- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയലളിത കുടുങ്ങിയത് സ്വയം വിരിച്ച വലയിൽ; അവർ തെറ്റുകളിൽ നിന്നും പാഠം പഠിച്ചു കൊണ്ടിരിക്കുന്നു: മുൻ മുഖ്യമന്ത്രിയുടെ ദുരവസ്ഥയിൽ കരുണാനിധിയും ദുഃഖം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ ജയലളിത സ്വയം വിരിച്ച വലയിൽ വീഴുകയായിരുന്നെന്ന് ചിരകാല വൈരിയും ഡിഎംകെ നേതാവുമായ എം കരുണാനിധി. ജയയ്ക്ക് ഇനി അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്നും 92കാരനായ മുൻ മുഖ്യമന്ത്രി പ്രവചിച്ചു. ജയലളിത അറസ്റ്റി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ജെ ജയലളിത സ്വയം വിരിച്ച വലയിൽ വീഴുകയായിരുന്നെന്ന് ചിരകാല വൈരിയും ഡിഎംകെ നേതാവുമായ എം കരുണാനിധി. ജയയ്ക്ക് ഇനി അധികാരത്തിൽ തിരിച്ചെത്താനാകില്ലെന്നും 92കാരനായ മുൻ മുഖ്യമന്ത്രി പ്രവചിച്ചു.
ജയലളിത അറസ്റ്റിലാകുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്ത് 12 ദിവസം കഴിഞ്ഞപ്പോഴാണ് കരുണാനിധി ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
ഡിഎംകെ ആസ്ഥാനത്ത് ഇന്ന് നടന്ന ഒരു പാർട്ടി സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഈ വിഷയത്തിൽ ഇത്രയും ദിവസം തുടർന്ന നിശബ്ദത കരുണാനിധി ലംഘിച്ചിരിക്കുന്നത്. ഇന്നലെ കർണാടക കോടതി ജയയ്ക്ക് ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കരുണാനിധി അറിയിച്ചു. 'താൻ വിരിച്ച വലയിൽ തന്നെയാണ് ജയലളിത കുടുങ്ങിയത്. തന്നെ ആരും ചോദ്യം ചെയ്യില്ലെന്ന ധാരണയിൽ അവർ തന്നെയാണ് ഈ സാഹചര്യം സൃഷ്ടിച്ചത്. ഇന്ന് അവർ തന്റെ തന്നെ തെറ്റുകളുടെ പാഠം പഠിച്ചു കൊണ്ടിരിക്കുകയാണ്. അവർ അറിയാതെ തന്നെ ഞങ്ങളുടെ ദ്രവീഡിയൻ മുന്നേറ്റത്തെ വളർത്താൻ സഹായിച്ചിരിക്കുകയാണ്' കരുണാനിധി വ്യക്തമാക്കി. കൂടാതെ അധികാരത്തിൽ തിരിച്ചെത്താമെന്നത് ജയലളിതയുടെ സ്വപ്നം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച കേസിൽ ജയലളിത സെപ്റ്റംബർ 27നാണ് ശിക്ഷിക്കപ്പെട്ടത്. 1991 മുതൽ 96 വരെ അവർ ആദ്യമായി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആരോപണ വിധേയയായത്. തന്റെ മകൾ എംകെ കനിമൊഴിയും മറ്റ് രണ്ട് ഡിഎംകെ നേതാക്കളും അഴിമതിക്കേസുകളിൽ വിചാരണ നേരിടുന്നതിനാലാണ് കരുണാനിധി ജയലളിതയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാതിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ ഡിഎംകെ തൂത്തെറിഞ്ഞിരുന്നു. ഈ വർഷം നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ച അവർ 39ൽ 36 സീറ്റുകളും നേടുകയും ചെയ്തപ്പോൾ ഡിഎംകെ ഒരു സീറ്റിൽ പോലും ജയിക്കാതെ തകർന്നടിഞ്ഞു.
കഴിഞ്ഞ വർഷത്തെ സുപ്രിംകോടതി ഉത്തരവനുസരിച്ച് ജയലളിത കുറ്റക്കാരിയാണെന്ന് തെളിഞ്ഞയുടൻ അവർക്ക് സ്ഥാനമൊഴിയേണ്ടി വന്നു. 2016ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് നിരപരാധിത്വം തെളിയിക്കാനായില്ലെങ്കിൽ അവർക്ക് മത്സരിക്കാനുമാകില്ല. ഇതിനിടെ ജയലളിതയുടെ അഭിഭാഷകർ ജാമ്യം തേടി ഇന്ന് സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്.

