- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തന്നെ തുടരുന്നു; മുഖ്യമന്ത്രിയുടെ ചുമതല പനീർസെൽവത്തെ ഏൽപ്പിച്ച് ഗവർണ്ണർ ഉത്തരവിറക്കി; ജയലളിത വകുപ്പില്ലാ മുഖ്യമന്ത്രിയായി തുടരും; ഒന്നും പുറത്തു പറയുന്നില്ലെങ്കിലും പ്രതീക്ഷകൾ കൈവിട്ടെന്ന സൂചന പുറത്തായതോടെ നെഞ്ചുപൊട്ടി തമിഴകം; സംസ്ഥാനം മുഴുവൻ അതീവ ജാഗ്രത
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. കൃത്രിമ ശ്വാസോച്ഛോസത്തിന്റെ സഹായത്താൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയലളിതയ്ക്ക് മാസങ്ങൾ തന്നെ അപ്പോളോ ആശുപത്രിയിൽ കഴിയേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകൾ ധനമന്ത്രി കൂടിയായ ഒ പനീർസെൽവത്തിന് കൈമാറി ഗവർണ്ണർ വിജ്ഞാപനം ഇറക്കി. ഇതോടെ വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രിയായി ജയലളിത മാറും. ഭരണപ്രതിസന്ധി ഒഴിവാക്കാൻ ഫയൽ നീക്കം സുഗമമാക്കാനുമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്. ജയലളിതയുടെ ചികിൽസ പൂർത്തിയാകാൻ ഏറെക്കാലം വേണ്ടിവരും. അതുവരെ അവർക്ക് ഭരണപരമായ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയുകയുമില്ല. അതിനാലാണ് ഗവർണ്ണറുടെ ഉത്തരവ് പുറത്തിറങ്ങുന്നത്. ഇതോടെ മന്ത്രിസഭയിൽ ജയലളിതയുടെ രണ്ടാമൻ പനീർസെൽവമാണെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കുക കൂടിയാണ്. നേരത്തെ രണ്ട് തവണ ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേരിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോഴും പനീർ സെൽവമായിരുന്നു മുഖ്യമന്ത്രിയായത്. എന്നാൽ ഇത്തവണ പഴനിസ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം. കൃത്രിമ ശ്വാസോച്ഛോസത്തിന്റെ സഹായത്താൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയലളിതയ്ക്ക് മാസങ്ങൾ തന്നെ അപ്പോളോ ആശുപത്രിയിൽ കഴിയേണ്ടി വരും. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ജയലളിതയുടെ വകുപ്പുകൾ ധനമന്ത്രി കൂടിയായ ഒ പനീർസെൽവത്തിന് കൈമാറി ഗവർണ്ണർ വിജ്ഞാപനം ഇറക്കി. ഇതോടെ വകുപ്പുകളൊന്നുമില്ലാത്ത മുഖ്യമന്ത്രിയായി ജയലളിത മാറും. ഭരണപ്രതിസന്ധി ഒഴിവാക്കാൻ ഫയൽ നീക്കം സുഗമമാക്കാനുമാണ് ഇത്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ഇത്. ജയലളിതയുടെ ചികിൽസ പൂർത്തിയാകാൻ ഏറെക്കാലം വേണ്ടിവരും. അതുവരെ അവർക്ക് ഭരണപരമായ കാര്യങ്ങളൊന്നും ചെയ്യാൻ കഴിയുകയുമില്ല. അതിനാലാണ് ഗവർണ്ണറുടെ ഉത്തരവ് പുറത്തിറങ്ങുന്നത്.
