- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കൾ മുതൽ വെള്ളി വരെ അവസാന ചിത്രമെന്ന് സത്യംചെയ്ത് റിമി ടോമി; പ്രതിഫലം കൂട്ടാനുള്ള ഗായികയുടെ തന്ത്രമെന്ന് ഗോസിപ്പ്
പ്രതിഫലം കൂട്ടാൻ റിമി ടോമിയുടെ തന്ത്രം ഇങ്ങനെയോ? ഇനി അഭിനയിക്കില്ലെന്നു സത്യം ചെയ്താണ് മലയാളികളുടെ ചിരിക്കുടുക്കയായ റിമി ടോമി പ്രതിഫലം കൂട്ടുന്നതെന്നാണ് ഒരു സിനിമാ വാരിക എഴുതിയിരിക്കുന്നത്. ഏതു പ്രോഗ്രാം ചെയ്താലും അതൊക്കെ വമ്പൻ ഹിറ്റുകളാക്കി മാറ്റുന്ന റിമി ടോമി ഇപ്പോൾ ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്
പ്രതിഫലം കൂട്ടാൻ റിമി ടോമിയുടെ തന്ത്രം ഇങ്ങനെയോ? ഇനി അഭിനയിക്കില്ലെന്നു സത്യം ചെയ്താണ് മലയാളികളുടെ ചിരിക്കുടുക്കയായ റിമി ടോമി പ്രതിഫലം കൂട്ടുന്നതെന്നാണ് ഒരു സിനിമാ വാരിക എഴുതിയിരിക്കുന്നത്.
ഏതു പ്രോഗ്രാം ചെയ്താലും അതൊക്കെ വമ്പൻ ഹിറ്റുകളാക്കി മാറ്റുന്ന റിമി ടോമി ഇപ്പോൾ ജയറാമിന്റെ നായികയായി തിങ്കൾ മുതൽ വെള്ളിവരെ എന്ന ചിത്രത്തില അഭിനയിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് റിമിയുടെ അഭിപ്രായ പ്രകടനം.
തിങ്കൾ മുതൽ വെള്ളി വരെ റിമി ടോമി അപാരമായി അഭിനയിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്. ലൊക്കേഷനിൽ വച്ച് റിമി ജയറാമിനെപ്പോലും ചിരിപ്പിച്ചു മണ്ണുകപ്പിച്ചത്രേ. മലയാള സിനിമയ്ക്ക് റിമി ടോമിയിലൂടെ ഭാഗ്യം ലഭിക്കുമെന്നാണ് ജയറാം പറഞ്ഞത്. അപ്പോൾ ഇത് തന്റെ അവസാനത്തെ സിനിമയാണെന്ന് ജയറാമിന്റെ തലയിൽ കൈവച്ച് സത്യം ചെയ്യാനൊരുങ്ങുകയായിരുന്നു റിമി. എന്നാൽ, കള്ളസത്യത്തിന് ഞാൻ കൂട്ടുനിൽക്കില്ല എന്നുപറഞ്ഞ് ജയറാം മാറുകയായിരുന്നു.
പ്രതിഫലം കൂട്ടിക്കൊടുക്കാനുള്ള തന്ത്രമാണ് അഭിനയം നിർത്തുന്നു എന്നു പറയുന്നതിലൂടെ റിമി സാധിച്ചെടുത്തതെന്നാണ് സിനിമാ വാരിക പറയുന്നത്. അവസാന സിനിമയാണ് തിങ്കൾ മുതൽ വെള്ളി വരെ എങ്കിലും ഒരു സിനിമയിൽ പാട്ടുപാടി നായികയായി അഭിനയിക്കാനാണ് റിമിക്ക് ആഗ്രഹമത്രെ.
അനുഗൃഹീത ഗായികയും അവതാരകയുമായ റിമി സ്‌ക്രീനിലുണ്ടെങ്കിൽ എത്ര മണിക്കൂർ വേണമെങ്കിലും ചാനലിന്റെ മുമ്പിൽ ചെലവഴിക്കുന്നവരുണ്ട്. ഇത്രയൊക്കെ കഴിവും സൗന്ദര്യവുമുള്ള റിമി ടോമിക്ക് സിനിമയിൽ അഭിനയിച്ചാലെന്താ എന്നൊക്കെ പലരും ചോദിച്ചിരുന്നു. ഏതാനും സിനിമകളിൽ ഒരു പാട്ടു സീനിലും മറ്റും അഭിനയിച്ചിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ നായികമാരിൽ ഒരാളായി അഭിനയിച്ചപ്പോൾ അതാണ് അവസാന സിനിമ എന്ന് പറഞ്ഞ് തലയിൽ കൈവയ്ക്കാതെ റിമി സത്യം ചെയ്തിരുന്നത്രെ. എന്നാൽ തിങ്കൾ മുതൽ വെള്ളി വരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി റിമി ടോമിയെ തെരഞ്ഞെടുത്തപ്പോൾ ആ സത്യം മറന്നുവത്രെ.
ഒരു നടി തന്ത്രപൂർവ്വം ആരേയും പിണക്കാതെ പ്രതിഫലം ചോദിക്കാെത കൂടുതൽ പ്രതിഫലം വാങ്ങുന്ന റിമി ടോമി സ്‌റ്റൈൽ എങ്ങനെയുണ്ടെന്നാണ് സിനിമവൃത്തങ്ങളിൽ ഇപ്പോഴത്തെ സംസാരം.