തിരുവനന്തപുരം: കെ.എസ്.യുവിന് ശേഷം കേരളാ മോഡൽ മാതൃകയാക്കി കുട്ടികൾക്കായി ദേശീയ സംഘടന ഒരുങ്ങുന്നു.കേരളത്തിൽ കഴിഞ്ഞ 14 വർഷക്കാലമായി പ്രശംസനീയമായ പ്രവർത്തനം കാഴ്‌ച്ചവെച്ച ജവഹർ ബാലജനവേദി എന്ന സംഘടനയാണ് ജവഹർ ബാൽ മഞ്ചായി മാറുന്നത്.നിലവിൽ എഐസിസിയുടെ നിർദ്ദേശം അനുസരിച്ച് ഏഴ് സംസ്ഥാനങ്ങളിൽ നടത്തിയ പൈലറ്റ് റൺ വിജയകരമായി മുന്നേറുകയാണ്.

കേഡർ സംവിധാനത്തിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കുന്ന കാലയളവിലാണ് കുട്ടികളുടെ സംഘടനക്ക് തുടക്കം കുറിക്കുന്നത്. രണ്ട് കമ്മിറ്റികളാണ് സംഘടനക്കുള്ളത് കോ-ഓർഡിനേഷൻ കമ്മിറ്റിയും, കുട്ടികളുടെ കമ്മിറ്റിയും. സോണിയാ ഗാന്ധിയും, രാഹുൽ ഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ ഏറെ പ്രതീക്ഷയോടെയാണ് പുതിയ സംഘടനയെ നോക്കി കാണുന്നത്. യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയോടാണ് ആവശ്യമായ പിന്തുണ നൽകാൻ എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് സംഘടിപ്പിച്ച മീറ്റ് & ടോക്ക് പരിപാടി ശ്രദ്ധേയമായിരുന്നു.15 ദിവസങ്ങളിൽ, 15പ്രമുഖ വ്യക്തിത്വങ്ങൾ, 15 വിഷയങ്ങളുമായാണ് പരിപാടിയിൽ പങ്കെടുത്തത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ,കെ.മുരളീധരൻ എംപി, രമ്യാ ഹരിദാസ് എംപി, വി ടി ബൽറാം എഎൽഎ ,മജീഷ്യൻ ഗോപിനാഥ് മുതുകാട്, സിനിമാ താരം വിനു മോഹൻ, തുടങ്ങിയ പ്രമുഖരാണ് സംവധിക്കാൻ എത്തിയത്. ഒരു ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 20 കുട്ടികൾക്കായിരുന്നു പങ്കെടുക്കാൻ അവസരം. ദേശീയ അടിസ്ഥാനത്തിൽ കൊടി ഉയരട്ടെ എന്ന പരിപാടിയും, വന്ദേ മാതര ആലാപന മത്സരുമായിരുന്നു സംഘടിപ്പിച്ചിരുന്നത്. മുൻ കേന്ദ്ര മന്ത്രി ജയറാം രമേശുമായും കുട്ടികൾക്ക് സംവധിക്കാൻ അവസരം ലഭിച്ചിരുന്നു.

ഡോ.ജി.വി ഹരിയെ പ്രോജക്ട് ഡയറക്ടറായും, രമ്യാ ഹരിദാസ് എംപിയെ പോജക്ട് കോ-ഓർഡിനേറ്ററുമാണ്.ഇവർക്കാണ് ഏകോപന ചുമതല എഐസിസി നേതൃത്വം നൽകിയിരിക്കുന്നത്. അദ്ധ്യാപകനും ബാലാവകാശ പ്രവർത്തകനുമായ ഡോ.ജി.വി ഹരി നിലവിൽ സംസ്ഥാന ചെയർമാനായി പ്രവർത്തിച്ചു വരികയാണ്. ജവഹർ ബാലജനവേദിയിലൂടെ ഉദിച്ചുയർന്ന രമ്യാ ഹരിദാസ് എംപി യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജന:സെക്രട്ടറി കൂടിയാണ്.