- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും!ഞെട്ടണം പ്ലീസ്;ഇതാണ് മേക്കോവർ; രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവർണ തത്തക്ക് വേണ്ടിയുള്ള ജയറാമിന്റെ ലുക്ക് വൈറലാവുന്നു; പാർവതി എടുത്ത വീഡിയോ പോസ്റ്റ് ചെയ്ത് സംവിധായകൻ
കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ തത്തയുടെ ഷൂട്ടിനായുള്ള ജയറാമിന്റെ മേക്ക് ഓവർ വൈറലാവുന്നു. പിഷാരടി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ ആണ് 'ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്ന കുറിപ്പോടെ പിഷാരടി പങ്കുവച്ചത്. ജയറാമിന്റെ മഴവിൽക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.പഞ്ചവർണ തത്തയുടെ ഷൂട്ടിങ് നാളെ ആരംഭിക്കുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയാണ് വീഡിയോ പകർത്തിയത്. ജയറാമും വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും രചന നിർവഹിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ, സലിം കുമാർ, മണിയൻപിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. മണിയൻ പിള്ള രാജുവാണ്
കൊച്ചി: രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ തത്തയുടെ ഷൂട്ടിനായുള്ള ജയറാമിന്റെ മേക്ക് ഓവർ വൈറലാവുന്നു. പിഷാരടി ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിനായി ജയറാം തല മൊട്ടയടിക്കുന്ന വീഡിയോ ആണ് 'ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും' എന്ന കുറിപ്പോടെ പിഷാരടി പങ്കുവച്ചത്.
ജയറാമിന്റെ മഴവിൽക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോർത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്.പഞ്ചവർണ തത്തയുടെ ഷൂട്ടിങ് നാളെ ആരംഭിക്കുകയാണ്. ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മുടിയും മീശയുമില്ലാതെ വേറിട്ടൊരു ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്.
ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയാണ് വീഡിയോ പകർത്തിയത്. ജയറാമും വീഡിയോ ഫെയ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. രമേഷ് പിഷാരടിയും ഹരി പി നായരും രചന നിർവഹിക്കുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിലാണ് ജയറാം പ്രത്യക്ഷപ്പെടുന്നത്. കുഞ്ചാക്കോ ബോബൻ, സലിം കുമാർ, മണിയൻപിള്ള രാജു, അനുശ്രീ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ. മണിയൻ പിള്ള രാജുവാണ് ചിത്രത്തിന്റെ നിർമ്മാതാവ്
രമേശ് പിഷാരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ഈ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും!???? ജയറാമും , കുഞ്ചാക്കോ ബോബനും നായകന്മാരാകുന്ന ' പഞ്ചവർണ്ണതത്ത ' എന്ന ചിത്രത്തിന് വേണ്ടി ജയറാമേട്ടൻ മൊട്ടയടിക്കുന്ന ദൃശ്യങ്ങൾ പാർവ്വതിചേച്ചി മൊബൈൽ ക്യാമറയിൽ പകർത്തി . ഇന്നലെ വേലായുധൻകുട്ടി എന്ന അപരൻ കഥാനായകന് മേക്കപ്പ്മാൻ ആയി. ഞെട്ടണം പ്ലീസ് ..



