- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണിക് സർക്കാരിന്റെ ഹെലികോപ്ടർ ബിൽ എത്രയെന്ന് അറിയുമോ? പത്തുകോടി; സ്വന്തമായി വീടോ കാറോ ഇല്ലാത്ത ത്രിപുര മുഖ്യമന്ത്രിയോടുള്ള ഭക്തിയുമായി ബിജെപി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ ദേവ്ധറെ കാണാൻ പോയ കഥ പറയുന്നു മാധ്യമ പ്രവർത്തകനായ ജാവേദ് പർവേശ്
ന്യൂഡൽഹി: 25 വർഷം ത്രിപുരയെ ഭരിച്ച മണിക് സർക്കാരിന്റെ ലളിത ജീവിതത്തെ കുറിച്ച് കഥകൾ ഏറെയാണ്. സ്വന്തമായി വീടോ കാറോ ഇല്ല. പാർട്ടി കൊടുക്കുന്ന പതിനായിരത്തിൽ താഴെ ലെവിയിൽ ജീവിതം കഴിച്ചുകൂട്ടുന്നു. ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി.അങ്ങനെ കഥകൾ ഏറെ. ബിജെപി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ ദേവ്ധറെ കാണാൻ പോയപ്പോൾ കേട്ട മറിച്ചുള്ള കഥ പറയുകയാണ് ജാവേദ് പർവേശ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ: ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 'ത്രിപുര സ്പെഷ്യലിസ്റ്റുകളുടെ തള്ള് കഴിഞ്ഞ് എഴുതാമെന്ന് കരുതിയതാണ്.മണിക് ദായെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്്. അദ്ദേഹം കിടുവാണെന്നാണ് അന്നും ഇന്നും കരുതുന്നത്. കാരണം ടിയാൻ സിംപിൾട്ടൻ ആണ്. കേരളത്തിലെ കോർപറേറ്റ് നേതാക്കളോടുള്ള ബഹുമാനവും മണിക് സർക്കാർ ഭക്തിയുമായി ബിജെപിയുടെ പോൾ സ്ട്രാറ്രജിസ്റ്റ് സുനിൽ ഡിയോദറിനെ കാണാൻ പോയി.മണിക് സർക്കാറിന്റെ സിംപ്ലിസിറ്റിയെക്കുറിച്ചും സൈക്കിൾ യാത്രയെക്കുറിച്ചും താങ്കൾ എഴുതിയിട്ടുണ്ടാകുമല്ലോ എന്നായിരുന്നു രണ്ടു കഷണം ക്രീം ബിസ്‌ക്കറ്റും ചായയും
ന്യൂഡൽഹി: 25 വർഷം ത്രിപുരയെ ഭരിച്ച മണിക് സർക്കാരിന്റെ ലളിത ജീവിതത്തെ കുറിച്ച് കഥകൾ ഏറെയാണ്. സ്വന്തമായി വീടോ കാറോ ഇല്ല. പാർട്ടി കൊടുക്കുന്ന പതിനായിരത്തിൽ താഴെ ലെവിയിൽ ജീവിതം കഴിച്ചുകൂട്ടുന്നു. ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രി.അങ്ങനെ കഥകൾ ഏറെ. ബിജെപി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ ദേവ്ധറെ കാണാൻ പോയപ്പോൾ കേട്ട മറിച്ചുള്ള കഥ പറയുകയാണ് ജാവേദ് പർവേശ് തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ:
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ത്രിപുര സ്പെഷ്യലിസ്റ്റുകളുടെ തള്ള് കഴിഞ്ഞ് എഴുതാമെന്ന് കരുതിയതാണ്.മണിക് ദായെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്്. അദ്ദേഹം കിടുവാണെന്നാണ് അന്നും ഇന്നും കരുതുന്നത്. കാരണം ടിയാൻ സിംപിൾട്ടൻ ആണ്.
കേരളത്തിലെ കോർപറേറ്റ് നേതാക്കളോടുള്ള ബഹുമാനവും മണിക് സർക്കാർ ഭക്തിയുമായി ബിജെപിയുടെ പോൾ സ്ട്രാറ്രജിസ്റ്റ് സുനിൽ ഡിയോദറിനെ കാണാൻ പോയി.മണിക് സർക്കാറിന്റെ സിംപ്ലിസിറ്റിയെക്കുറിച്ചും സൈക്കിൾ യാത്രയെക്കുറിച്ചും താങ്കൾ എഴുതിയിട്ടുണ്ടാകുമല്ലോ എന്നായിരുന്നു രണ്ടു കഷണം ക്രീം ബിസ്‌ക്കറ്റും ചായയും തന്നതിന് ശേഷമുള്ള ആദ്യത്തെ മറു ചോദ്യം. തീർച്ചയായും എന്ന് ഉത്തരം.
