- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോൾ പൂജ നിർത്തി സെൽഫിയെടുക്കാൻ ശ്രമിച്ച പൂജാരിയെ ശകാരിച്ച് ജയാ ബച്ചൻ; സംഭവം ഇഷാ ഡിയോളിന്റെ ബേബി ഷവർ ചടങ്ങിനിടെ
ഇഷാ ഡിയോളിന്റെ ബേബി ഷവർ ചടങ്ങ് വാർത്തയിൽ നിറഞ്ഞിരുന്നു. നിറവയറുമായി വിവാഹ വേഷത്തിൽ നടിയെത്തിയതായിരുന്നു ചടങ്ങിന് ശ്രദ്ധ നേടാൻ കാരണം. എന്നാൽ ഈ ചടങ്ങിനിടിയിൽ ഉണ്ടായ മറ്റൊരു രസകരമായ സംഭവം ബോളിവുഡ് മാധ്യമങ്ങൾ ഇപ്പോൾ വാർത്തയാക്കിയിരിക്കുന്നു. ചടങ്ങിന്റെ ഭാഗമായി നടന്ന പൂജയ്ക്കിടെ പൂജാരി ബോളിവുഡ് താരങ്ങളുടെ സെൽഫി എടുക്കാൻ ശ്രമിക്കുകയും ഇത് കണ്ട ജയാ ബച്ചൻ ശകാരവുമായി എത്തിയെന്നുമാണ് റിപ്പോർട്ട്. ആദ്യം പൂജ ചെയ്യൂ, സെൽഫിയൊക്കെ പിന്നീട് എടുക്കാം എന്ന് ജയാ ബച്ചൻ പൂജാരിയുടെ മുഖത്ത് നോക്കി പറഞ്ഞതായും റിപ്പോർട്ടുണ്ട്. ജയാ ബച്ചനെ കൂടാതെ ബോളിവുഡിലെ വൻതാര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോൾ പൂജ തൽക്കാലം നിർത്തി പൂജാരി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പൂജാരിയുടെ സെൽഫി ഭ്രമം കണ്ടതോടെയായിരുന്നു ജയാ ബച്ചന് ദേഷ്യം വന്നത്. ബേബി ഷവറിന്റെ ഭാഗമായി ഇഷാ ഡിയോളിന്റെ സമുദായത്തിൽ നടക്കുന്ന ആചാരത്തിനായി നടി വീണ്ടും വിവാഹം കഴിച്ചതും വാർത്ത വന്നിരുന്നു. ഗോത്ത് ബാരിയെന്ന പേരിൽ നടന്ന ചടങ്ങിൽ ഭ
ഇഷാ ഡിയോളിന്റെ ബേബി ഷവർ ചടങ്ങ് വാർത്തയിൽ നിറഞ്ഞിരുന്നു. നിറവയറുമായി വിവാഹ വേഷത്തിൽ നടിയെത്തിയതായിരുന്നു ചടങ്ങിന് ശ്രദ്ധ നേടാൻ കാരണം. എന്നാൽ ഈ ചടങ്ങിനിടിയിൽ ഉണ്ടായ മറ്റൊരു രസകരമായ സംഭവം ബോളിവുഡ് മാധ്യമങ്ങൾ ഇപ്പോൾ വാർത്തയാക്കിയിരിക്കുന്നു.
ചടങ്ങിന്റെ ഭാഗമായി നടന്ന പൂജയ്ക്കിടെ പൂജാരി ബോളിവുഡ് താരങ്ങളുടെ സെൽഫി എടുക്കാൻ ശ്രമിക്കുകയും ഇത് കണ്ട ജയാ ബച്ചൻ ശകാരവുമായി എത്തിയെന്നുമാണ് റിപ്പോർട്ട്. ആദ്യം പൂജ ചെയ്യൂ, സെൽഫിയൊക്കെ പിന്നീട് എടുക്കാം എന്ന് ജയാ ബച്ചൻ പൂജാരിയുടെ മുഖത്ത് നോക്കി പറഞ്ഞതായും റിപ്പോർട്ടുണ്ട്.
ജയാ ബച്ചനെ കൂടാതെ ബോളിവുഡിലെ വൻതാര നിര തന്നെ ചടങ്ങിന് എത്തിയിരുന്നു. ബോളിവുഡ് സുന്ദരിമാരെ കണ്ടപ്പോൾ പൂജ തൽക്കാലം നിർത്തി പൂജാരി സെൽഫിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. പൂജാരിയുടെ സെൽഫി ഭ്രമം കണ്ടതോടെയായിരുന്നു ജയാ ബച്ചന് ദേഷ്യം വന്നത്.
ബേബി ഷവറിന്റെ ഭാഗമായി ഇഷാ ഡിയോളിന്റെ സമുദായത്തിൽ നടക്കുന്ന ആചാരത്തിനായി നടി വീണ്ടും വിവാഹം കഴിച്ചതും വാർത്ത വന്നിരുന്നു. ഗോത്ത് ബാരിയെന്ന പേരിൽ നടന്ന ചടങ്ങിൽ ഭർത്താവ് ഭരത് ടക്താനിയെ തന്നെയാണ് ഇഷാ വീണ്ടും വിവാഹം ചെയ്യുകയായിരുന്നു.