- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; സംഭവം നിലമ്പൂർ ചക്കാലക്കുത്തിൽ; കിണറ്റിലെ വെള്ളം പരിശോധനക്കയച്ചു
നിലമ്പൂർ: നിലമ്പൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം. ചക്കാലക്കുത്തിലാണ് സംഭവം. നാല് പേർക്ക് മഞ്ഞപ്പിത്തം സ്ഥീരികരിച്ചു. ഇവരുടെ കിണറ്റിലെ വെള്ളം പരിശോധനക്ക് അയച്ചിട്ടുണ്ട്.
നിലമ്പൂർ നഗരസഭാ ആരോഗ്യ വകുപ്പ് ജീവനക്കാർ വീട് സന്ദർശിച്ചു. ഗൃഹ പ്രവേശനത്തിൽ പങ്കെടുത്തിരുന്നവരിൽ നഗരസഭക്ക് പുറത്തുള്ള പലർക്കും രോഗലക്ഷണമുള്ളതായി വീട്ടുകാർ പറഞ്ഞതായി ജെപിഎച്ച് എൻ ഷീജ അറിയിച്ചു.
Next Story