പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണതത്തയിൽ ജയറാം തലമുട്ടയടിച്ചുള്ള ലുക്കിലാണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ പുറത്ത് വന്ന ട്രെയിലറിലെല്ലാം തന്നെ ജയറാമിന്റെ ലുക്ക് ശ്രദ്ധേയമായിരുന്നു. ചിത്രത്തിനായി അന്ന് ജയറാം തലമൊട്ടയടിച്ചപ്പോൾ സപ്പോർട്ടിനായി മൊട്ടയടിക്കാമെന്ന് പിഷാരടി വാക്ക് പറഞ്ഞിരുന്നു. എന്നാൽ ജയറാമിനെ പറ്റിച്ച് വാക്ക് പാലിക്കാതെ പിഷാരടി മുങ്ങി നടക്കുകയായിരുന്നു.

എന്നാൽ ഒടുവിൽ പൊതുവേദിയിൽ വച്ച് ജയറാം പിഷാരടിയെ കൈയൊടെ പിടികുടിയിരി ക്കുകയാണ്. ഫ്ളവേഴ്സിന്റെ ഇന്ത്യൻ ഫിലിം അവാർഡ് വേദിയിൽ അവതാരകനായി എത്തിയ ജയറാമാണ് പിഷാരടിയെ കൈയോടെ പിടികൂടി തല മുണ്ഡനം ചെയ്യിച്ചത്.. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് പിഷാരടിയുടെ തലമൊട്ടയടി നടന്നത്.

പിഷാരടി ഒരുക്കുന്ന പഞ്ചവർണ്ണതത്തയിൽ ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് കുഞ്ചാക്കോ ബോബനും ജയറാമും എത്തുന്നത്. മറ്റൊരു പ്രധാന കഥാപാത്രമായി പിഷാരടിയുടെ സന്തത സഹചാരിയും അടുത്ത സുഹൃത്തുമായ ധർമ്മജനും എത്തുന്നുണ്ട്. മണിയൻപിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഹരി പി നായറും രമേഷ് പിഷാരടിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. അനുശ്രീ, സലീം കുമാർ, പ്രേംകുമാർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സിനിമാജീവിതത്തിൽ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തെ അവതരിപ്പിക്കു ന്നതിനായി ശക്തമായ തയ്യാറെടുപ്പുകളാണ് ജയറാമിന് നടത്തേണ്ടി വന്നത്. മൊട്ടയടിച്ച് കുടവയറുള്ള ഗെറ്റപ്പിലാണ് താരമെത്തുന്നത്.