- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രോഗലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം, അതൊരു രോഗമല്ല; 75 - 80% മഞ്ഞപ്പിത്തവും കരളിനെ ബാധിക്കാത്ത നിരുപദ്രവകാരിയായ ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം ഉണ്ടാകുന്നവ; പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ലത്ത ഇവ തനിയെ മാറും; ഇതാണ് പച്ച മരുന്നിന്റെ മാഹാത്മ്യമായി നാട്ടുകാർ വാഴ്‌ത്തിപ്പാടുന്നത്; ഡോ.അഗസ്റ്റസ് മോറിസ് എഴുതുന്നു
കൊഴുപ്പിനെ ദഹിപ്പിക്കാൻ കരൾ പുറപ്പെടുവിക്കുന്ന മഞ്ഞ നിറത്തിലുള്ള സ്രവമാണ് പിത്തരസം [ BILE ]. അത് കരളിന് താഴെയുള്ള പിത്താശയത്തിൽ സംഭരിക്കപ്പെടുന്നു . ഭക്ഷണം കഴിച്ച ശേഷം പിത്തസഞ്ചി സങ്കോചിക്കുന്നു. പിത്തനാളി വഴി, BILE ചെറുകുടലിൽ എത്തിച്ചെരുന്നു. കൊഴുപ്പിന്റെ ദഹന ശേഷം അത് വീണ്ടും കരളിലേക്ക് വലിച്ചെടുക്കുന്നു. [ENTERO - HEPATIC CIRCULATION of BILE ]. കടൽ -നീരാവി -മേഘം -മഴ -ചോല -അരുവി -പുഴ -കടൽ എന്ന് പറയുന്ന പോലെ കരൾ [ Hepatum ] þIpSÂ [ Enterum ] എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഒരു ചാക്രിക പ്രവാഹം. ലേശം പിത്തരസം മലത്തിലൂടെ നഷ്ടപ്പെടുന്നു, മനുഷ്യ മലത്തിന് മഞ്ഞനിറം. (stercobilinogen ) ലേശം പിത്തരസം മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു, ഗാഢ മൂത്രത്തിന് മഞ്ഞനിറം (urobilinogen). ഏതെങ്കിലും കാരണവശാൽ പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന് അസുഖം വന്നാൽ, സംഭരണ അവയവമായ പിത്തസഞ്ചിയിൽ കല്ലോ അർബുദമോ വന്നാൽ, ഒഴുകുന്ന വഴിയായ പിത്തനാളിയിൽ അർബുദമോ മറ്റു മുഴകളോ വന്നാൽ, ഇതിന്റെ ഉപാപചയ പ്രക്രിയയിലെ ഏതെങ്കിലും രാസാഗ്നികളുടെ
കൊഴുപ്പിനെ ദഹിപ്പിക്കാൻ കരൾ പുറപ്പെടുവിക്കുന്ന മഞ്ഞ നിറത്തിലുള്ള സ്രവമാണ് പിത്തരസം [ BILE ]. അത് കരളിന് താഴെയുള്ള പിത്താശയത്തിൽ സംഭരിക്കപ്പെടുന്നു . ഭക്ഷണം കഴിച്ച ശേഷം പിത്തസഞ്ചി സങ്കോചിക്കുന്നു. പിത്തനാളി വഴി, BILE ചെറുകുടലിൽ എത്തിച്ചെരുന്നു. കൊഴുപ്പിന്റെ ദഹന ശേഷം അത് വീണ്ടും കരളിലേക്ക് വലിച്ചെടുക്കുന്നു. [ENTERO - HEPATIC CIRCULATION of BILE ]. കടൽ -നീരാവി -മേഘം -മഴ -ചോല -അരുവി -പുഴ -കടൽ എന്ന് പറയുന്ന പോലെ കരൾ [ Hepatum ] þIpSÂ [ Enterum ] എന്നിവയെ ബന്ധിപ്പിച്ച് കൊണ്ടുള്ള ഒരു ചാക്രിക പ്രവാഹം. ലേശം പിത്തരസം മലത്തിലൂടെ നഷ്ടപ്പെടുന്നു, മനുഷ്യ മലത്തിന് മഞ്ഞനിറം. (stercobilinogen ) ലേശം പിത്തരസം മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു, ഗാഢ മൂത്രത്തിന് മഞ്ഞനിറം (urobilinogen).
