ബിടൗണിലെ സെലിബ്രേറ്റി കുടുംബമാണ് അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബ്ച്ചന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. ജയയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. എന്റെ ലോകം എന്നു വിശേഷിപ്പിച്ചുകൊണ്ട് ഹൃദയസ്പർശിയായ കത്തോടുകൂടിയാണ് അമിതാഭ് ബച്ചൻ ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്.

ഇതിന് പിന്നാലെ നിരവധി ബോളിവുഡ് താരങ്ങളും മുൻകാല ബോളിവുഡ് നടിക്ക് ആശംസകളുമായി ഫേസ്‌ബുക്കിൽ നിറഞ്ഞു. ശബാന ആസ്മിയും ഇഷാ ഡിയോളും സോനം കൂറും ഉൾപ്പെടെ നിരവധി സെലിബ്രിറ്റികൾ സമൂഹമാധ്യമങ്ങളിലൂടെ ജയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു. പിറന്നാൾ ആഘോഷത്തിന്റെ നിരവധി ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു.

എന്നാൽ ഈ ചിത്രങ്ങളിൽ ഒന്നും ആരാധകർ തേടിയ രണ്ട് മുഖങ്ങൾ മാത്രം ഉണ്ടായില്ല. മരുമകൾ ഐശ്വര്യാ റായിയുടേയും കൊച്ചു മകൾ ആരാധ്യയുടയും. ഐശ്വര്യയുടേയോ ആരാധ്യയുടേയോ ഒരൊറ്റ ചിത്രം പോലും പുറത്തു വന്നിട്ടുമില്ല. ഇതോടെ ബച്ചൻ കടുംബത്തിലെ അകംപോര് പുറം ലോകത്തേക്ക് എത്തിയിരിക്കുകയാണ്. പാപ്പരാസികൾ ബച്ചൻ കുടുംബത്തിലെ പ്രശ്‌നം തേടുകയാണ്.

നേരത്തെ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോൾ ബച്ചനും മകൾ ശ്വേതയും ഐശ്വര്യയ്ക്കും അഭിഷേകിനും ഒപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്‌തെങ്കിലും മുഖം തിരിച്ചു നിന്നതും മാധ്യമങ്ങൾ പകർത്തിയിരുന്നു. അന്നും ബച്ചൻ കുടുംബത്തിൽ എന്തൊക്കെയോ പുകയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജയാബച്ചന്റെ പിറന്നാളിന് ബച്ചൻ കുടുംബത്തിലെ ഐശ്വര്യയുടെ അസാന്നിധ്യം എല്ലാവരും ചർച്ച ചെയ്തപ്പോൾ പൂണെയിലെ അവാർഡ് ദാനച്ചടങ്ങുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു ഐശ്വര്യ.