മിത് ഷായും കേരളത്തിലേക്ക് വരികയാണ്. ടൈംസ് ഓഫ് ഇന്ത്യയിലും ഹിന്ദുസ്ഥാൻ ടൈംസിലും കമ്മിഷൻ വ്യവസ്ഥയിൽ പരസ്യം കൊടുക്കുന്നുണ്ടാകുമല്ലേ. ഭക്തന്മാരും പാണന്മാരും പാടുന്നത് വിട്ടുകളയാം. വിവരദോഷം ഒരു കുറ്റമല്ല. പക്ഷേ പിണറായി തന്റെ മണ്ടൻ ദൂഷിതവലയത്തിൽ നിന്ന് മാറി കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിക്കണം. മാധ്യമലാളനയില്ലാതെ വളർന്നതിനാൽ മാധ്യമ മാനേജ്മെന്റ് അറിയില്ല എന്ന് പിന്നീട് ഖേദിച്ചിട്ട് കാര്യമില്ല.

കേരളത്തെ മോശക്കാരാക്കാനുള്ള സംഘപരിവാർ നീക്കത്തിനെതിരേയാണ് യുദ്ധം. പരസ്യം ഏത് വിവരദോഷിക്കും പറ്റും. സ്വന്തം വീട്ടിൽ നിന്നുള്ള പൈസയെടുത്ത് പരസ്യം ചെയ്യുമ്പോൾ മാത്രമേ മനുഷ്യൻ രണ്ടുവട്ടം ആലോചിക്കുകയുള്ളു. ആരാന്റെ തടിയും തേവരുടെ ആനയുമായാൽ എന്തു ചേതം. പക്ഷേ പരസ്യത്തിന് ഇംപാക്ട് കുറവാണ്. പുക മാത്രമേയുണ്ടാകൂ. പകരം ക്രെഡിബിളായ ലേഖനങ്ങൾ എഡിറ്റ് പേജിൽ കൊടുക്കണം. എഡിറ്റ് പേജ് എന്തെന്നറിയില്ലെങ്കിൽ, സിപിഎമ്മുകാരായി അഭിനയിക്കുന്ന സംഘപരിവാർ മനസുകൾ ഒന്ന് ഗൂഗിൾ ചെയ്താൽ മതി. ഇത്തരക്കാരെ ഈ കുറിപ്പിനു താഴെ കമന്റായി കാണാം.
പിണറായി വിജയൻ കണക്കു പറഞ്ഞ് ഒരു ലേഖനം എഴുതുന്നുവെന്ന് കരുതുക.

ഈ ലേഖനം ഇന്ത്യയിലെ ഒട്ടുമിക്ക പത്രങ്ങളും പ്രസിദ്ധീകരിക്കും. ഒരു മാതിരി സ്വാഗതപ്രസംഗം പോലുള്ള അവിഞ്ഞ ലേഖനമാകരുത്. കേരളം പിടിച്ചെടുക്കാനുള്ള അമിത് ഷായുടെ ക്രിമിനൽ ബുദ്ധിയെന്നുള്ള പൊളിറ്റിക്കൽ ആംഗിൾ ദേശീയ സാഹചര്യത്തിൽ അവതരിപ്പിച്ച് ഇൻട്രോ വേണം. പിണറായി എഴുതിയ ലേഖനം ഹിന്ദുവും ടെലിഗ്രാഫും സ്പെല്ലിങ് മിസ്റ്റേക്ക് സഹിതം പ്രസിദ്ധീകരിക്കും. എച്ച് ടിയും ടൈംസ് ഓഫ് ഇന്ത്യയും നീളം അൽപം കുറച്ചെന്നു വരും. കണ്ടന്റിൽ മാറ്റം വരുമെന്ന് പറയുന്നത് ഈ പത്രങ്ങൾ വായിക്കാത്തവരാണ്.

ഇനി കോറസ് പോലെയും ലേഖനങ്ങൾ വരുത്താം. അതിനായി ഇടത് സഹയാത്രികരോട് ആവശ്യപ്പെടണം. പണിക്കർ സാർ എഴുതുന്ന ലേഖനം (പ്രഫ.കെഎൻ.പണിക്കർ ) ഇന്ത്യാ ചരിത്രം സൂക്ഷ്മമായി പഠിക്കുന്നവർ വെട്ടിയെടുത്ത് സൂക്ഷിക്കും. പ്രഫ. പണിക്കരുടെ ലേഖനത്തോട് നോ പറയാൻ കരുത്തുള്ള പത്രങ്ങൾ ഇന്ത്യയിൽ കുറവാണ്. പ്രഭാത് പട്നായികിന് എഴുതാം. സീതറാം യച്ചൂരി സമ്മതിക്കുമെങ്കിൽ അദ്ദേഹത്തിനെക്കൊണ്ടും എഴുതിക്കണം. വിഷമില്ലാത്ത സഖാവാണ് യച്ചൂരിയെന്ന് അദ്ദേഹത്തോട് പലവട്ടം നേരിട്ട് സംസാരിച്ചതുകൊണ്ട് എനിക്കറിയാം. അതുകൊണ്ട് അദ്ദേഹം സമ്മതിക്കും. പരസ്യത്തിൽപ്പറഞ്ഞ കമൽഹാസനെക്കൊണ്ട് ദക്ഷിണേന്ത്യയിലും എഴുതിക്കണം. ശബ്ദനം ഹഷ്മിയെക്കൊണ്ടും ഷബാനാ ആസ്മിയെക്കൊണ്ടും എഴുതിക്കണം. ജസ്റ്റിസ് കെടി തോമസിനെക്കൊണ്ടും എം അളിയനെക്കൊണ്ടും എഴുതിക്കരുത്. ഓസിനാണെങ്കിലും ആസിഡ് കുടിക്കരുത്.

ഈ ലേഖനങ്ങൾ റിപ്പബ്ലിക് ചാനലിന് ഒരു മാർക്കിടുന്ന നമ്മുടെ സുഹൃത്തുക്കളെല്ലാവരും കൂടി പ്രചരിപ്പിക്കണം. ഇതിൽ രണ്ട് ഗുണമുണ്ട്. ഒന്ന് പ്രചരിപ്പിക്കുന്ന സാഹിത്യം എത്ര ഭക്തനാണെങ്കിലും വായിക്കാനുള്ള സാധ്യത ഏറെയുണ്ട്. ആർക്കറിയാം നന്നാകാനുള്ള വഴി എവിടെ നിന്നാണ് വരുന്നതെന്ന്. വിഷമിക്കുന്ന ഒരു ഗ്രൂപ്പ്ുണ്ട്. പരസ്യക്കാരും മൈത്രിക്കാരും കമ്മിഷനും ഉപകമ്മിഷനും പറ്റുന്നവർ. അവർക്കുള്ളത് ഒരു ബക്കറ്റ് പിരിവിലൂടെ നമുക്ക് സംഘടിപ്പിക്കാമെന്നേ.

(പിണറായിയുടെ ശത്രുക്കൾ, രണ്ടാംഭാഗം. കാണ്ഡം ഒന്ന്)

(മനോരമയിലെ മാധ്യമപ്രവർത്തകനായ ജാവേദ് പർവേശ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ പോസ്റ്റ് )