- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും {{സിപിഎം}} അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു; പീഡനത്തിനിരയായ വീട്ടമ്മയുടെ പേര് പറഞ്ഞ് തൃശൂർ ജില്ലാ സെക്രട്ടറി; ജയന്തന്റെ പേരു പറഞ്ഞാൽ പരാതിക്കാരിയുടെ പേരു പറയാതിരിക്കാൻ കഴിയില്ലെന്നും കെ രാധാകൃഷ്ണൻ
തൃശൂർ: പീഡനക്കേസിൽ ആരോപണവിധേയനായ വടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും സിപിഐ(എം) അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു. സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനാണു ഇവരെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്. അതിനിടെ, മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പീഡനത്തിന് ഇരയായ വീട്ടമ്മയുടെ പേരു രാധാകൃഷ്ണൻ പറഞ്ഞതു പുതിയ വിവാദത്തിനു തിരികൊളുത്തി. ജയന്തന്റെ പേരു പതിവായി പറയുകയും പരാതിക്കാരിയുടെ പേരു പറയാതിരിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയാണു ജയന്തനെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്യാൻ തീരുമാനിച്ചതെന്നു ജില്ലാ സെക്രട്ടറി അറിയിച്ചു. തൃശൂർ ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണു തീരുമാനം. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ(എം) ഏരിയ കമ്മിറ്റി യംഗവുമാണ് പി എൻ ജയന്തൻ. ജയന്തൻ പീഡിപ്പിച്ചതായി വടക്കാഞ്ചേരി സ്വദേശിയായ യുവതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നടപടി. ജയന്തനെ സസ്‌പെന്റ് ചെയ്യണമെന്ന് വടക്കാഞ്ച
തൃശൂർ: പീഡനക്കേസിൽ ആരോപണവിധേയനായ വടക്കാഞ്ചേരി കൗൺസിലർ ജയന്തനെയും ബിനീഷിനെയും സിപിഐ(എം) അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്തു. സിപിഐ(എം) തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനാണു ഇവരെ സസ്‌പെൻഡ് ചെയ്ത വിവരം അറിയിച്ചത്.
അതിനിടെ, മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പീഡനത്തിന് ഇരയായ വീട്ടമ്മയുടെ പേരു രാധാകൃഷ്ണൻ പറഞ്ഞതു പുതിയ വിവാദത്തിനു തിരികൊളുത്തി. ജയന്തന്റെ പേരു പതിവായി പറയുകയും പരാതിക്കാരിയുടെ പേരു പറയാതിരിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
പ്രാഥമിക അന്വേഷണം നടത്തിയാണു ജയന്തനെ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡു ചെയ്യാൻ തീരുമാനിച്ചതെന്നു ജില്ലാ സെക്രട്ടറി അറിയിച്ചു. തൃശൂർ ജില്ലാ സെക്രട്ടറിയറ്റു യോഗത്തിലാണു തീരുമാനം. വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സിപിഐ(എം) ഏരിയ കമ്മിറ്റി യംഗവുമാണ് പി എൻ ജയന്തൻ. ജയന്തൻ പീഡിപ്പിച്ചതായി വടക്കാഞ്ചേരി സ്വദേശിയായ യുവതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് പാർട്ടി ജില്ലാ കമ്മിറ്റിയുടെ നടപടി. ജയന്തനെ സസ്‌പെന്റ് ചെയ്യണമെന്ന് വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ ആവശ്യം ജില്ല കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ആരോപണം സംബന്ധിച്ച് പാർട്ടി സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ എത്ര വലിയ നേതാവാണെങ്കിലും പാർട്ടി സംരക്ഷില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
നിരപരാധികളെ പാർട്ടി ശിക്ഷിക്കുകയും ഇല്ല. ആരോപണങ്ങൾ തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും. പീഡിപ്പിച്ചു എന്ന ആരോപണങ്ങൾ പൊലീസ് അന്വേഷിച്ച് തെളിയിക്കും. പാർട്ടിയും ആരോപണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തും. എന്നാൽ ആരോപണങ്ങൾ ഉന്നയിച്ചവർ സിപിഐ എമ്മിനെ തകർക്കാൻ വേണ്ടിയാണോ ഇറങ്ങിപുറപ്പെട്ടതെന്ന് സംശയിക്കേണ്ടിയിരിക്കുവെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
ഇത് അറിയിക്കുന്നതിനിടെയാണു പരാതി ഉന്നയിച്ച സ്ത്രീയുടെ പേരും രാധാകൃഷ്ണൻ പറഞ്ഞത്. പരാതി ഉന്നയിച്ച സ്ത്രീയെക്കുറിച്ച് അന്വേഷിക്കണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സ്വന്തം കുഞ്ഞിനെ ഒമ്പതുവർഷം നോക്കാതിരുന്ന സ്ത്രീയാണ് ഇരയെന്നു പറയുന്ന പെൺകുട്ടി. പ്രാഥമികാന്വേഷണത്തിൽ ഇരയെ പ്രതി പീഡിപ്പിച്ചുവെന്നു പറയാനാകില്ലെന്നും കെ രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോടു പറഞ്ഞു.



