- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഹദോന്റെ തിരുനാമം' പാടി സോഷ്യൽ മീഡിയയിൽ താരമായി ജയലക്ഷ്മി, ഒരു വർഷം മുമ്പ് പാടിയ ഗാനം ഏറ്റെടുത്തത് മറ്റൊരാൾ ഗാനം ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതോടെ; റിയാലിറ്റി ഷോകളിലൂടെ പ്രസിദ്ധയായ കുട്ടിയുടെ പാട്ടിനെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊച്ചി: പള്ളിപ്പുറം ഗ്രാമത്തിലെ കളത്തുംവാതുക്കൽ വീട്ടിൽ പതിനാല് വയസുകാരി ജയലക്ഷ്മിയുടെ അഹദോന്റെ തിരുനാമം എന്ന പാട്ട് ഏറ്റെടുത്തു സോഷ്യൽ മീഡിയ. ഇപ്പോൾ മഹാരാഷ്ട്രയിലെ താനയിൽ പഠിക്കുന്ന ജയലക്ഷമി 'സത്യം ശിവം സുന്ദരം...'' എന്ന പാട്ട് പാടിയാണ് പ്രേക്ഷകരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത്. അമ്മയെ പാടിക്കേൾപ്പിച്ച ഹിന്ദി സിനിമാഗാനം അമ്മ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയതത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൽ വീണ്ടുമാണ് ഒരു വർഷം മുമ്പ് പാടിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുന്നത്. പല പേജുകളും ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഈ ഗാനം. നിരവിധി ലൈക്കുകളും ഷെയറുകളും ഇതിനോടകം ജയലക്ഷ്മിയുടെ ഗാനത്തിന് ലഭിച്ച് കഴിഞ്ഞു. കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിക്കുന്ന ജയലക്ഷ്മി ലതാ മങ്കേഷ്‌കറുടെ സൂപ്പർഹിറ്റ് ഗാനം ''സത്യം ശിവം സുന്ദരം...'' പാടിയാണ് ഹിറ്റാവുന്നത്. ഇതിന് മുമ്പ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ ഉൾപ്പെടെ പ്രമുഖരുടെ അഭിനന്ദനം ഈ കുരുന്ന് ഗായികയെത്തേടിയെത്തിയിരുന്നു. അൽഭുതം ഈ കുഞ്ഞിന്റെ ശബ്ദസൗന്ദര്യം, ആല
കൊച്ചി: പള്ളിപ്പുറം ഗ്രാമത്തിലെ കളത്തുംവാതുക്കൽ വീട്ടിൽ പതിനാല് വയസുകാരി ജയലക്ഷ്മിയുടെ അഹദോന്റെ തിരുനാമം എന്ന പാട്ട് ഏറ്റെടുത്തു സോഷ്യൽ മീഡിയ.
ഇപ്പോൾ മഹാരാഷ്ട്രയിലെ താനയിൽ പഠിക്കുന്ന ജയലക്ഷമി 'സത്യം ശിവം സുന്ദരം...'' എന്ന പാട്ട് പാടിയാണ് പ്രേക്ഷകരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത്.
അമ്മയെ പാടിക്കേൾപ്പിച്ച ഹിന്ദി സിനിമാഗാനം അമ്മ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയതത് പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ഇപ്പോൽ വീണ്ടുമാണ് ഒരു വർഷം മുമ്പ് പാടിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുന്നത്. പല പേജുകളും ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ് ഈ ഗാനം. നിരവിധി ലൈക്കുകളും ഷെയറുകളും ഇതിനോടകം ജയലക്ഷ്മിയുടെ ഗാനത്തിന് ലഭിച്ച് കഴിഞ്ഞു.
കുട്ടിക്കാലം മുതൽ സംഗീതം അഭ്യസിക്കുന്ന ജയലക്ഷ്മി ലതാ മങ്കേഷ്‌കറുടെ സൂപ്പർഹിറ്റ് ഗാനം ''സത്യം ശിവം സുന്ദരം...'' പാടിയാണ് ഹിറ്റാവുന്നത്. ഇതിന് മുമ്പ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ ഉൾപ്പെടെ പ്രമുഖരുടെ അഭിനന്ദനം ഈ കുരുന്ന് ഗായികയെത്തേടിയെത്തിയിരുന്നു.
അൽഭുതം ഈ കുഞ്ഞിന്റെ ശബ്ദസൗന്ദര്യം, ആലാപനം എന്നതായിരുന്നു അവരുടെ പ്രതികരണം.ശങ്കർ മഹാദേവൻ, അനുരാധാ പൊഡ്വാൾ തുടങ്ങിയ പ്രശസ്ത സംഗീതജ്ഞരും കുട്ടിയെ അഭിനന്ദിച്ചിരുന്നു.
ജയലക്ഷ്മിയുടെ ആലാപനത്തെ ആസ്പദമാക്കി സീ ടിവി പ്രത്യേക പരിപാടി നടത്തിയിരുന്നു.എൻഡിടിവിയും മറ്റ് ദേശീയ ചാനലുകളും ജയലക്ഷ്മിയുടെ ഗാനം ഏറ്റെടുത്തിരുന്നു. കളത്തുംവാതുക്കൽ വീട്ടിൽ വിമുക്തഭടൻ ജയകുമാർ- പ്രീത ദമ്പതികളുടെ മകളാണ് ജയലക്ഷ്മി.