- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊന്നു ഗഡിയോളേ, മത്സരിക്കാൻ ഇമ്മളില്ലാട്ടാ, കലാകാരനാവാനാണു തലവിധി, ജനവിധിക്കില്ല; ലക്ഷ്യമിടുന്നത് ആക്ഷേപഹാസ്യത്തിലൂടെ ശരിയുടെ പക്ഷത്തു നിൽക്കാൻ; തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയാവില്ലെന്ന് ജയരാജ് വാര്യർ
തൃശൂർ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ(എം). സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് ജയരാജ് വാര്യർ. ഇന്നലെ വൈകുന്നേരം തൃശൂർ റൗണ്ടിലെ ഒരു ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം അറിയുന്നത്. മീറ്റർ ഇട്ടുകൊണ്ട് ഓട്ടോ 'ഗഡി'യുടെ നീളത്തിലുള്ള ഒരു ചോദ്യം: ' ജയരാജേട്ടൻ ഇലക്ഷനിൽ മത്സരിക്കാൻ പൂവാ ലേ, ചുള്ളാ? ഫേസ് ബുക്കിൽ കണ്ടൂലോ... ഇതുകേട്ടപ്പ
തൃശൂർ : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സിപിഐ(എം). സ്ഥാനാർത്ഥിയാകുമെന്ന വാർത്ത നിഷേധിച്ച് ജയരാജ് വാര്യർ. ഇന്നലെ വൈകുന്നേരം തൃശൂർ റൗണ്ടിലെ ഒരു ഓട്ടോയിൽ കയറിയപ്പോഴാണ് സംഭവം അറിയുന്നത്. മീറ്റർ ഇട്ടുകൊണ്ട് ഓട്ടോ 'ഗഡി'യുടെ നീളത്തിലുള്ള ഒരു ചോദ്യം: ' ജയരാജേട്ടൻ ഇലക്ഷനിൽ മത്സരിക്കാൻ പൂവാ ലേ, ചുള്ളാ? ഫേസ് ബുക്കിൽ കണ്ടൂലോ... ഇതുകേട്ടപ്പോൾ മൊബൈലിലെ നെറ്റ് ഓൺ ചെയ്തു നോക്കി. അപ്പോഴാണ് സോഷ്യൽ മീഡിയകളിൽ താൻ ഇടതു സ്ഥാനാർത്ഥിയാവാൻ പോകുന്നുവെന്ന വാർത്ത കണ്ടത്.
തന്നെ അറിയാവുന്ന സുഹുത്തുക്കൾ ഇതു വിളിച്ചറിയിക്കാതിരുന്നത് താൻ മത്സരിക്കില്ലെന്ന് അവർക്കുറപ്പുള്ളതു കൊണ്ടാവാം. സംഭവം ആദ്യം കണ്ടപ്പോൾ സന്തോഷം തോന്നിയെന്നും വാര്യർ പറയുന്നു. ഒപ്പം ഒരു ജനപ്രതിനിധിയായി മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിയപ്പോൾ അഭിമാനവും തോന്നി. പക്ഷേ മത്സരിക്കാൻ താനില്ലെന്നാണു വാര്യർ പറയുന്നത്. ഒരു കലാകാരനാവാനാണ് എന്റെ തലവിധി. അതുകൊണ്ട് ജനവിധിക്കു നിൽക്കുന്നില്ല. തെരഞ്ഞെടുപ്പ് മാത്രമല്ല ജീവിതത്തിൽ തന്നെ ഒരു മത്സരത്തിനും നമ്മളില്ലേ... ജയരാജ് വാര്യർ പറയുന്നു.
