- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രധാരണവും തലമുടിചീകലും കൈവീശിക്കാണിക്കലുമെല്ലാം ജയളലിതയെപ്പോലെ തന്നെ; 'അമ്മ'യെ അതേപടി അനുകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനൊരുങ്ങി സഹോദരപുത്രി ദീപ ജയകുമാർ; ശശികലയുടെ എതിരാളികൾ പിന്തുണയ്ക്കുമെന്നു പ്രതീക്ഷ
ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടി നേതൃപദവിയെച്ചൊല്ലി അണ്ണാഡിഎംകെയിലുണ്ടായ ഭിന്നിപ്പ് മുതലെടുക്കാൻ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ രാഷ്ട്രീയപ്രവേശനം. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ജയലളിത അണ്ണാഡിഎംകെ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ദീപ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ പ്രവർത്തകർ ആവശ്യപ്പെട്ടതുപ്രകാരമാണു തീരുമാനമെന്നും അവർ അവകാശപ്പെട്ടു. ജയയുടെ മരണത്തെത്തുടർന്ന് ശശികല നടരാജൻ പാർട്ടി ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിൽ ഒരു വിഭാഗം അണ്ണാഡിഎംകെ പ്രവർത്തകർക്കുള്ള അമർഷമാണ് ദീപയുടെ രാഷ്ട്രീയപ്രവേശനത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പാർട്ടിയിലെ ഒരു വിഭാഗം അണികൾ ശശികല നേതൃസ്ഥാനത്തേക്ക് വന്നതിനെ എതിർത്തിരുന്നു. ഇവരുടെ പിന്തുണ ദീപയ്ക്കാണ് എന്നാണ് അവകാശവാദം. രാവിലെ എംജിആർ - ജയലളിതാ സ്മാരകങ്ങൾ സന്ദർശിച്ച ശേഷമാണ് ദീപ നിലപാട് വ്യക്തമാക്കിയത്. പ്രധാന ചടങ്ങുകൾക്ക് മുമ്പ് മൺമറഞ്ഞ നേതാക്കളുടെ ശവകുടീരങ്ങൾ സന്ദശിച്ച് ആദരാഞ്ജലി അർപ്പിക്കുക എന്ന തമിഴ് രാഷ്ട്രീയ പാരമ്പര്യമാണ്
ചെന്നൈ: ജയലളിതയുടെ മരണത്തിനു പിന്നാലെ പാർട്ടി നേതൃപദവിയെച്ചൊല്ലി അണ്ണാഡിഎംകെയിലുണ്ടായ ഭിന്നിപ്പ് മുതലെടുക്കാൻ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന്റെ രാഷ്ട്രീയപ്രവേശനം. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24ന് ജയലളിത അണ്ണാഡിഎംകെ എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ദീപ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ പ്രവർത്തകർ ആവശ്യപ്പെട്ടതുപ്രകാരമാണു തീരുമാനമെന്നും അവർ അവകാശപ്പെട്ടു.
ജയയുടെ മരണത്തെത്തുടർന്ന് ശശികല നടരാജൻ പാർട്ടി ഏകപക്ഷീയമായി പിടിച്ചെടുക്കുന്നതിൽ ഒരു വിഭാഗം അണ്ണാഡിഎംകെ പ്രവർത്തകർക്കുള്ള അമർഷമാണ് ദീപയുടെ രാഷ്ട്രീയപ്രവേശനത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. പാർട്ടിയിലെ ഒരു വിഭാഗം അണികൾ ശശികല നേതൃസ്ഥാനത്തേക്ക് വന്നതിനെ എതിർത്തിരുന്നു. ഇവരുടെ പിന്തുണ ദീപയ്ക്കാണ് എന്നാണ് അവകാശവാദം.