ഇതോടെ മന്ത്രിസഭയിൽ ജയലളിതയുടെ രണ്ടാമൻ പനീർസെൽവമാണെന്ന് അണ്ണാ ഡിഎംകെ വ്യക്തമാക്കുക കൂടിയാണ്. നേരത്തെ രണ്ട് തവണ ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേരിയിൽ നിന്ന് മാറി നിൽക്കേണ്ടി വന്നപ്പോഴും പനീർ സെൽവമായിരുന്നു മുഖ്യമന്ത്രിയായത്. എന്നാൽ ഇത്തവണ പഴനിസ്വാമിയെ മുഖ്യമന്ത്രിയുടെ വകുപ്പുകൾ ഏൽപ്പിക്കാൻ നീക്കം നടത്തിയിരുന്നു. ഇത് തർക്കങ്ങൾ ഉണ്ടെന്ന തോന്നലിനും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ജയലളിതയുടെ രോഗകാലത്ത് പാർട്ടിയിൽ ഭിന്നതയില്ലെന്ന് വ്യക്തമാക്കാൻ പനീർസെൽവത്തിന് തന്നെ മുഖ്യമന്ത്രിയുടെ വകുപ്പുകൾ നൽകുന്നത്. പനീർസെൽവത്തിന്റെ അധ്യക്ഷതയിലാകും ഇനി ക്യാബിനറ്റ് യോഗമെന്നും ഗവർണ്ണർ വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തിൽ ആക്ടിങ് മുഖ്യമന്ത്രിയായി മാറുകയാണ് പനീർസെൽവം.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് ഈ മാറ്റം. അതുകൊണ്ട് തന്നെ ജയലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്ന് അണ്ണാ ഡിഎംകെ പ്രവർത്തകർ തിരിച്ചറിയുന്നു. എന്നാൽ പ്രശ്‌നമൊന്നുമില്ലെന്നാണ് ഇപ്പോഴും പാർട്ടി നേതൃത്വം വിശദീകരിക്കുന്നത്. ഭരണപരമായ സൗകര്യത്തിന് മാത്രമാണ് ഇതെന്നും വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യം സംബന്ധിച്ച യഥാർഥ വിവരം പുറത്തുവരുന്നില്ലെന്ന ആശങ്ക സാധാരണ പാർട്ടി പ്രവർത്തകർമുതൽ നേതാക്കൾവരെ വച്ചുപുലർത്തുകതയാണ് തമിഴകത്ത്. ആശുപത്രി അധികൃതർ പുറത്തുവിടുന്ന മെഡിക്കൽ ബുള്ളറ്റിനുകൾമാത്രമാണ് വാർത്താമാദ്ധ്യമങ്ങൾ ഉൾപ്പെടെ ആശ്രയിക്കുന്നത്. അതും വ്യക്തമല്ല.
ദിനംപ്രതി അപ്പോളോ ആശുപത്രിയിൽ എത്തുന്ന നേതാക്കളുടെ എണ്ണം വർധിച്ചതോടെ കടുത്ത നിയന്ത്രണണവും ഏർപ്പെടുത്തി. ജയലളിതയ്ക്ക് ശ്വാസതടസ്സം നീക്കാനുള്ള ചികിത്സയാണ് നൽകുന്നതെന്ന് ശനിയാഴ്ച മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചിരുന്നു. ഇതും ആശയക്കുഴപ്പത്തിന് വഴിവച്ചിട്ടുണ്ട്. കൃത്രിമശ്വാസം മുഖേനയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ജീവൻ നിലനിർത്തുന്നതെന്ന വാർത്ത പ്രചരിച്ചതോടെ ആശുപത്രിപരിസരത്ത് എത്തുന്ന സാധാരണക്കാരുടെ എണ്ണവും കൂടി. സംസ്ഥാനമെമ്പാടും എഐഎഡിഎംകെ പ്രവർത്തകർ വിവിധ ദേവാലയങ്ങളിൽ പ്രാർത്ഥനയും പൂജയുമായി കഴിയുകയാണ്. ജയലളിതയുടെ അടുപ്പക്കാരായ മന്ത്രിമാർമാത്രമാണ് ആശുപത്രിയിലുള്ളത്. ആദ്യദിവസങ്ങളിൽ മുഖ്യമന്ത്രിയുമായി തങ്ങൾ ആശയവിനിമയം നടത്തുന്നുണ്ടെന്ന് അറിയിച്ച പന്നീർശെൽവം ഉൾപ്പെടെയുള്ള മന്ത്രിമാർ രണ്ടുമൂന്നു ദിവസമായി മൗനത്തിലാണ്.

