കണ്ണൂർ: ഗുണ്ടായിസത്തിലുടെ രാഷ്ട്രീയത്തിൽ വളർന്ന കെ.സുധാകരനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യു.ഡി.എഫ് കൺവീനർ എം.എം ഹസനും പേടിയാണെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പറഞ്ഞു. കണ്ണൂർ കാൽടെക്‌സ് ജങ്ഷനിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

കണ്ണുരിൽ ഗുണ്ടാ രാഷ്ട്രിയത്തിലൂടെ വളർന്നു വന്ന നേതാവാണ് കെ.സുധാകരൻ. നടാലിൽ നിന്നും ആയുധങ്ങളുമായി മദ്യം കൊടുത്തുകൊണ്ടു വന്ന ഗുണ്ടകളാണ് തല്ലിയും ഭീഷണിപ്പെടുത്തിയും മറ്റു നേതാക്കളെ ഭയപ്പെടുത്തി പാർട്ടി പിടിച്ചതെന്ന് ഇന്നത്തെ പല കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്. മമ്പറം ദിവാകരൻ ഈക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്.

ക്രിമിനലസിത്തിലൂടെ വളർന്നു വന്ന നേതാവാണ് കെ.സുധാകരൻ നടാലിൽ എത്ര ജഡങ്ങളാണ് പാലത്തിനടിയിലുടെ ഒഴുകി പോയത്. റെയിൽവേ ട്രാക്കിൽ എത്ര മൃതദേഹങ്ങൾ കണ്ടെത്തി. കോൺഗ്രസുകാരനായ കണ്ണുരിലെ പുഷപന്റെ കാലടിച്ചു തകർത്തു. അന്ന് കണ്ണുർ ടൗൺഹാളിൽ നടന്ന സംഘടനാ തെരഞ്ഞെടുപ്പിൽ സുധാകരൻ പാർട്ടി പിടിച്ചത് എങ്ങനെയാണെന്ന് എല്ലാവർക്കുമറിയാമെന്നും ഇ.പി പറഞ്ഞു.

കോൺഗ്രസുകാരെ തന്നെ കൊല്ലുന്ന പാർട്ടിയാണ് കോൺഗ്രസ് സ്വന്തം പാർട്ടിയുടെ ചരിത്രമെഴുതിയ മൊയാരത്ത് ശങ്കരനെ ആണിക്കൊണ്ടുള്ള പട്ടിക കൊണ്ടു അടിച്ചു കൊന്നവരാണ് കോൺഗ്രസുകാർ. ബ്രണ്ണൻ കോളേജിൽ അഷ്‌റഫിനെ കൊന്നതിനു പിന്നിൽ ആരുടെ നിർദ്ദേശമാണെന്നു എല്ലാവർക്കുമറിയും. അന്ന് ബ്രണ്ണൻ കോളേജിൽ പഠിച്ച എ.കെ ബാലനെ എല്ലാവർക്കുമറിയും കോളേജിൽ അക്രമമുണ്ടാക്കിയതിന് ഉദ്ധണ്ഡനായ സുധാകരന്റെ കഴുത്തിന് പിടിച്ചു നിർത്തിയത് ചെറിയ മനുഷ്യനായ എ.കെ ബാലനാണ്.

കോൺഗ്രസിന്റെ കാലം കഴിഞ്ഞുവെന്നു അവർക്കു തന്നെയറിയാം. ന്യൂ ജനറേഷൻ ഇടതുപക്ഷത്തിലേക്ക് മാറിയിരിക്കുകയാണ്.ഈ അന്തരീക്ഷം കലുഷിതമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.ഇതിൽ എ.കെ ആന്റണിക്കും ഉമ്മൻ ചാണ്ടിക്കും പങ്കുണ്ടെന്നു പറയുന്നില്ല. ഇടുക്കി എൻജിനിയറിങ് കോളേജിൽ നേരത്തെ എന്തെങ്കിലും സംഘർമ്മുണ്ടായിരുന്നോ ചിലർ ചാനലുകളിൽ മദമിളകിയതുപോലെ എന്തെല്ലാമോ പറയുകയാണ്. അവിടെ കെ.എസ്.യുവിന് മത്സരിക്കാൻ ആളില്ലാത്തതിന് എസ്.എഫ്.ഐ എന്തു പിഴച്ചു.

മെറിറ്റിൽ സീറ്റുകിട്ടിയയാളാണ് ധീരജ്.അദ്ദേഹത്തിന്റെ അച്ഛൻ കോൺഗ്രസ് അനുഭാവിയാണ്. നല്ല പാട്ടു പാടുന്ന ബാഡ്മിന്റെ ൺ കളിക്കാരനായ ധീര ജിനെ കുറിച്ചു ആർക്കും എതിരഭിപ്രായമില്ല. വോട്ടു ചെയ്തിറങ്ങിയ ധീര ജിനെ നെഞ്ചിൽ കുറ്റകുത്തിനാണ് യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കൊന്നത്. ഇങ്ങനെ നിഷ്ഠുരമായ കൊലപാതകത്തിന് നേതൃത്വം കൊടുത്തത് ക്രിമിനൽ സംഘങ്ങളാണ്. നാടു മുഴുവൻ ഇതിൽ പ്രതിഷേധിക്കുമ്പോഴും സുധാകരൻ പറഞ്ഞത് വിളിച്ചു വരുത്തിയ കൊലപാതകമാണെന്ന്.

ഇങ്ങനെ ഒരു രാഷ്ട്രീയ പ്രവർത്തകന് പറയാൻ കഴിയുമോ? പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയത്. ധീരജിനെ കൊന്നിട്ട് എന്തു നേടിയെന്ന് സുധാകരൻ പറയണം. സോണിയാ ഗാന്ധിയുടെ പാർട്ടിയുടെ ഗതികേടാണിത് മാധ്യമങ്ങൾ ഇത്തരം ക്രിമിനലുകൾക്കു മുൻപിൽ വരാനുള്ള അവസരം കൊടുക്കരുത്. മനുഷ്യനെ കൊല ചെയ്തു അതിൽ സുഖം കണ്ടെത്തുന്ന ക്രിമിനൽ രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താൻ വിദ്യാർത്ഥി സമുഹത്തിന് കഴിയണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.