ഏതെങ്കിലും കാരണവശാൽ പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന് അസുഖം വന്നാൽ, സംഭരണ അവയവമായ പിത്തസഞ്ചിയിൽ കല്ലോ അർബുദമോ വന്നാൽ, ഒഴുകുന്ന വഴിയായ പിത്തനാളിയിൽ അർബുദമോ മറ്റു മുഴകളോ വന്നാൽ, ഇതിന്റെ ഉപാപചയ പ്രക്രിയയിലെ ഏതെങ്കിലും രാസാഗ്നികളുടെ ജന്മനാ ഉള്ള അഭാവം മൂലമോ, ചുവന്ന രക്താണുക്കളുടെ അമിത നാശനം മൂലമോ, നവജാത ശിശുക്കളുടെ അപക്വമായ കരൾ മൂലമോ ഒക്കെ രക്തത്തിൽ പിത്തരസത്തിന്റെ അളവ് ഉയരാം. അങ്ങനെ ഉണ്ടാകുന്ന ഒരു രോഗലക്ഷണം മാത്രമാണ് മഞ്ഞപ്പിത്തം. അതൊരു രോഗമല്ല.
75 - 80 % മഞ്ഞപ്പിത്തവും കരളിനെ ബാധിക്കുന്ന നിരുപദ്രവകാരിയായ HEPATITIS - A വൈറസ് മൂലം ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് ചികിത്സ ആവശ്യമില്ല. തനിയെ മാറും. ഇതാണ് പച്ച മരുന്നിന്റെ മാഹാത്മ്യമായി നാട്ടുകാർ വാഴ്‌ത്തിപ്പാടുന്നത്. ഇതുമായി ആധുനിക ചികിത്സ ഉള്ളിടത്തേക്ക് വന്നാൽ, അവിടെ ചെയ്യുന്ന പരിപാടി ഇത്രയേ ഉള്ളൂ. കൊഴുപ്പടങ്ങിയ ഭക്ഷണം അകത്തേക്ക് പോകുമ്പോഴാണല്ലോ പിത്തരസം വേണ്ടി വരുന്നത്. ധാന്യങ്ങൾക്കുള്ളിലും കൊഴുപ്പുണ്ട്. അതിനെ INVISIBLE FAT അഥവാ അദൃശ്യ കൊഴുപ്പ് എന്നാണു പറയുന്നത്. അതുകൊണ്ട് വായിലൂടെ ഭക്ഷണം കൊടുക്കുന്നതിനു പകരം ലവണങ്ങളും, ഗൂക്കോസും മറ്റും അടങ്ങിയ ദ്രാവകങ്ങൾ ഡ്രിപ് ആയി നൽകുന്നു. പലരും കളിയാക്കി പറയാറുണ്ട്. വെറും ഡ്രിപ്. അതിന്റെ ഘടന മനസ്സിലാക്കാത്ത വിഡ്ഢികളുടെ വായ്ത്താരി ...ഏതാനും ദിവസം കരളിന് വിശ്രമം കിട്ടുന്നു. പരിക്ക് ഭേദമാകുന്നു. രോഗി വീട്ടിൽ പോകുന്നു. ശരിക്കും ചികിത്സ കൊടുക്കേണ്ട കേസുകൾ പച്ച മരുന്ന് ചികിത്സയ്ക്ക് വിധേയമാകുമ്പോഴാണ് പ്രകൃതി മരണങ്ങൾ സംഭവിക്കുന്നത്.