കൊച്ചി: സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതീവശ്രദ്ധചെലുത്തുന്ന ആളാണ് താനെന്ന് ജയറാം. നല്ല ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. ചിത്രങ്ങളുടെ ചിത്രം പ്രേക്ഷകരെ ആശ്രയിച്ചാണെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞു.

എല്ലാ സിനിമകൾക്കും ഒരുപാട് കഷ്ടപ്പെടാറുണ്ട്. ഒരു ചിത്രം പൂർത്തിയായി മുപ്പതോ നാൽപതോ ദിവസം അവധി എടുത്തതിന് ശേഷമാകും അടുത്ത ചിത്രത്തിൽ അഭിനയിക്കുക.'ജയറാം പറഞ്ഞു.

പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം വ്യത്യസ്തമായ വേഷങ്ങൾ വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി ശാരീരികമായി ഒത്തിരി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. തല മൊട്ടയടിച്ചു, ക്ലീൻ ഷേവ് ചെയ്തു. കഥാപാത്രത്തെക്കുറിച്ച് കൂടുതൽ പറയാൻ സാധിക്കില്ല. സഹതാരങ്ങളായ രമേശ് പിഷാരടിയും കുഞ്ചാക്കോ ബോബനും മികച്ച പിന്തുണ നൽകിയിട്ടുണ്ട്.അതെന്റെ പ്രകടനത്തിൽ നിന്നും മനസിലാക്കാം.

മുപ്പത് വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ തെലുങ്കിൽ നിന്നും നിരവധി അവസരങ്ങൾ എന്നെത്തേടി വന്നിരുന്നു. പുരുഷ ലക്ഷണം എന്ന തമിഴ് ചിത്രത്തിന് ശേഷം അത് തെലുങ്കിലേക്ക് റീമേക്ക് ചെയ്യണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു.പക്ഷേ തെലുങ്ക് എനിക്ക് സൗകര്യപ്രദമായ ഭാഷയല്ല. തെലുങ്ക് പഠിച്ചതിന് ശേഷമാണ് ബാഗമതിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്നും ജയറാം പറഞ്ഞു.

'കാളിദാസന്റെ പൂമരം മാർച്ച് റിലീസ് ആണ്. കാളിദാസിന് സിനിമയാണ് എല്ലാം. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ സമയത്ത് അവൻ തന്നെയാണ് സത്യേട്ടനോട് അഭിനയക്കണമെന്ന് പറയുന്നത്. നല്ല സിനിമകളുടെ ഭാഗമാകാൻ ഇഷ്ടപ്പെടുന്ന ആളാണ്. അതിനായി എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാനും തയ്യാർ.'ജയറാം പറഞ്ഞു.