മനാമ: ബഹ്‌റിനിൽ മലയാളി എഞ്ചിനിയർ ഹൃദയാഘാതം മൂലം മരിച്ചു. 25 വർഷത്തോളമായി ബഹറിനിൽ ജോലിചെയ്യുകയായിരുന്ന കൊല്ലം ശാന്തിനികേതനിൽ ജയചന്ദ്രൻ (52) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.

കഴിഞ്ഞ ദിവസം ഉമ്മൻ ഹസത്തെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. തല കോൺട്രാക്ടിങ് കമ്പനിയിൽ സിവിൽ എഞ്ചിനിയറായിരുന്നു.

ജയചന്ദ്രന്റെ ഭാര്യയും കുട്ടികളും നാട്ടിലാണ്. ലതാ ജയചന്ദ്രൻആണ് ഭാര്യ,+2 വിനു പഠിക്കുന്ന മകനും നാല് വയസ്സായ മകളുമുണ്ട്. ബഹറിനിലെ സാംസ്‌കാരിക പ്രവർത്തകനായ വിജയന്റെ സഹോദരനാണ് മരിച്ച ജയചന്ദ്രൻ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.