- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലിപീനും മഞ്ജുവിനും ശേഷം ജയറാമും സെൻട്രൽ ജയിലിലേക്ക്; കാവൽ മാലാഖയിൽ ജയറാം പൊലീസ് വേഷത്തിൽ
അടുത്ത കുറച്ച് നാളുകളായി മലയാള സിനിമയുടെ ഇഷ്ട ലോക്കേഷനുകളിലൊന്നായി സെൻട്രൽ ജയിൽ മാറുകയാണ്. ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിലും മഞ്ജുവിന്റെ കരിങ്കുന്നം സിക്‌സസും ജയിലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ്. ഇപ്പോഴിതാ ജയറാം ചിത്രത്തിനും പശ്ചാത്തലമൊരുങ്ങുന്നത് സെൻട്രൽ ജയിലാണെന്നാണ് പുതിയ വാർത്ത. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം ജെക്‌സൺ ആന്റണി സംവിധാനം ചെയ്യുന്ന കാവൽ മാലാഖ എന്ന ചിത്രത്തിലൂടെ വീണ്ടും പൊലീസുകാരനാവുകയാണ് ജയറാം. സീരിയസ് പ്രമേയവുമായി എത്തുന്ന ഒരു ഫൺ സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ പറയുന്നു. ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രണ്ടു തലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുറച്ചു വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിൽ ജയറാം എത്തുന്നത്. നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കണ്ണൂർ, കോഴിക്കോട് സെൻട്രൽ ജയിലുകളിലായിരിക്കും. ജയറാമിനെ കൂടാതെ ചെമ്പൻ വിനോദ്, ശശി കലിംഗ, സുരാജ് വെഞ്ഞാറംമൂട്, അബു സലിം എന്നിവരാണ് പ്രധാനവേഷത്തിൽ എത്തു
അടുത്ത കുറച്ച് നാളുകളായി മലയാള സിനിമയുടെ ഇഷ്ട ലോക്കേഷനുകളിലൊന്നായി സെൻട്രൽ ജയിൽ മാറുകയാണ്. ദിലീപിന്റെ വെൽക്കം ടു സെൻട്രൽ ജയിലും മഞ്ജുവിന്റെ കരിങ്കുന്നം സിക്‌സസും ജയിലിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ്. ഇപ്പോഴിതാ ജയറാം ചിത്രത്തിനും പശ്ചാത്തലമൊരുങ്ങുന്നത് സെൻട്രൽ ജയിലാണെന്നാണ് പുതിയ വാർത്ത.
ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിന് ശേഷം ജെക്‌സൺ ആന്റണി സംവിധാനം ചെയ്യുന്ന കാവൽ മാലാഖ എന്ന ചിത്രത്തിലൂടെ വീണ്ടും പൊലീസുകാരനാവുകയാണ് ജയറാം. സീരിയസ് പ്രമേയവുമായി എത്തുന്ന ഒരു ഫൺ സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ പറയുന്നു. ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ രണ്ടു തലങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കുറച്ചു വർഷത്തെ ഇടവേളയക്ക് ശേഷമാണ് ഒരു പൊലീസ്
ഓഫീസറുടെ വേഷത്തിൽ ജയറാം എത്തുന്നത്.
നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് കണ്ണൂർ, കോഴിക്കോട് സെൻട്രൽ ജയിലുകളിലായിരിക്കും. ജയറാമിനെ കൂടാതെ ചെമ്പൻ വിനോദ്, ശശി കലിംഗ, സുരാജ് വെഞ്ഞാറംമൂട്, അബു സലിം എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്. അതേസമയം കണ്ണൻ താമരക്കുളം, വൈശാഖ് എന്നീ സംവിധായകന്മാരുടെ ചിത്രങ്ങളിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് ജയറാം.