സിപിഎമ്മിന്റെ തൃശൂർ സ്ഥാനാർത്ഥിയാവുമെന്ന വാർത്ത ശരിയല്ല, അതു തനിക്കു ശരിയാവില്ല. കാരണം കേരളത്തിലെ എല്ലാ രാഷ്ട്രിയ പാർട്ടികളുമായും അവയിലെ നേതാക്കളുമായും സൗഹൃദം കാത്തുസൂക്ഷിക്കുകയും അവരെ ആക്ഷേപഹാസ്യത്തിലുടെ മുൻപിലിരുത്തി ചിരിപ്പിക്കുകയും ചെയ്യുന്ന ആളാണു താൻ. അതുകൊണ്ട് എല്ലാവരെയും അനുകരിച്ചു ചിരിയും കയ്യടിയും വാങ്ങി ജീവിക്കാനാണു മോഹം. അരങ്ങും സിനിമയും ടിവി പരിപാടികളുമായി ജീവിതത്തിൽ മുന്നോട്ടു പോവുക. ഒപ്പം ആക്ഷേപഹാസ്യത്തിലൂടെ ശരിയുടെ പക്ഷത്തു നിൽക്കുക.. ജയരാജ് വാര്യർ പറയുന്നു. എന്തിനും ഏതിനും തൃശൂർ റൗണ്ടിൽ ഫ്‌ളെക്‌സിലുടെ തന്റെ പ്രതിബിംബത്തെ പ്രണയിക്കുന്ന ആളുകളെപ്പോലെ താൻ കൈകൂപ്പി വോട്ടു ചോദിക്കുന്ന പടം കാണാൻ ഭാഗ്യം ആർക്കും ഉണ്ടാകില്ലെന്നും ഈ വാർത്തയെ തീവ്രമായ ഒരു പ്രണയം നിഷേധിക്കുന്നതുപോലെ നിഷേധിക്കുന്നതായും ജയരാജ് വാര്യർ പറയുന്നു
ഇപ്പോൾ വിദേശത്തു ചിത്രികരണം നടക്കുന്ന വി.കെ പ്രകാശിന്റെ ബിജു മേനോൻ ചിത്രമായ മരുഭുമിയിലെ ആന എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തേ അഭിനയിക്കാൻ ഒരുങ്ങുകയാണ് വാര്യർ ഇപ്പോൾ. വിദേശത്തു ചിത്രീകരണം നടക്കുന്ന ചിത്രത്തിന്റെ രണ്ടാം ഘട്ടം തൃശൂരിൽ 15 നാരംഭിക്കും. അതിലെ കഥാപാത്രത്തിനായി ഒരുങ്ങുകയാണ് വാര്യർ.
കഴിഞ്ഞ കാൽ നൂറ്റാണ്ടായി തൃശൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. കോൺഗ്രസിലെ തേറമ്പിലിനെ തറപറ്റിക്കാൻ സിപിഎമ്മും സിപിഐയും സിപിഐ(എം) സ്വന്ത്രരും രംഗത്തിറങ്ങിയിട്ടും വിജയം തേറമ്പിലിനൊപ്പം നിന്നു. ഇക്കുറി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ മേൽക്കൈകൂടി കണക്കിലെടുത്താണ് പൊതുസമ്മതനെന്ന നിലയിൽ ജയരാജ് വാര്യരിലേക്ക് ചിന്തകളെത്തിയത്. ലോക്‌സഭയിൽ ഇന്നസെന്റിനെ രംഗത്തിറക്കി വിജയിപ്പിക്കാൻ സിപിഎമ്മിന് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ജയരാജിനെ രംഗത്തിറക്കിയാൽ വിജയിപ്പിക്കാമെന്നും പാർട്ടി കണക്കു കൂട്ടി.
എന്നാൽ മത്സരത്തിനില്ലെന്ന് ജയരാജ് വാര്യർ തുറന്നു പറയുമ്പോൾ മറ്റൊരു മുഖത്തെ തൃശൂരിനായി സിപിഎമ്മിന് തേടേണ്ടി വുരം. എങ്ങനേയും തൃശൂർ പിടിക്കണമെന്നാണ് സിപിഎമ്മിന്റെ ആഗ്രഹം. അതിനുള്ള തന്ത്രങ്ങൾ തന്നെയാകും ഒരുക്കുക.