- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലക്ഷങ്ങൾ മുടക്കി ദേശിയ മാധ്യമത്തിൽ സർക്കാർ പരസ്യം നൽകുന്നത് എന്തിനു വേണ്ടി? ഡൽഹിയിൽ കോടികളെറിഞ്ഞുള്ള പരസ്യം കൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളെ മറക്കാനാവില്ല: പിണറായി സർക്കാരിനെ വിമർശിച്ച് ജാവേദ് പർവേഷ്
കേരള ദേശീയതയിൽ ഉന്മത്തരാണ് പലരും. വള്ളത്തോൾ പാടിയപോലെ ചോര തിളക്കുകയാണ് സകലരുടെയും ഞരമ്പുകളിൽ. ഈ അർമാദം കണ്ടിട്ട് ചിരിയില്ലാതെ മറ്റൊന്നും തോന്നുന്നില്ല. കാശുകൊടുത്ത് ദേശീയ മാധ്യമത്തിൽ പരസ്യം ഇടുന്നത് പിണറായി വിജയന്റെ അപാര ബുദ്ധിയാണത്രെ. ആടുമാഞ്ചിയം തേക്കുവിചാരിച്ചാലും മാംഗോ ഫോൺ വിചാരിച്ചാലും ഒന്നാം പേജ് ജാക്കറ്റിൽ പൊതിയാൻ പറ്റും. ആദ്യത്തേത് ജനങ്ങളെ സുഖിപ്പിച്ചുള്ള പരസ്യം, രണ്ടാമത്തേത് ജനങ്ങളെ പറ്റിച്ചുള്ള പൈസ. ഇതിന് അഞ്ചുപൈസയുടെ പുദ്ധി ശരിക്കും വേണ്ട. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പൊതുവേ മുൻപിലാണ്. എന്നാൽ പല മേഖലകളിലും അല്ല താനും. പൊതുവേ കേരളത്തിലെ അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിക്കാൻ കൊള്ളാവുന്നതുമാണ്. ശ്രീനാരായണ ഗുരു തൊട്ട് ചട്ടമ്പി സ്വാമികൾ തൊട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വരെ ഇതിൽ സംഭാവന ചെയ്തിട്ടുണ്ട്. കേരളത്തെ സംഘപരിവാർ ടാർജറ്റ് ചെയ്യുന്നതിന് ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയകൊലപാതകങ്ങളുടെ പേരു പറഞ്ഞാണ്. അല്ലാതെ ഹ്യൂമൺ ഡവലപ്മെന്റ് ഇൻഡക്സ് പ
കേരള ദേശീയതയിൽ ഉന്മത്തരാണ് പലരും. വള്ളത്തോൾ പാടിയപോലെ ചോര തിളക്കുകയാണ് സകലരുടെയും ഞരമ്പുകളിൽ.
ഈ അർമാദം കണ്ടിട്ട് ചിരിയില്ലാതെ മറ്റൊന്നും തോന്നുന്നില്ല. കാശുകൊടുത്ത് ദേശീയ മാധ്യമത്തിൽ പരസ്യം ഇടുന്നത് പിണറായി വിജയന്റെ അപാര ബുദ്ധിയാണത്രെ. ആടുമാഞ്ചിയം തേക്കുവിചാരിച്ചാലും മാംഗോ ഫോൺ വിചാരിച്ചാലും ഒന്നാം പേജ് ജാക്കറ്റിൽ പൊതിയാൻ പറ്റും. ആദ്യത്തേത് ജനങ്ങളെ സുഖിപ്പിച്ചുള്ള പരസ്യം, രണ്ടാമത്തേത് ജനങ്ങളെ പറ്റിച്ചുള്ള പൈസ. ഇതിന് അഞ്ചുപൈസയുടെ പുദ്ധി ശരിക്കും വേണ്ട.
മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പൊതുവേ മുൻപിലാണ്. എന്നാൽ പല മേഖലകളിലും അല്ല താനും. പൊതുവേ കേരളത്തിലെ അന്തരീക്ഷം മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ജീവിക്കാൻ കൊള്ളാവുന്നതുമാണ്. ശ്രീനാരായണ ഗുരു തൊട്ട് ചട്ടമ്പി സ്വാമികൾ തൊട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വരെ ഇതിൽ സംഭാവന ചെയ്തിട്ടുണ്ട്.
കേരളത്തെ സംഘപരിവാർ ടാർജറ്റ് ചെയ്യുന്നതിന് ലക്ഷ്യമുണ്ട്. അത് രാഷ്ട്രീയകൊലപാതകങ്ങളുടെ പേരു പറഞ്ഞാണ്. അല്ലാതെ ഹ്യൂമൺ ഡവലപ്മെന്റ് ഇൻഡക്സ് പറഞ്ഞിട്ടില്ല. പിണറായി വിജയൻ പീത നിറത്തിൽ പൊതിഞ്ഞ് കോടികൾ ചെലവഴിച്ച് ഇംഗ്ലീഷ് പത്രങ്ങളിൽ കുപ്പായിമിടുവിച്ച ഈ പരസ്യത്തിൽ എന്തുകൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളെ അഡ്രസ് ചെയ്യുന്നില്ല. പൊതുവായ ലോ ആൻഡ് ഓർഡറിനെക്കുറിച്ച്- അതായത് മോഷണം തൊട്ട് അതിരു മാന്തുന്നത് വരെ- പറഞ്ഞിട്ടും രാഷ്ട്രീയകൊലപാതകം എന്തുകൊണ്ട് ലിസ്റ്റിൽ വന്നില്ല.
