- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയറാം നായകനായ സത്യ എട്ടുനിലയിൽ പൊളിഞ്ഞു; ആദ്യദിനത്തെ കളക്ഷൻ വെറും 28 ലക്ഷം രൂപ; തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രവും പൊളിഞ്ഞതിന്റെ ദുഃഖത്തിൽ നടൻ; ജയറാം അഭിനയം നിർത്താൻ സമയമായി എന്നുവരെ വിമർശനം
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ദീപന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു സംവിധായകന്റെ മരണം. എന്നാൽ ഏറെ പ്രതീക്ഷയോടെ എത്തിയ ദീപന്റെ സത്യ തിയേറ്ററിൽ പരാജയപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം പോലൊരു സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് സത്യ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് പോലും വിശ്വസിക്കാൻ പ്രയാസം. ഏപ്രിൽ 20 നാണ് സത്യ തിയേറ്ററിലെത്തിയത്. ജയറാം, റോമ, പർവ്വതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാൻ കഴിഞ്ഞത് വെറും 28 ലക്ഷം രൂപ മാത്രമാണ്. ജയറാം എന്ന നടനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് സത്യ എത്തിയത്. ചിത്രത്തിലെ നടന്റെ ലുക്കൊക്കെ തുടക്കം മുതലെ ചർച്ചയായി. തുടരെ തുടരെ പരാജയങ്ങൾ നേരിടുന്ന ജയറാമിന് നിലനിൽപിന്റെ പ്രശ്നമായിരുന്നു സത്യ. ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിട്ടാണ് സത്യ എന്ന ചിത്രത്തെ കാണുന്നത്. ജയറാമിന്റെ കടുത്ത ആരാധകർക്ക് പോലും സിനിമ കണ്ടിരിക്കാന്ഡ കഴിയില്ല എ
തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ ദീപന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കെയായിരുന്നു സംവിധായകന്റെ മരണം. എന്നാൽ ഏറെ പ്രതീക്ഷയോടെ എത്തിയ ദീപന്റെ സത്യ തിയേറ്ററിൽ പരാജയപ്പെട്ടു. പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം പോലൊരു സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് സത്യ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് പോലും വിശ്വസിക്കാൻ പ്രയാസം.
ഏപ്രിൽ 20 നാണ് സത്യ തിയേറ്ററിലെത്തിയത്. ജയറാം, റോമ, പർവ്വതി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാൻ കഴിഞ്ഞത് വെറും 28 ലക്ഷം രൂപ മാത്രമാണ്. ജയറാം എന്ന നടനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് സത്യ എത്തിയത്. ചിത്രത്തിലെ നടന്റെ ലുക്കൊക്കെ തുടക്കം മുതലെ ചർച്ചയായി. തുടരെ തുടരെ പരാജയങ്ങൾ നേരിടുന്ന ജയറാമിന് നിലനിൽപിന്റെ പ്രശ്നമായിരുന്നു സത്യ.
ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിട്ടാണ് സത്യ എന്ന ചിത്രത്തെ കാണുന്നത്. ജയറാമിന്റെ കടുത്ത ആരാധകർക്ക് പോലും സിനിമ കണ്ടിരിക്കാന്ഡ കഴിയില്ല എന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ. എകെ സാജന്റെ തിരക്കഥയിലാണ് ദീപൻ സത്യ ഒരുക്കിയത്. മൂവി ക്രിയേഷൻസിന് വേണ്ടി ഷഹനാസ് നിർമ്മിച്ച ചിത്രത്തിൽ രോഹിണി, വിജയരാഘവൻ, സുധീർ കരമന, രാഹുൽ ദേവ്, കോട്ടയം നസീർ, നന്ദു, ശോഭ മോഹൻ, സോഹൻ സീനുലാൽ എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത്. എന്നാൽ റിലീസ് ചെയ്ത ചിത്രത്തിലെ രണ്ട് പാട്ടുകൾക്കും വിമർശനങ്ങൾ മാത്രമാണ് ലഭിച്ചത്. ആദ്യം റിലീസ് ചെയ്ത പാട്ട് കോപ്പിയടി ആണെന്നായിരുന്നു ആരോപണം. രണ്ടാമത് റിലീസ് ചെയ്ത ഐറ്റം ഡാൻസ് ഭക്തിഗാനവും ആയിപ്പോയി.
സമീപകാലത്ത് ഒരു വിജയ ചിത്രം പോലും ജയറാമിന് ഉണ്ടായിട്ടില്ല. ആടുപുലിയാട്ടം, തിങ്കൾ മുതൽ വെള്ളിവരെ, സർ സിപി, മൈലാഞ്ചി മൊഞ്ചുള്ള വീട്, ഞങ്ങളുടെ വീട്ടിലെ അതിഥി, ഉത്സാഹ കമ്മിറ്റി, ഒന്നും മിണ്ടാതെ അങ്ങനെ പോകുന്നു പരാജയങ്ങളുടെ ലിസ്റ്റ്.. അതിലേക്കിതാ സത്യയും.