രാവിലെ എംജിആർ - ജയലളിതാ സ്മാരകങ്ങൾ സന്ദർശിച്ച ശേഷമാണ് ദീപ നിലപാട് വ്യക്തമാക്കിയത്. പ്രധാന ചടങ്ങുകൾക്ക് മുമ്പ് മൺമറഞ്ഞ നേതാക്കളുടെ ശവകുടീരങ്ങൾ സന്ദശിച്ച് ആദരാഞ്ജലി അർപ്പിക്കുക എന്ന തമിഴ് രാഷ്ട്രീയ പാരമ്പര്യമാണ് ദീപ അനുകരിച്ചത്. ജയലളിത ഇത് പിൻപറ്റിയിരുന്നു. അണ്ണാഡിഎംകെ സ്ഥാപകനായ എംജിആറിന്റെ ജന്മശതാബ്ദി ദിനം കൂടിയായ ഇന്ന് അവർ പുതിയപാർട്ടി പ്രഖ്യാപിക്കുമെന്നു പ്രചാരണമുണ്ടായിരുന്നു. ജനങ്ങളുടെ പുരോഗതിക്കായി ജയലളിത ഏറ്റെടുത്ത ദൗത്യം മുന്നോട്ട് കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതു നിറവേറ്റുമെന്നും ചെന്നൈ ടി.നഗറിലെ വസതിക്കുമുന്നിൽ തടിച്ചുകൂടിയ അണ്ണാഡിഎംകെ പ്രവർത്തകരോട് പറഞ്ഞു.
ജയലളിതയുടെ സ്ഥാനത്തു മറ്റൊരാളെ അംഗീകരിക്കാൻ തനിക്കാകില്ല. തന്റെ മുന്നിൽ രണ്ടു കാര്യങ്ങളാണുള്ളത് ഒന്നുകിൽ അണ്ണാഡിഎംകെയിൽ ചേരുക. അല്ലെങ്കിൽ പുതിയ പാർട്ടി രൂപീകരിക്കുക. തന്നെ പിന്തുണയ്ക്കുന്നവരോട് ആലോചിച്ചു തീരുമാനമെടുക്കും. തങ്ങളുടെ ആശയങ്ങളാണ് ജയലളിത പ്രവർത്തിച്ചതെന്ന് ശശികലയുടെ കുടുംബത്തിന്റെ അവകാശവാദം തെറ്റാണ്. തന്നെ അപമാനിക്കാനായി നിരവധി ആരോപണങ്ങളും കെട്ടുകഥകളും അവർ പ്രചരിപ്പിക്കുന്നുണ്ട്. ജനങ്ങൾക്ക് യഥാർഥ കാര്യങ്ങൾ അറിയില്ല- ദീപ കൂട്ടിച്ചേർത്തു.
ദീപയുടെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ബോർഡുകൾ ചെന്നൈ നഗരത്തിലും തമിഴ്‌നാടിന്റെ വിവിധ പ്രദേശങ്ങളിൽ ഉയർന്നിട്ടുണ്ട്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന അതേ മാതൃകയിലാണ് ദീപയുടെ പോസ്റ്ററുകളും. വസ്ത്രധാരണവും തലമുടി ചീകിയിരിക്കുന്നതും കൈവീശിക്കാണിക്കുന്നതും ജയലളിതയുടേത് പോലെയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ജയലളിതയുടെ സഹോദരൻ ജയകുമാറിന്റെ മകളാണ് 42 വയസുകാരിയായ ദീപ. ലണ്ടനിൽ ഉന്നതപഠനം പൂർത്തിയാക്കിയ ദീപ മാദ്ധ്യമപ്രവർത്തക കൂടിയാണ്. ജയലളിത ആശുപത്രിയിലായിരിക്കെ സന്ദർശിക്കാൻ പലതവണയെത്തിയെകിലും അനുമതി ലഭിച്ചിരുന്നില്ല. ശശികലയാണ് ജയലളിതയെ തങ്ങളിൽനിന്ന് അകറ്റുന്നതെന്ന് ദീപ ആരോപിച്ചിരുന്നു.



