- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
19 ദിവസമായി തമിഴ്നാട്ടിൽ ഭരണമില്ല; മുഖ്യമന്ത്രി ജീവിക്കുമോ മരിക്കുമോ എന്നറിയാതെ ജനങ്ങൾ; അധികാര കൈമാറ്റവും തർക്കത്തിലേക്ക്; ആരേയും കാണാൻ അനുവദിക്കാത്ത ജയലളിത എങ്ങനെ സമ്മതം അറിയിച്ചെന്ന ചോദ്യം ബാക്കി
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ കരുത്തൻ പിന്നെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. ചെന്നൈയിൽ മുഖ്യമന്ത്രി ജയലളിതയെ കാണാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമൊത്ത് അമിത് ഷായെത്തി. എന്നിട്ടും ജയലളിതയെ കാണാൻ അമിത് ഷായ്ക്ക് പോലും ആയില്ല. ഡോക്ടർമാരോടും അണ്ണാ ഡിഎംകെ നേതാക്കളുമായി സംസാരിച്ച് അമിത് ഷായ്ക്കും മടങ്ങേണ്ടി വന്നു. ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കും ഇതിന് മാത്രമാണ് കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് അധികാര കൈമാറ്റ വിഷയം പ്രതിപക്ഷം ചർച്ചയാക്കുന്നത്. ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്റെ സുപ്രധാന വകുപ്പുകൾ ധനമന്ത്രി ഒ. പനീർസെൽവത്തിന് കൈമാറിയ നടപടിയേയും വിവാദത്തിലാക്കുകയാണ് ഡിഎംകെ. വകുപ്പുകൾ ഗവർണർ, പനീർസെൽവത്തിന് കൈമാറിയ നടപടിയിൽ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി അത്ഭുതം പ്രകടിപ്പിച്ചു. കഴിഞ്ഞ 19 ദിവസമായി ജയലളിത ആശുപത്രിയിൽ കഴിയുകയാണ്. നിരവധി നേതാക്കൾ അവിടെ വന്നെങ്കിലും ആരെയും ജയയെ കാണാൻ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വകുപ്പുകൾ പനീർസെൽവത്ത
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ കരുത്തൻ പിന്നെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ്. ചെന്നൈയിൽ മുഖ്യമന്ത്രി ജയലളിതയെ കാണാൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമൊത്ത് അമിത് ഷായെത്തി. എന്നിട്ടും ജയലളിതയെ കാണാൻ അമിത് ഷായ്ക്ക് പോലും ആയില്ല. ഡോക്ടർമാരോടും അണ്ണാ ഡിഎംകെ നേതാക്കളുമായി സംസാരിച്ച് അമിത് ഷായ്ക്കും മടങ്ങേണ്ടി വന്നു. ചെന്നൈയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർക്കും ഇതിന് മാത്രമാണ് കഴിഞ്ഞത്. അതുകൊണ്ട് തന്നെയാണ് അധികാര കൈമാറ്റ വിഷയം പ്രതിപക്ഷം ചർച്ചയാക്കുന്നത്.
ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തന്റെ സുപ്രധാന വകുപ്പുകൾ ധനമന്ത്രി ഒ. പനീർസെൽവത്തിന് കൈമാറിയ നടപടിയേയും വിവാദത്തിലാക്കുകയാണ് ഡിഎംകെ. വകുപ്പുകൾ ഗവർണർ, പനീർസെൽവത്തിന് കൈമാറിയ നടപടിയിൽ ഡിഎംകെ പ്രസിഡന്റ് എം. കരുണാനിധി അത്ഭുതം പ്രകടിപ്പിച്ചു. കഴിഞ്ഞ 19 ദിവസമായി ജയലളിത ആശുപത്രിയിൽ കഴിയുകയാണ്. നിരവധി നേതാക്കൾ അവിടെ വന്നെങ്കിലും ആരെയും ജയയെ കാണാൻ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ വകുപ്പുകൾ പനീർസെൽവത്തിനു കൈമാറിയെന്ന രാജ്ഭവനിൽ നിന്നുള്ള ഉത്തരവ് വലിയ അത്ഭുതമാണെന്ന് കരുണാനിധി പത്രക്കുറിപ്പിൽ പറഞ്ഞു.
ജയലളിത തന്റെ വകുപ്പുകൾ പനീർസെൽവത്തെ ഏൽപ്പിക്കാൻ നേരിട്ട് സമ്മതിക്കുകയായിരുന്നോ എന്ന് ഗവർണർ വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സർക്കാർ വിശദീകരണം വരുംവരെ തീരുമാനം സംശയത്തിന്റെ നിഴലിലായിരിക്കുമെന്ന് പട്ടാളി മക്കൾ കച്ചി നേതാവ് എസ്.രാമദോസ് പറഞ്ഞു. ശ്വസന സഹായികളുടെ സഹായത്തിൽ കഴിയുന്ന ജയലളിത അനുവാദം നൽകിയിരിക്കാനോ ഫയൽ ഒപ്പിട്ടിരിക്കാനോ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ അധികാര കൈമാറ്റവും വിവാദമാവുകയാണ്. മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ മാത്രമേ വകുപ്പുകൾ മറ്റൊരാൾക്ക് കൈമാറാൻ കഴിയൂ. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം ഈ വിഷയവും ചർച്ചയാക്കുന്നത്.
മുഖ്യമന്ത്രി ജയലളിത വഹിക്കുന്ന ആഭ്യന്തരം ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ചുമതല ധനമന്ത്രി ഒ. പനീർസെൽവത്തിനു കൈമാറിയ വിവരം ചൊവ്വാഴ്ചയാണ് രാജ്ഭവൻ പത്രക്കുറിപ്പിൽ അറിയിച്ചത്. ഭരണഘടനയുടെ 166-ാം വകുപ്പു പ്രകാരം ഗവർണറുടെ വിശേഷാധികാരം ഉപയോഗിച്ചാണ് നടപടി. ജയ ആരോഗ്യവതിയായി തിരിച്ചെത്തുന്നതു വരെ മന്ത്രിസഭാ യോഗങ്ങളിൽ പനീർസെൽവം അധ്യക്ഷത വഹിക്കും. ജയലളിതയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രമീകരണമെന്നും രാജ്ഭവൻ അറിയിച്ചിരുന്നു. ഈ നടപടിയെയാണ് ഇപ്പോൾ പ്രതിപക്ഷം ചോദ്യം ചെയ്തിരിക്കുന്നത്.
അതിനിടെ ജയയുടെ ആരോഗ്യ നിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന വാദം അണ്ണാ ഡിഎംകെ ആവർത്തിക്കുകയാണ്. എത്രയും വേഗം ജയലളിത ആശുപത്രി വിടുമെന്നാണ് അവർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിയുടെ യഥാർത്ഥ ആരോഗ്യ നില പുറത്തുവാരത്തതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. ആശങ്കപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന് വിലയിരുത്തലാണ് അണ്ണാ ഡിഎംകെ അണികൾക്കുമുള്ളത്. പ്രാർത്ഥനയും നിലവളിയുമായി അണികൾ ഇപ്പോഴും അപ്പോളോ ആശുപത്രിക്ക് മുന്നിലുണ്ട്.



