1. കാതിന് ഒരു ഇമ്പംപോലെയും ഒരു താരാട്ടുപോലെയും തോന്നുന്ന പൂരം വെടിക്കെട്ടിന് (വാനിൽ വർണവിസ്മയങ്ങൾ തീർക്കുന്ന) മുന്നോടിയായി തൃശൂർ ജില്ലാ ആശുപത്രിയിലെ പൂർണ ഗർഭിണികളെയും ഹൃദ്രോഗികളെയും മറ്റും ഡിസ്ചാർജ് ചെയ്യുന്നത്. വെടിക്കെട്ടിന്റെ തലേന്നു തന്നെ ഇവരോട് ഡിസ്ചാർജ് ചെയ്തുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നു. ദൂരെ വേറെ ഏതെങ്കിലും സർക്കാർ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ പോകേണ്ടി വരുന്നു ഇവർക്ക്.

2. പൂരം വെടിക്കെട്ട് കഴിഞ്ഞ് കെട്ടിടങ്ങൾക്കുള്ള നാശനഷ്ടം. പ്രസ് ക്ലബ്ബിന്റെ ചില്ലുകളും പൊട്ടിയവയിൽപ്പെടും.

ആന പീഡനം പറയുന്നില്ല. ഇതെല്ലാം തൃശൂർ ഗഡികൾക്ക് നിസ്സാരം. ഹൈ ഡെസിബൽ വെടിക്കെട്ട് വേണ്ടെന്ന് പറഞ്ഞാൽ അത് തൃശൂരിന്റെ തനിമയ്ക്കും ആചാരങ്ങൾക്കും മേലേയുള്ള കടന്നുകയറ്റമാകും. നൂറ്റിച്ചില്ലാനം പേർ വെന്തുമരിച്ചാലും പ്രശ്നമല്ല.

ആഘോഷത്തിനും അർമാദത്തിനും വേണ്ടി ഗർഭിണികളെയും രോഗികളെയും ആശുപത്രികളിൽ നിന്നു നിർബന്ധപൂർവം പറഞ്ഞുവിടുന്ന (മനുഷ്യവകാശ ലംഘനമാണെങ്കിലും ഡോക്ടർമാർ നല്ല ഉദ്ദേശത്തിലാണ് ചെയ്യുന്നത്) ഏതെങ്കിലും ആഘോഷം ലോകരാജ്യങ്ങളിൽ എവിടെയെങ്കിലും നിലവിലുണ്ടെങ്കിൽ പറഞ്ഞുതരാൻ അഭ്യർത്ഥന.

പൂരം നടക്കട്ടെ, ഗർഭം കലക്കി വെടിക്കെട്ടും ആന പീഡനം ഒഴിവാക്കിക്കൂടേ

(മലയാള മനോരമ റിപ്പോർട്ടറായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചതിനെ പുനപ്രസിദ്ധീകരിക്കുന്നതാണ്.)