ഇതും ആരോഗ്യ നിലയെ കുറിച്ച് അഭ്യൂഹങ്ങൾ ശക്തമാക്കുന്നു. ജയലളിതയെ കാണാൻ ആർക്കും പ്രവേശനമില്ല. അപ്പോള ആശുപത്രിയിലെ തിരിഞ്ഞെടുത്ത ഡോക്ടർമാരും നേഴ്‌സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോദിക്കുകയും പിരചരിക്കുകയും ചെയ്യുന്നത്. ഇവർക്ക് പോലും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താൻ വിലക്കുണ്ട്. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയുടെ യഥാർത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. ഈ സാഹചര്യത്തിൽ അണികൾ ആശങ്കയിലാണ്. അതിനിടെ തമിഴ്‌നാട്ടിലാകെ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് എല്ലാ വിധ നിർദ്ദേശവും നൽകിയിട്ടുണ്ട്. ഏത് സാഹചര്യത്തേയും നേരിടാനുള്ള മുൻകരുതൽ തമിഴ്‌നാട് പൊലീസും എടുത്തുകഴിഞ്ഞു.
കഴിഞ്ഞ രണ്ടു വർഷമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റോഡ്മാർഗമുള്ള പ്രചാരണപരിപാടികളിൽ ജയലളിത പങ്കെടുത്തിരുന്നില്ല. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലിക്കോപ്റ്ററിലെത്തിയ ശേഷം പൊതുയോഗങ്ങൾ അഭിസംബോധന ചെയ്യുന്ന രീതിയാണ് ജയലളിത അവലംബിച്ചിരുന്നത്. ഈ യോഗങ്ങളിലെല്ലാംതന്നെ ഇരുന്നുകൊണ്ടാണ് ജയലളിത പ്രസംഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായിരുന്നു. തുടർച്ചയായി രണ്ടാംവട്ടം അധികാരമേറ്റപ്പോൾ മന്ത്രിമാർ കൂട്ടത്തോടെ സത്യവാചകം ചൊല്ലിയത് വേദിയിൽ ജയലളിതയ്ക്ക് അധികസമയം ചെലവഴിക്കാനാവാത്തതുകൊണ്ടാണെന്ന് സൂചനയുണ്ടായിരുന്നു.
ജയലളിതയ്ക്ക് കരൾ രോഗമാണെന്നും കരൾ മാറ്റിവെക്കാൻ ജയലളിത അമേരിക്കയ്ക്ക് പോവാൻ തയ്യാറെടുക്കുകയാണെന്നും ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യൻസ്വാമി കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ജയലളിത സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. ആരോഗ്യം പ്രതിസന്ധിയിലാണെങ്കിൽ ജയലളിത വിശ്രമിക്കണെമെന്നും പ്രശ്‌നമെന്താണെന്ന് ജനങ്ങളോട് പറയണമെന്നും ഡി.എം.കെ. നേതാവ് എം. കരുണാനിധി അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോൾ ആശുപത്രിയിലായപ്പോഴും കരുണാനിധി വിമർശനവുമായെത്തി. ഭരണം പ്രതിസന്ധിയിലാണെന്നും പറഞ്ഞു. ഈ സാഹചര്യത്തിലാണ് പനീർസെൽവത്തിന് മുഖ്യമന്ത്രിയുടെ ചുമതല നൽകുന്നത്. മുമ്പ് കേന്ദ്രമന്ത്രിയായിരിക്കെ മുരശലിമാരനും ദീർഘനാൾ ആശുപത്രിയിലായിരുന്നു. ഇതുയർത്തി കരുണാനിധിയുടെ വാദത്തെ പ്രതിരോധിക്കാനും അണ്ണാ ഡിഎംകെ ശ്രമിച്ചു.
എന്നാൽ ഭരണപ്രതിസന്ധിയുണ്ടെന്ന വിലയിരുത്തലിൽ ഗവർണ്ണർ എത്തി. ഇതോടെ മുഖ്യമന്ത്രിയുടെ ചുമതലകൾ മറ്റാർക്കെങ്കിലും നൽകേണ്ട സാഹചര്യം ഉടലെടുക്കുകയായിരുന്നു.



