- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ കഴിഞ്ഞ പത്ത് ദിവസങ്ങൾക്ക് അന്ത്യമായി; ജയലളിത ബോധം വീണ്ടെടുത്തതായി റിപ്പോർട്ട്; പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം മെഡിക്കൽ ബുള്ളറ്റിനുമായി അപ്പോളോ; തമിഴ് മക്കളുടെ കണ്ണീരും പ്രാർത്ഥനയും തുടരുന്നു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് അപ്പോളോ ആശുപത്രിയുടെ വാർത്താക്കുറിപ്പ്. ജയലളിത എഴുന്നേറ്റ് ഇരിക്കാനും ആംഗ്യവിക്ഷേപത്തിലൂടെ ആശയവിനിമയം ചെയ്യാനും തുടങ്ങിയതായി വാർത്താക്കുറിപ്പ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറങ്ങുന്നത്. വിദേശത്ത് നിന്ന് ഡോക്ടർമാരെ കൊണ്ട് വന്ന് നടത്തിയ ചികിൽസ ഫലം കണ്ടുവെന്നാണ് അപ്പോളോ നൽകുന്ന സൂചന. അതിനിടെ അപ്പോളോ ആശുപത്രിക്ക് മുന്നിൽ അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പാർത്ഥനയും പൂജകളും തുടരുകയാണ്. സംസ്ഥാനത്തുടനീളം ഇത് നടക്കുന്നുമുണ്ട്. ജയലളിത ബോധം വീണ്ടെടുത്തുവെന്നാണ് ആശുപത്രി നൽകുന്ന സൂചന. അതേസമയം ശ്വസന സഹായം ഇപ്പോഴും തുടരുന്നുണ്ട്. ഈ ട്യൂബ് നീക്കം ചെയ്താൽ ജയക്ക് വർത്തമാനം പറഞ്ഞു തുടങ്ങാനാകും. അണുബാധ പൂർണമായി പരിഹരിച്ചു കഴിഞ്ഞതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇംണ്ടിൽ നിന്നുള്ള ഡോ. റിച്ചാർഡ് ബെയ്ൽ ഞായറാഴ്ച വീണ്ടും അപ്പോളോയിൽ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് അപ്പോളോ ആശുപത്രിയുടെ വാർത്താക്കുറിപ്പ്. ജയലളിത എഴുന്നേറ്റ് ഇരിക്കാനും ആംഗ്യവിക്ഷേപത്തിലൂടെ ആശയവിനിമയം ചെയ്യാനും തുടങ്ങിയതായി വാർത്താക്കുറിപ്പ് വ്യക്തമാക്കി.
കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് പത്ത് ദിവസത്തിന് ശേഷമാണ് വാർത്താക്കുറിപ്പ് പുറത്തിറങ്ങുന്നത്. വിദേശത്ത് നിന്ന് ഡോക്ടർമാരെ കൊണ്ട് വന്ന് നടത്തിയ ചികിൽസ ഫലം കണ്ടുവെന്നാണ് അപ്പോളോ നൽകുന്ന സൂചന. അതിനിടെ അപ്പോളോ ആശുപത്രിക്ക് മുന്നിൽ അണ്ണാ ഡിഎംകെ പ്രവർത്തകരുടെ പാർത്ഥനയും പൂജകളും തുടരുകയാണ്. സംസ്ഥാനത്തുടനീളം ഇത് നടക്കുന്നുമുണ്ട്.
