ജീവിതത്തിൽ പണമില്ലാതെ താൻ കുത്തുപാളയെടുക്കുന്നുവെന്നു പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ടെലിവിഷന് താരം ജയ ഭട്ടാചാര്യ. ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ താൻ കുത്തുപാളയെടുത്തിട്ടൊന്നുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്കു നൽകിയ അഭിമുഖത്തില് ജയ പറഞ്ഞു.

ടെലിവിഷൻ പരമ്പരകളിൽ ജനപ്രീതി നേടിയ അംബർധാര, ക്യോംകി സാസ് ഭി കഭി ബഹു ഥി, മധുബാല എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചയ്ത് ജനപ്രീതി നേടിയ താരമാണ് ജയ. ദേവദാസ്, ലജ്ജ, ഫിസ തുടങ്ങിയ ഏതാനും ചിത്രങ്ങളിലും ജയ ഛെറിയ വേങ്ങൽ ചെയ്തിട്ടുണ്ട്.

എന്നൽ ജയ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പലരോടും പണം വായ്പ വാങ്ങിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിക്കുകയുണ്ടായി.

ഇത്തരത്തിലുള്ള കഥകളൊക്കെ എങ്ങനെയാണ് പ്രചരിക്കുന്നതെന്ന് തനിക്ക് അറിയില്ല. ശരിയാണ് കുറച്ച് ബുദ്ധിമുട്ടുകളൊക്കെ അനുഭവിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് ഞാൻ കുത്തിപാളയെടുത്തെന്ന് അർത്ഥമില്ല.
ആരോടും പണത്തിനുവേണ്ടി യാചിച്ചിട്ടില്ല. എന്റെ മാതാപിതാക്കളുടെ ഏക മകളാണ് ഞാൻ. അതുകൊണ്ട് തന്നെ അവരെ ശുശ്രൂഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.

ഏതാനും മാസങ്ങള്ക്ക് മുമ്പ് എന്റെ അമ്മ രോഗബാധിതയായിരുന്നു. ആ സമയങ്ങളിൽ പോലും ഞാൻ ആരുടെയും കയ്യിൽ നിന്നും വായ്പ എടുത്തിരുന്നില്ലെന്നും ജയ അഭിമുഖത്തിൽ പറഞ്ഞു.

ഏതാനും വർങ്ങൾക്കു മുമ്പാണ്
സംവിധായകന് മസഹിർ റഹിമും ജയയും തമ്മിൽ പിരിഞ്ഞത്. ഇരുവരും വിവാഹിതരാകാതെ ഒന്നിച്ച് താമസിക്കുകയായിരുന്നു.

തങ്ങൾ ഏഴു വർഷമാണ് ഒന്നിച്ചു താമസിച്ചത്. ഒത്തുപോകില്ലെന്നായപ്പേൾ തമ്മിൽ പിരിയാൻ തീരുമാനിച്ചു. ഇപ്പോൾ കല്ല്യാണം കഴിക്കണമെന്ന് എനിക്ക് തോന്നുന്നില്ല. ആരുടെയെങ്കിലും സ്‌നേഹം വേണമെന്നുമില്ല. ഞാൻ എന്റെ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. അതില് തൃപ്തയാണെന്നും ജയ അഭിമുഖത്തിൽ പറഞ്ഞു.

കളേഴ്‌സ് ടിവിയിലെ തപ്കി പ്യാർ കി എന്ന പരമ്പരയിലെ വസുന്ധര പാണ്ഡയുടെ വേഷമാണ് ഇപ്പോൾ ജയ ചെയ്യുന്നത്.