- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യുമോണിയയുടെ തുടക്കം പരിശോധനയിൽ വ്യക്തം; കൂടുതൽ ജാഗ്രത പുലർത്തും; പി ജയരാജന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്
കണ്ണുർ:കോവിഡ് ബാധിച്ച് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മുൻ എംഎൽഎ യും സി. പി. എം സംസ്ഥാന സമിതി അംഗവുമായ പി ജയരാജന്റെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുണ്ടായതായി ഇന്നലെ ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തി. ന്യുമോണിയയുടെ തുടക്കം പരിശോധനയിൽ വ്യക്തമായതിനാൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി.
രക്തത്തിലെ ഓക്സിജന്റെ അളവും രക്തസമ്മർദ്ദവും സാധാരണനിലയിൽ തുടരുന്നത് ആശ്വാസകരമാണെന്ന് ബോർഡ് അറിയിച്ചു. ഹൃദയസംബന്ധമായ പരിശോധന നടത്തി മരുന്നുകൾ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.നാലുതവണ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾ എന്നതിനാലും കോവിഡ് ന്യുമോണിയയുടെ തുടക്കം പരിശാധനയിൽ വ്യക്തമായിട്ടുള്ളതിനാലും അദ്ദേഹത്തിന്റെ ചികിത്സ ഐ.സി.യുവിൽ തുടരുന്നതിന് മെഡിക്കൽ ബോർഡ് തീരുമാനിച്ചതായും ചെയർമാൻ ഡോ കെ അജയകുമാറും കൺവീനർ ഡോ കെ സുദീപും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