കേരളം താരതമ്യം ചെയ്യേണ്ടത് കങ്കാരു പഞ്ചായത്തും ഖാപ് പഞ്ചായത്തും നിലവിലുള്ള യുപിയുമായോ ബംഗാളുമായോ താരതമ്യം ചെയ്തല്ല. കേരളത്തിന്റെ കഴിഞ്ഞകാലങ്ങളുമായി താരതമ്യം ചെയ്താണ്. അല്ലെങ്കിൽ കുറേക്കൂടി വികസിതമായ രാജ്യങ്ങുമായി താരതമ്യം ചെയ്താണ്. സാമാന്യബോധം ഉള്ളവർക്കറിയാം (ഈ മൽസരത്തിൽ ആരു മുന്നിൽ, ആരു തുടങ്ങി എന്നതല്ല വിഷയം) രാഷ്ട്രീയകൊലപാതകങ്ങൾ കേരളത്തിൽ വർധിക്കുന്നുണ്ട് എന്ന്. ജാതിക്കൊലകളുടെ സ്ഥാനം രാഷ്ട്രീയകൊലപാതകങ്ങൾ ഏറ്റെടുത്തുവെന്ന്.
കേരള ദേശീയതയിൽ അഭിരമിച്ച് മറ്റു സംസ്ഥാനങ്ങളെ വെല്ലുവിളിക്കുന്നത് എളുപ്പമാണ്. പ്രത്യേകിച്ചും പരസ്യം നൽകി. പരസ്യം കൊണ്ട് മറുപടി പറയുന്നതിന് അതിരുണ്ട്. എല്ലാ ദിവസവും പരസ്യം ചെയ്യാനുള്ള വക ഏതായാലും കേരള ബജറ്റിൽ ഇല്ല എന്നുറപ്പാണ്.
അഡ്രസ് ചെയ്യേണ്ട വിഷയം ദുരുദ്ദേശത്തോടെയാണെങ്കിലും സംഘപരിവാർ ഉയർത്തിവിട്ട ചോദ്യത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്നാണ്. പിണറായി വിജയനും കുമ്മനം രാജശേഖരനും പിന്നെ ആർഎസ്എസ് സംഘചാലകനോ പ്രമുഖനോ വിചാരിച്ചാൽ തീർക്കാവുന്നതേയുള്ളു ഈ പ്രശ്നം. ചെറിയൊരു വിഭാഗമാണ് ഈ കുത്തിത്തിരിപ്പും നാണക്കേടും ഉണ്ടാക്കുന്നത്. കൃത്യമായി പറഞ്ഞാൽ ചില രാഷ്ട്രീയകക്ഷികൾ. ഇതിന്റെ ക്ഷീണം തീർക്കാൻ ഞാനും നിങ്ങളും നികുതി നൽകിയ പണം ഉപയോഗിച്ച് ന്യൂസ്്പേപ്പറുകളെ കുപ്പായമിടുവിക്കുന്നത് തോന്ന്യാസമാണ്. പാഴ്മുറം കൊണ്ട് സൂര്യബിംബത്തെ മറക്കാൻ പറ്റില്ല എന്നു പറയും പോലെ ഡൽഹിയിൽ കോടികളെറിഞ്ഞുള്ള പരസ്യം കൊണ്ട് രാഷ്ട്രീയകൊലപാതകങ്ങളും മറക്കാനാവില്ല.
രോഗം ഇല്ലെന്ന സ്വയം ചിന്ത കേരളവും ദേശാഭിമാനികളും വിടണം. കേരളത്തിന് ചില രോഗങ്ങളുണ്ടെന്ന് സമ്മതിക്കണം. രോഗമില്ലെന്ന് മൂഢധാരണയിൽ ഡോക്ടറെ കാണാൻ പോകാതിരിക്കുന്നത് ആത്മഹത്യാപരമാണ്. രോഗത്തിന് ചില സ്റ്റേജുകളുണ്ട്. ലാസ്റ്റ് സ്റ്റേജിൽ ചികിൽസപോലും ഫലിക്കില്ല. അതുകൊണ്ട് ചോര തിളക്കുന്നുണ്ടെങ്കിൽ അത് സ്വയം തിരുത്താൻ കൂടിയായിരിക്കണം.
(ക്വാട്ട് ചെയ്തിരിക്കുന്നത് ആരെയാണ്. വഞ്ചിയൂർക്കാരൻ ശ്രീ എം.
ഇതിലും ഭേദം ആനത്തലവട്ടം ആനന്ദനായിരുന്നു. സത്യം. പിന്നെ ജസ്റ്റിസ് കെ.ടി. ജോസഫ്. കൊള്ളാവുന്ന ഫിഗറുകളൊന്നും ചെറുബുദ്ധികളായ പരസ്യക്കമ്പനിക്ക് കിട്ടിയില്ലേ. അമർത്യാസെൻപോലുള്ളവർ ഉണ്ടല്ലോ.)
ഡിസ്‌ക്ലെയിമർ. ഞാൻ സംഘപരിവാറിനെ എതിർക്കുന്നു. കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഭേദമാണ്.
മനോരമയിലെ ലേഖകനായ ജാവേദ് പർവേഷ് ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ ലേഖനം