മണിക് സർ്ക്കാറിന്റെ ഹെലികോപ്റ്റർ ബില്ല് എത്രയെന്ന് അറിയുമോ എന്ന് അടുത്ത ചോദ്യം.മുക്കാൽ മണിക്കൂർ വിമാനത്തിലിരുന്നാൽ എത്തുന്ന അഗർത്തലയുടെ തൊട്ടടുത്തായിട്ടും മണിക് ദാ ഹെലികോപ്റ്ററിൽ സഞ്ചരിക്കുമെന്നത് എനിക്ക് അത്ഭുതമായിരുന്നു.അമ്പരപ്പ് കണ്ട് ഇയാൾ തന്നെ ഉത്തരം പറഞ്ഞു. പത്തുകോടി. വലിപ്പിൽ നിന്നും ആർ ടി ഐ ഡോക്കുമെന്റും പൊക്കിപ്പിടിച്ചാണ് പറച്ചിൽ
ത്രിപുര സ്വപ്ന ലോകമെന്നുമല്ല. 25 വർഷം കമ്യൂണിസ്റ്റുകൾ ഭരിച്ചെങ്കിൽ കേരളത്തിന്റെ ഇരട്ടിയെങ്കിലും പുരോഗതി ഉണ്ടാകണമായിരുന്നു. മറ്റു ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചമെന്നു പറയാം. പക്ഷേ കോൺഗ്രസുകാർ ഭരിച്ച ഷില്ലോങ്ങിന്റെ വാലിൽ കെട്ടാൻ കൊള്ളില്ല ത്രിപുര തലസ്ഥാനമായ അഗർത്തല. ഉണക്ക കോൺഗ്രസുകാർക്ക് ഭക്തരുടെ എണ്ണം കുറവായതിനാൽ ഇത് ഹൈലൈറ്റ് ചെയ്യപ്പെടുന്നില്ലെന്ന് മാത്രം.
ത്രിപുരയിൽ രാഷ്ട്രീയ കൊലപാതകം നടന്നിട്ടുണ്ടോ. ഉണ്ട്.ക്രമസമാധാനനിലയിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടോ. ഉണ്ട്. ഉണ്ട്. തൊഴിലില്ലായ്മയുണ്ടോ. വളരെ ഉണ്ട്.എതിർപാട്ടികളെ പ്രചാരണം നടത്താൻ സമ്മതിക്കാതെ അത്യാവശ്യം ഗുണ്ടായിസം കാണിച്ചിട്ടുണ്ടോ. ചോദിക്കാനെന്തിരിക്കുന്നു.
മണിപ്പൂരിലെ പ്രത്യേക സൈനികാധികാര നിയമമായ അഫ്സ്പ പിൻവലിക്കണമെന്ന് നമ്മുടെ സഖാക്കൾ കൊടുമ്പിരിക്കൊള്ളുമ്പോഴും ത്രിപുരയിലും ഈ നിയമം ഉണ്ടായിരുന്നുവെന്നത് മനപ്പൂർവമോ അല്ലെങ്കിൽ വിവരമില്ലായ്മ മൂലമോ ഒളിപ്പിക്കപ്പെട്ടു. പിന്നീട് ഇത് പിൻവലിച്ചെങ്കിലും.
ബിജെപിയുടെ ഹൈവോൾട്ടേജിൽ ആര് ജയിക്കുമെന്നത് സംശയമുണ്ടായിരുന്നു. പക്ഷേ മണിക് സർക്കാറും സംഘവും ഇതുപോലെ പരാജയപ്പെടുമെന്ന് കരുതിയില്ല. നമ്മളെപ്പോലെ ത്രിപുര സ്പെഷ്ലിസ്റ്റുകളല്ല ത്രിപുരക്കാർ. തൊഴിൽ നൽകാമെന്നും കൊലപാതക രാഷ്ട്രീയം അവസാനിക്കണമെന്നും ഒരു മാറ്റം അനിവാര്യമാണെന്നും പറഞ്ഞാല് അവർ മാറ്റിക്കുത്തും. ആഢ്യ ബംഗാളി ഹിന്ദുക്കൾക്ക് ബംഗാളിൽ മാത്രമല്ല ത്രിപുരയിലും ക്ഷീണകാലമാണ്.മണിക് സർക്കാർ പോയാൽ മാണി സർക്കാർ വരും. നമുക്ക് മറ്റുള്ളവരെ വെറുപ്പിച്ചും തള്ളിക്കൊണ്ടും ഇരിക്കാം.