- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കുഞ്ഞാലി മരയ്ക്കാർ' സ്‌ക്രിപ്റ്റ് മോഹൻലാൽ മൂന്ന് വർഷം കൈയിൽ വച്ചിട്ട് തിരിച്ചുതന്നു; 'വീര'ത്തിന്റെ ഫുൾ ഇലസ്‌ട്രേഷൻ അദ്ദേഹത്തെ കാണിച്ചപ്പോൾ നോക്കി ചിരിച്ചിട്ട് ഇതൊക്കെയെങ്ങനാ പ്രാക്ടിക്കലാകുമോയെന്ന് ചോദിച്ചു; സൂപ്പർതാരം ഒഴിവ്കഴിവ് പറഞ്ഞത് എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു ജയരാജ് കൗമുദി ടെലിവിഷൻ അഭിമുഖത്തിൽ
തിരുവനന്തപുരം: ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയതിന്റെ നിറവിലാണ് ജയരാജ്. സമാന്തര സിനിമയിലും വാണിജ്യസിനിമയിലും ഒരുപോലെ തിളങ്ങുന്ന ജയരാജുമായി കൗമുദി ടെലിവിഷനിൽ മാധ്യ പ്രവർത്തകനായ വി എസ്.രാജേഷിന്റെ സംഭാഷണം ശ്രദ്ധേയമാക്കുന്നത് കൗതുകകരമായ ചില വെളിപ്പെടുത്തലുകളാണ്. ചോദ്യം: മോഹൻലാൽ ഒരുസിനിമയിൽ ഇതുവരെ വന്നില്ലല്ലോ? 'വേണ്ടതേ സംഭവിക്കുന്നുള്ളു..ജീവിതത്തിൽ...അങ്ങനെ വരുന്നുണ്ട്...ഒരുപക്ഷേ ഞങ്ങൾ തമ്മിലുള്ള അസോസിയേഷൻ മലയാളത്തിലെ ഏറ്റവും മികച്ച സിനിമയുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്.പക്ഷേ അത് സംഭവിക്കാൻ സാധ്യത കുറവാണ്.ഞാൻ ദേശാടനം കഴിഞ്ഞിട്ടാണ് മോഹൻലാലുമായി സിനിമ ചെയ്യാൻ സമീപിക്കുന്നത്.മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ആലോചിച്ചത്. അതിന്റെ കോസ്റ്റിയൂം വരെ വാങ്ങിയതാണ്.പാട്ടുകൾ വരെ റെക്കോഡ് ചെയ്തതാണ്. പക്ഷേ,എന്റെ ഒരുമിസ്റ്റേക്ക് കൊണ്ട്..എന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യത്തിൽ അതുചെയ്യാൻ പറ്റിയില്ല.അതൊരുപക്ഷേ അദ്ദേഹത്തിന് മനസ്സിൽ വിഷമമുണ്ടാക്കിയിട്ടുണ്ടാവാം.അതുക
തിരുവനന്തപുരം: ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം നേടിയതിന്റെ നിറവിലാണ് ജയരാജ്. സമാന്തര സിനിമയിലും വാണിജ്യസിനിമയിലും ഒരുപോലെ തിളങ്ങുന്ന ജയരാജുമായി കൗമുദി ടെലിവിഷനിൽ മാധ്യ പ്രവർത്തകനായ വി എസ്.രാജേഷിന്റെ സംഭാഷണം ശ്രദ്ധേയമാക്കുന്നത് കൗതുകകരമായ ചില വെളിപ്പെടുത്തലുകളാണ്.
ചോദ്യം: മോഹൻലാൽ ഒരുസിനിമയിൽ ഇതുവരെ വന്നില്ലല്ലോ?