ജയലളിത ബോധം വീണ്ടെടുത്തുവെന്നാണ് ആശുപത്രി നൽകുന്ന സൂചന. അതേസമയം ശ്വസന സഹായം ഇപ്പോഴും തുടരുന്നുണ്ട്. ഈ ട്യൂബ് നീക്കം ചെയ്താൽ ജയക്ക് വർത്തമാനം പറഞ്ഞു തുടങ്ങാനാകും. അണുബാധ പൂർണമായി പരിഹരിച്ചു കഴിഞ്ഞതായും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. ഇംണ്ടിൽ നിന്നുള്ള ഡോ. റിച്ചാർഡ് ബെയ്ൽ ഞായറാഴ്ച വീണ്ടും അപ്പോളോയിൽ എത്തുന്നുണ്ട്. അദ്ദേഹം എത്തിയ ശേഷം പുതിയ ചികിൽസാ രീതികളിൽ തീരുമാനം എടുക്കും. സിംഗപ്പൂരിൽ നിന്നുള്ള വിദഗ്ധരും ജയലളിതയുടെ ചികിൽസയിൽ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. ജയലളിത ബോധം വീണ്ടെടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉടൻ ചെന്നൈയിലെത്തുമെന്നാണ് സൂചന. ഡോക്ടർമാർ അല്ലാതെ ആരും ജയലളിതയെ ഇപ്പോൾ കാണുന്നില്ല. എന്നാൽ മോദി എത്തിയാൽ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തും. ഇതോടെ ജയയുടെ ആരോഗ്യ നിലയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരിഹരിക്കുമെന്നാണ് വിലയിരുത്തൽ.
ജയലളിത പൂർണമായി സുഖംപ്രാപിച്ചെന്ന എ.ഐ.എ.ഡി.എം.കെയുടെ വ്യക്തമാക്കി. ആശുപത്രിയിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും നിരീക്ഷണത്തിലുള്ള ജയലളിതയുടെ നിലയിൽ നല്ല പുരോഗതയുണ്ടെന്നും അവർ ഉടൻതന്നെ വീട്ടിലേക്ക് മടങ്ങുമെന്നും പാർട്ടി വക്താവ് സരസ്വതി മാദ്ധ്യമങ്ങളെ അറിയിച്ചു. ആരോഗ്യകാര്യത്തിൽ ജയലളിതക്ക് ദൈവത്തിന്റെ പിന്തുണയുണ്ടെന്നും ഡോകടർമാരുടെ നിർദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി പറഞ്ഞു.
ജയലളിതയെ സെപ്റ്റംബർ 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നിർജ്ജലീകരണവുമാണ് ആദ്യം കാരണമായി പറഞ്ഞിരുന്നത്. എന്നാൽ ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള ചികിത്സയാണ് നടക്കുന്നതെന്ന് പിന്നീട് ഡോക്ടർമാർ വ്യക്തമാക്കി. ഇതിനിടയിൽ ലണ്ടനിൽ നിന്ന് സ്‌പെഷലിസ്റ്റ് ഡോക്ടറുമെത്തി. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഏറെ സംശയങ്ങളും അഭ്യൂഹങ്ങളും പരന്നിരുന്നു. പലതും വിവാദമായി. ജയലളിത മരണത്തിലേക്ക് അടുത്തതായുള്ള ചർച്ചകൾ വരെ വന്നു. മെഡിക്കൽ ബുള്ളറ്റിൻ ഏറെ ദിവസം ഇല്ലാതിരുന്നത് സംശയം പരത്തിയിരുന്നു. ഇനിയും കുറെയേറെ ദിവസങ്ങൾ ജയലളിത ആശുപത്രിയിൽ തന്നെ തുടരേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ജയലളിത കൈകാര്യം ചെയ്തിരുന്ന എട്ട് വകുപ്പുകൾ ഒ പനീർസെൽവം അടക്കമുള്ള മറ്റ് മന്ത്രിമാർ ഏറ്റെടുത്തിരുന്നു. ഗവർണറുടെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. പനീർസെൽവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗത്തിൽ ജയലളിതയുടെ മുഖ്യമന്ത്രി കസേര ഒഴിച്ചിച്ചിട്ടിരിക്കുകയായിരുന്നു. ജയലളിതയുടെ ഇരിപ്പിടത്തിന് മുന്നിൽ അവരുടെ ഫോട്ടോ വച്ചാണ് മന്ത്രിമാർ യോഗം ചേർന്നത്.



