ർണബ് ഗോസ്വാമി- എംബി രാജേഷ് എപ്പിസോഡ് കണ്ടു. ആർണബ് ആദ്യം രാജേഷിനെ മലർത്തിയടിച്ചെന്നും പിന്നെ രാജേഷ് തന്റെ അത്യുജ്വലമായ തുറന്ന കത്തിലൂടെ ഗോസ്വാമിയെ നിലംപരിശാക്കിയെന്നും വായിച്ചു. ചിരിച്ചുചാവാത്തത് ഭാഗ്യം. ഗോസ്വാമിയെ എനിക്കിഷ്ടമല്ല. അപ്പൻ കേണൽ മനോരഞ്ൻ ഗോസ്വാമിയെ അറിയാം. ഗോഹട്ടിയിൽ ഞാൻ നേരത്തേ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കല്ലെടുത്തെറിഞ്ഞാൽ കേണലിന്റെ വീട്ടിലെത്തും. അപ്പന്റെ പുസ്തകപ്രകാശനത്തിന് വന്നപ്പോൾ ഗോസ്വാമിയോട് കുറേ നേരം മിണ്ടിയിട്ടുണ്ട്.

ഗോസ്വാമിക്ക് ഒരു സ്റ്റൈലൂണ്ട്. രാജ്ദീപിനും കരൺ ഥാപ്പറിനും മാർട്ടിൻ ബഷീറിനും ആ്ൻഡേഴ്സൺ കൂപ്പറിനും ഒരു സ്‌റ്റൈലുണ്ട്. ഗോസ്വാമി ദൂരദർശനിലെ അളകനന്ദയുടെ സ്റ്റൈലിൽ വായിക്കണമെന്നും ചോദിക്കണമെന്നും വാശിപിടിക്കരുത്. ഇവിടത്തെ ചില ആങ്കർമാരുടെ ഇംഗ്ലീഷ് വേർഷനാണ് സ്വാമി. ചന്തികുലുക്കുമ്പോൾ ഭൂമി കുലുങ്ങുകയാണെന്ന് അവർ തെറ്റിദ്ധരിക്കും. അത് ഇംഗ്ലീഷിൽ പറയുമ്പോൾ വിസിബിലിറ്റി കൂടുന്നുവെന്ന് മാത്രം.

ഗോസ്വാമി ചെയ്ത പോലെ, അല്ലെങ്കിൽ ഇതിനേക്കാളും വലിയ തെന്തെരുവ് നമ്മുടെ മലയാള ആങ്കർമാരും ചെയ്തിട്ടുണ്ട്. രാജ്‌മോഹൻ ഉണ്ണിത്താനെ സ്ത്രീയ്ക്കൊപ്പം പിടികൂടിയെന്ന ഫ്ളാഷോട് നടത്തിയ മൊഴിമുത്തുകൾ ശുദ്ധഭാഷയിൽ പറഞ്ഞാൽ തന്തയില്ലായ്മയായിരുന്നു. പെൺകെണി വിഷയത്തിൽ ആങ്കറുടെ ഭാഷയും മുഖഗോഷ്ടികളും മറന്നോ. കുഞ്ഞാലിക്കുട്ടി വിഷയത്തിലെ ചാനൽ അശ്ലീലതയുടെ ആ ലെവലിലേക്ക് ഗോസ്വാമി തരം താണിട്ടുണ്ടോ. ഇതെല്ലാം മാറ്റിവയ്ക്കാം, ഫേസ്‌ബുക്കിൽ നിങ്ങൾക്ക് അറിയുന്ന വിദ്വാന്മാരുടെ സംസ്‌കാരത്തിന് താഴെ ഗോസ്വാമി പോയിട്ടുണ്ടോ.

ഗോസ്വാമിയെ ബഹിഷ്‌ക്കരിച്ചിട്ടു കാര്യമില്ല. അയാൾ ചോദ്യം ചോദിക്കുകയാണ്, വാളെടുത്ത് വെട്ടുകയല്ല ചെയ്യുന്നത്. അന്ധമായ ദേശീയതയുടെയും പട്ടാള ഭക്തിയുടെയും അസുഖമുണ്ട്. നമ്മുടെ നികേഷിന്റെ പ്രായം മാത്രമേ ഗോസ്വാമിക്കൂമുള്ളു. പഠിച്ചത് ഓക്സഫഡിലായിപ്പോയി. പ്രകാശ് കാരാട്ടിന്റെ അളിയൻ പ്രണോയ് റോയ് സ്‌കൂളിൽ നിന്നാണ് വരുന്നത്. അത്് വിടാം. ജനാധിപത്യത്തിൽ ഏത് ചോദ്യത്തിനും- ഏതു മണ്ടൻ ചോദ്യത്തിനും- പ്രസക്തിയുണ്ട്. അതിനെ യുക്തിഭദ്രമായി പൊളിച്ചടുക്കുയാണ് വേണ്ടത്. അതിന് പ്രാപ്തിയില്ലെങ്കിൽ ആ പണിക്ക് പോകരുത്. അവസരം കിട്ടിയിട്ടില്ല എന്നെല്ലാം പറയുന്നത് എന്നെ മാന്തി, തോണ്ടി എന്ന പരാതി പോലെയാണ്. കിട്ടിയ സമയത്ത് പറയണം നിങ്ങൾ തെറ്റിദ്ധരിപ്പിച്ചാണ് എന്നെ ഇവിടേക്ക് വിളിച്ചു വരുത്തിയത്. ബാക്കി തുറന്നകത്തിൽ പറഞ്ഞതിന്റെ രത്നച്ചുരുക്കവും പറയാം. പിന്നെ മോങ്ങിയിട്ട് കാര്യമില്ല. ഒന്നും പറ്റിയില്ലെങ്കിൽ ഫ്ളോറിൽ നിന്ന് ഇറങ്ങിപ്പോകാം.

ജനാധിപത്യത്തിനും മാധ്യമപ്രവർത്തനത്തിനും പല മുഖങ്ങളുണ്ട്. പല വീക്ഷണങ്ങളുടെ തുറന്ന ഒഴുക്കായിരിക്കണം മാധ്യമപ്രവർത്തനം. ദേശാഭിമാനിക്കു മാത്രമല്ല കേസരിക്കും പ്രബോധനത്തിനും സിറാജിനും അവിടെ സ്പേസുണ്ട്. ചിലർ ദൂരദർശൻ വായനക്കാരെപ്പോലെ ചത്തശവം പോലെയായിരിക്കും. ചിലർ വെളിച്ചപ്പാട് പോലെ തുള്ളും. വിരൽ ഞൊടിച്ചോ അല്ലാതെയോ ആർണബ് ചോദ്യങ്ങൾ ചോദിക്കട്ടെ. സഖാവിന്റെ പത്രസമ്മേളനത്തിൽ ആസ്ഥാന ലേഖകൻ ആ വളിച്ച ചിരിയോടെ ചോദിക്കുന്ന ഊള ചോദ്യം പോലെയേ ആർണബും ചോദ്യം ചോദിക്കാവൂ എന്ന തിട്ടൂരത്തേക്കാളും ബഹിഷ്‌ക്കരണ ആഹ്വാനത്തേക്കാളും ഞാൻ വിലമതിക്കുന്നത് ആർണബിന്റെ ജനാധിപത്യത്തിൽ അധി്ഷ്ഠിതമായ ചോദ്യം ചോദിക്കാനുള്ള - എന്തു ചോദ്യവും ചോദിക്കാനുള്ള- അവകാശത്തിനൊപ്പമാണ്.

(മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്).