'വേണ്ടതേ സംഭവിക്കുന്നുള്ളു..ജീവിതത്തിൽ...അങ്ങനെ വരുന്നുണ്ട്...ഒരുപക്ഷേ ഞങ്ങൾ തമ്മിലുള്ള അസോസിയേഷൻ മലയാളത്തിലെ ഏറ്റവും മികച്ച സിനിമയുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്.പക്ഷേ അത് സംഭവിക്കാൻ സാധ്യത കുറവാണ്.ഞാൻ ദേശാടനം കഴിഞ്ഞിട്ടാണ് മോഹൻലാലുമായി സിനിമ ചെയ്യാൻ സമീപിക്കുന്നത്.മഴയുടെ പശ്ചാത്തലത്തിലുള്ള സിനിമയാണ് ആലോചിച്ചത്. അതിന്റെ കോസ്റ്റിയൂം വരെ വാങ്ങിയതാണ്.പാട്ടുകൾ വരെ റെക്കോഡ് ചെയ്തതാണ്. പക്ഷേ,എന്റെ ഒരുമിസ്റ്റേക്ക് കൊണ്ട്..എന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യത്തിൽ അതുചെയ്യാൻ പറ്റിയില്ല.അതൊരുപക്ഷേ അദ്ദേഹത്തിന് മനസ്സിൽ വിഷമമുണ്ടാക്കിയിട്ടുണ്ടാവാം.അതുകൊണ്ട് ഞാൻ പിന്നീട് പലപ്പോഴും അപ്രോച്ച് ചെയ്ത പല സ്‌ക്രിപ്റ്റും...കുഞ്ഞാലി മരയ്ക്കാർ സ്‌ക്രിപ്റ്റ് അദ്ദേഹം മൂന്ന് വർഷത്തോളം കൈയിൽ വച്ചു.തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ല.വീരം ഞാൻ അതിന്റെ ഫുൾ ഇലസ്‌ട്രേഷൻ അദ്ദേഹത്തെ കാണിച്ചു.അദ്ദേഹം നോക്കിയിട്ട് ചിരിച്ചു..ഇതൊക്കെയെങ്ങനാ പ്രാക്ടിക്കലാകുമോയെന്ന് ചോദിച്ചു.അതിന് മുമ്പ് പലപ്പോഴും ഞാൻ അപ്രോച്ച് ചെയ്തപ്പോഴൊക്കെ അദ്ദേഹം ഓരോ ഒഴിവ് കഴിവ് പറയുകയായിരുന്നു.'
'ഒരുപക്ഷേ ഇതുതന്നെയാവാം അദ്ദേഹത്തിന്റെ പ്രതികരണത്തിന്റെ കാരണം. കുഞ്ഞാലിമരയ്ക്കാർ കോസ്റ്റിയൂമും, ലൊക്കേഷനും ഫിക്‌സ് ചെയ്തിട്ട് സിനിമയ്ക്ക് വേണ്ടി ഷൂട്ടിങ്ങിന് ഇറങ്ങിപ്പുറപ്പെടുന്ന സമയത്ത്, അതിൽ നിന്ന് ഞാൻ പിന്മാറേണ്ടി വരുന്ന സഹാചര്യം അദ്ദേഹത്തെ വിഷമിപ്പിച്ചിട്ടുണ്ടാവണം.കാരണം ഞാൻ അറിഞ്ഞത് ..അദ്ദേഹം കുടുംബവുമായി ദക്ഷണാഫ്രിക്കയിൽ എവിടെയോ യാത്രയിലായിരുന്നു.അത് ക്യാൻസൽ ചെയ്ത് അദ്ദേഹം മാത്രം മടങ്ങി വരികയായിരുന്നു...സിനിമയിൽ മാത്രം അഭിനയിക്കാൻ വേണ്ടി.ഇവിടെ വരുമ്പോഴാണ് ഈ സിനിമ ഡ്രോപ്പ് ചെയ്‌തെന്ന് അദ്ദേഹം അറിയുന്നത്.എന്നോട് ചോദിച്ച ഒരുചോദ്യമേയുള്ളും...നേരത്തെ ഒന്നുപറയാമായിരുന്നില്ലേ എന്ന്. അദ്ദേഹം ഒരുപക്ഷേ അദ്ദേഹം അതിപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നോണ്ടാവാം നടക്കാതെ പോകുന്നത്. അതുകൊണ്ട് സംഭവിക്കുന്നത് മലയാളത്തിൽ ഒരു മികച്ച സിനിമ നഷ്ടപ്പെടുന്നുണ്ട്.'
ഏതായാലും ഇനിയും അദ്ദേഹമൊത്ത് സഹകരിക്കാൻ തയ്യാറാണ്. അദ്ദേഹം തയ്യാറാണെങ്കിൽ. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച് സിനിമയാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.