- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ രാജിക്കത്ത് ഞാൻ മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു; വ്യവസായ മന്ത്രി എന്ന നിലയിലെ എനിക്ക് പിന്തുണയും സഹകരണവും നൽകിയ എല്ലാവിഭാഗം ജനങ്ങൾക്കും നന്ദി; രാജിക്കു പിന്നാലെ ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ
ബന്ധു നിയമന വിവാദത്തിൽപ്പെട്ട് മന്ത്രി ഇ.പി ജയരാജൻ രാജി വച്ചത് മണിക്കൂറുകൾക്ക് മുമ്പാണ്. ധാർമികതയുടെ പേരിലാണ് രാജി എന്നാണ് ജയരാജൻ പറഞ്ഞത്. ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ വ്യവസായ മന്ത്രി ആയിരുന്നപ്പോൾ പിന്തുണയും സഹകരണവും നൽകിയ എല്ലാവിഭാഗം ജനങ്ങൾക്കും നന്ദി അറിയിച്ചിരിക്കുകയാണ് ജയരാജൻ. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റേയും എന്റെ പാർട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാർത്താതിരിക്കുവാനും എന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കി ഞാൻ പാർട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി രാജിക്ക് അനുമതി നൽകുകയും ചെയ്തു. എന്ന് ജയരാജൻ പറയുന്നു. ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം... വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ നാലരമാസക്കാലത്തെ എന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. കേരളത്തിന്റെ വ്യവസായ മേഖല അടക്കി ഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികൾക്കും മാഫിയകൾക്കും ഈ പ്രവർത്തനങ്ങൾ വളരെയേറെ അസ്വസ്ഥത

ബന്ധു നിയമന വിവാദത്തിൽപ്പെട്ട് മന്ത്രി ഇ.പി ജയരാജൻ രാജി വച്ചത് മണിക്കൂറുകൾക്ക് മുമ്പാണ്. ധാർമികതയുടെ പേരിലാണ് രാജി എന്നാണ് ജയരാജൻ പറഞ്ഞത്. ഒഫിഷ്യൽ ഫേസ്‌ബുക്ക് പേജിലൂടെ വ്യവസായ മന്ത്രി ആയിരുന്നപ്പോൾ പിന്തുണയും സഹകരണവും നൽകിയ എല്ലാവിഭാഗം ജനങ്ങൾക്കും നന്ദി അറിയിച്ചിരിക്കുകയാണ് ജയരാജൻ.
ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റേയും എന്റെ പാർട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാർത്താതിരിക്കുവാനും എന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കി ഞാൻ പാർട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി രാജിക്ക് അനുമതി നൽകുകയും ചെയ്തു. എന്ന് ജയരാജൻ പറയുന്നു.
ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം...
വ്യവസായവകുപ്പ് മന്ത്രിയെന്ന നിലയിൽ കഴിഞ്ഞ നാലരമാസക്കാലത്തെ എന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ വ്യവസായ വളർച്ചയും പുരോഗതിയും ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു. കേരളത്തിന്റെ വ്യവസായ മേഖല അടക്കി ഭരിച്ച് അടിമുടി നശിപ്പിക്കുന്ന ചില ശക്തികൾക്കും മാഫിയകൾക്കും ഈ പ്രവർത്തനങ്ങൾ വളരെയേറെ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. വ്യവസായ വകുപ്പിലെ സുപ്രധാന സ്ഥാനങ്ങളിലിരുന്ന് അഴിമതി കാട്ടിയ നിരവധിയാളുകളെ നീക്കം ചെയ്യുവാനും മാറ്റി നിയമിക്കുവാനുമെടുത്ത തീരുമാനങ്ങൾ അത്തരക്കാരെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കവെയാണ് പുതിയ വിവാദം ഉയർന്നുവന്നത്. ഈ വിവാദങ്ങൾ ഉയർത്തിക്കാട്ടി രാഷ്ട്രീയ ശത്രുക്കളും അഴിമതിക്കാരും CPI(M) നേയും ഇടതുപക്ഷ ജനാധിപത്യമുന്നണിയേയും LDF ഗവൺമെന്റിനേയും കടന്നാക്രമിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിന്റേയും എന്റെ പാർട്ടിയുടേയും യശ്ശസ്സിന് കളങ്കം ചാർത്താതിരിക്കുവാനും എന്റെ തത്വാധിഷ്ടിത നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമുള്ള അവസരമായി കണക്കാക്കി ഞാൻ പാർട്ടിയെ രാജി സന്നദ്ധത അറിയിക്കുകയും പാർട്ടി രാജിക്ക് അനുമതി നൽകുകയും ചെയ്തു. എന്റെ രാജിക്കത്ത് ഞാൻ ബഹു. മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി എന്ന നിലയിലെ എന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹകരണവും നൽകിയ എല്ലാവിഭാഗം ജനങ്ങൾക്കും നന്ദി അറിയിക്കുന്നു.

