- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ഞങ്ങളെ ഒന്ന് നിയന്ത്രിക്കൂ എന്ന് പറഞ്ഞ് പത്രക്കാർ സർക്കാറിനെ സമീപിക്കുന്നത് നാണക്കേടല്ല, ആത്മഹത്യാപരമാണ്; സൂചി കയറ്റേണ്ടിടത്ത് സർക്കാർ ജെസിബി കയറ്റും; ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്; വനിതാ മാധ്യമ കൂട്ടായ്മയോട് ജാവേദ് പർവേശിന് പറയാനുള്ളത്
വനിതാ പത്രപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനോട് ഉന്നയിച്ച വിഷയത്തിന്റെ മെറിറ്റിനോട് പൂർണപിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്. പത്രപ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന സർക്കാറിന് എന്ത് അധികാരം, അവകാശം. മംഗളം ചാനൽ പൂട്ടണമെന്ന് പറഞ്ഞതുപോലുള്ള അപകടകരമായ ഒരു വശം കൂടി ഇതിലുണ്ട്. ചന്തയിൽ പോയപ്പോൾ വെറുതെ കിട്ടിയതല്ല പത്രസ്വാതന്ത്ര്യം. അതിൽ സ്റ്റേറ്റ് ഇടപെട്ടു തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇവിടെ പിണറായി അത് തീരുമാനിച്ചാൽ നാളെ യുപിയിൽ യോഗി ആദിത്യനാഥ് അത് തീരുമാനിക്കും. പോത്തു തിന്നുന്നവർ വാർത്ത എഴുതേണ്ടെന്ന് പറയും. ഞങ്ങളെ ഒന്ന് നിയന്ത്രിക്കൂ എന്ന് പറഞ്ഞ് പത്രക്കാർ സർക്കാറിനെ സമീപിക്കുന്നത് നാണക്കേടല്ല, ആത്മഹത്യാപരമാണ്. സൂചി കയറ്റേണ്ടിടത്ത് സർക്കാർ ജെസിബി കയറ്റും. ്അടിയന്തിരാവസ്ഥക്കാലത്ത് സർക്കാറ് മാർഗനിർദ്ദേശം നൽകി പത്രം ഇറക്കിയത് ആരും മറക്കരുത്. കേരളത്തിൽ അക്കാലത്ത് ചില പൊലീസുകാർ പത്രാധിപരുടെ പണി ചെയ്ത
വനിതാ പത്രപ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനോട് ഉന്നയിച്ച വിഷയത്തിന്റെ മെറിറ്റിനോട് പൂർണപിന്തുണ പ്രഖ്യാപിക്കുന്നു. പക്ഷേ ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ പോലെയായി ഇത്. പത്രപ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന സർക്കാറിന് എന്ത് അധികാരം, അവകാശം.
മംഗളം ചാനൽ പൂട്ടണമെന്ന് പറഞ്ഞതുപോലുള്ള അപകടകരമായ ഒരു വശം കൂടി ഇതിലുണ്ട്. ചന്തയിൽ പോയപ്പോൾ വെറുതെ കിട്ടിയതല്ല പത്രസ്വാതന്ത്ര്യം. അതിൽ സ്റ്റേറ്റ് ഇടപെട്ടു തുടങ്ങിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല. ഇവിടെ പിണറായി അത് തീരുമാനിച്ചാൽ നാളെ യുപിയിൽ യോഗി ആദിത്യനാഥ് അത് തീരുമാനിക്കും. പോത്തു തിന്നുന്നവർ വാർത്ത എഴുതേണ്ടെന്ന് പറയും. ഞങ്ങളെ ഒന്ന് നിയന്ത്രിക്കൂ എന്ന് പറഞ്ഞ് പത്രക്കാർ സർക്കാറിനെ സമീപിക്കുന്നത് നാണക്കേടല്ല, ആത്മഹത്യാപരമാണ്. സൂചി കയറ്റേണ്ടിടത്ത് സർക്കാർ ജെസിബി കയറ്റും.
്അടിയന്തിരാവസ്ഥക്കാലത്ത് സർക്കാറ് മാർഗനിർദ്ദേശം നൽകി പത്രം ഇറക്കിയത് ആരും മറക്കരുത്. കേരളത്തിൽ അക്കാലത്ത് ചില പൊലീസുകാർ പത്രാധിപരുടെ പണി ചെയ്തിട്ടുണ്ട്്. ആ 21 മാസക്കാലം പത്രങ്ങളെ- അറിയാനുള്ള അവകാശത്തെ- ജനാധിപത്യത്തിന്റെ ആണിക്കല്ലിനെയാണ് ഇന്ദിരാഗാന്ധിയും പുത്രനും തകർത്തത്. എത്രയോ പത്രപ്രവർത്തകർ ജയിലിലായി. പത്രക്കാർക്ക് ട്യൂഷൻ നൽകാനുള്ള അവകാശം സർക്കാറിന് നൽകുന്നത് ഈ പത്രപ്രവർത്തകരോടുള്ള അവഹേളനമാണ്.
മാധ്യമപ്രവർത്തകരുടേത് സ്വയംനിയന്ത്രണമായിരിക്കണം. അല്ലെങ്കിൽ പ്രസ് കൗൺസിൽ തുടങ്ങിയ സ്ഥാപനങ്ങളുണ്ട്. ഈ സ്റ്റാറ്റിയൂട്ടറി ബോഡിയുടെ ചെയർമാനായി സുപ്രീം കോടതി ജഡ്ജിയെ നിയമിക്കുന്നതിന് തന്നെ ചില അർത്ഥങ്ങളുണ്ട്. 29 അംഗ കൗൺസിലിൽ അഞ്ചുപേർ മാത്രമാണ് സർക്കാർ പ്രതിനിധികൾ - അതും ലോക്സഭ, രാജ്യസഭ എംപിമാർ. ജനാധിപത്യരാജ്യത്ത് പത്രസ്വാതന്ത്ര്യം എന്നത് സർക്കാർ തീരുമാനിക്കേണ്ടതല്ല എന്ന അടിസ്ഥാന തത്വമാണ് ഇത് പറഞ്ഞതരുന്നത്.. അനിവാര്യമായ ഘട്ടത്തിൽ പത്രങ്ങളെ സെൻഷ്വർ ചെയ്യാൻ കൗൺസിലിന് പറ്റും. ടൈസ് ഓഫ് ഇന്ത്യക്കാരോട് ചോദിച്ചാൽ പറഞ്ഞുതരും.
സുഹൃത്തുക്കൾ കൂടിയായ വനിതാ പത്രപ്രവർത്തകരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ ഇത് ആത്മഹത്യാപരമാണ്. എന്റെ പത്രസ്വാതന്ത്ര്യം പിണറായിയോ യോഗി ആദിത്യനാഥോ അല്ല തീരുമാനിക്കേണ്ടത്. അത് പള്ളിയിൽ പോയി പറഞ്ഞാൽ മതി.
(മനോരമയുടെ ലേഖകനായ ജാവേദ് പർവേശ് എഫ് ബിയിൽ കുറിച്ചതാണ് ഇത്)