- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയറാം പിതൃതർപ്പണം നടത്തിയാൽ സുഡാപ്പികൾക്ക് കുരുപൊട്ടുന്നത് എന്തിന്? ന്യൂസിലാന്റിൽ കാക്കകൾ ഇല്ലാത്ത കാര്യം സൂചിപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത വാവുബലി ഫോട്ടോയ്ക്ക് കീഴിൽ കടുത്ത വിമർശനങ്ങൾ; പൊങ്ങച്ചം പോസ്റ്റെന്ന് പറഞ്ഞ് ട്രോളുകളുമായി മറ്റുള്ളവരും
തിരുവനന്തപുരം: വാവുബലി ദിനമായ ഇന്നലെ ലക്ഷങ്ങളാണ് പിതൃക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തിയത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചടങ്ങായാണ് ഇതിനെ പലരും കണക്കാക്കുന്നത്. എന്തായാലും കടുത്ത വിശ്വാസി കൂടിയായ നടൻ ജയറാം ഇന്നലെ ബലിതർപ്പണം നടത്തി. ന്യൂസിലാൻഡിൽ വച്ചാണ് അദ്ദേഹം പിതൃതർപ്പണം നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഫോട്ടോയും ചിത്രവും കണ്ടപ്പോൾ പലർക്കും കുരുപൊട്ടി. ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ലെന്നും ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു എന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതു കണ്ടാണ് ട്രോളുകളും വിമർശനവുമായി പലരും എത്തിയത്. അതേസമയം കടുത്ത സുഡാപ്പികളും ട്രോളുകളുമായി ഇറക്കിയാണ് വിമർശനം. കസവുമുണ്ടും നേര്യതും അണിഞ്ഞുള്ള ചിത്രവും പോസ്റ്റ് ചെയ്തു കൊണ്ട് ജയറാം ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയായിരുന്നു: ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ല.. ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക
തിരുവനന്തപുരം: വാവുബലി ദിനമായ ഇന്നലെ ലക്ഷങ്ങളാണ് പിതൃക്കൾക്ക് വേണ്ടി ബലിതർപ്പണം നടത്തിയത്. ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ചടങ്ങായാണ് ഇതിനെ പലരും കണക്കാക്കുന്നത്. എന്തായാലും കടുത്ത വിശ്വാസി കൂടിയായ നടൻ ജയറാം ഇന്നലെ ബലിതർപ്പണം നടത്തി. ന്യൂസിലാൻഡിൽ വച്ചാണ് അദ്ദേഹം പിതൃതർപ്പണം നടത്തിയത്. ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാൽ ഈ ഫോട്ടോയും ചിത്രവും കണ്ടപ്പോൾ പലർക്കും കുരുപൊട്ടി. ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ലെന്നും ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു എന്നുമാണ് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. ഇതു കണ്ടാണ് ട്രോളുകളും വിമർശനവുമായി പലരും എത്തിയത്. അതേസമയം കടുത്ത സുഡാപ്പികളും ട്രോളുകളുമായി ഇറക്കിയാണ് വിമർശനം.
കസവുമുണ്ടും നേര്യതും അണിഞ്ഞുള്ള ചിത്രവും പോസ്റ്റ് ചെയ്തു കൊണ്ട് ജയറാം ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെയായിരുന്നു: ചിട്ടകൾക്ക് മുടക്കം സംഭവിച്ചില്ല.. ന്യൂസിലന്റിലെ ഫിജി ഐലൻസിൽ കർക്കിടക വാവുബലിക്ക് പിതൃതർപ്പണം ചെയ്യാൻ സാധിച്ചു. ചിലർക്ക് സംശയം എന്തിനാണ് ഞാൻ കടപ്പുറത്ത് ഒറ്റക്കിരിക്കുന്നത് അതും അവർ കാണാത്ത ഒരു വേഷത്തിൽ ചോദിച്ചവരോടു ഞാൻ പറഞ്ഞു മത്സ്യങ്ങൾക്ക് അരിയും എള്ളും പൂവും കൊടുക്കുകയാണെന്ന്.... എന്റെ അച്ഛന്റെയും അമ്മയുടേയും ആത്മാക്കൾ മുകളിലിരുന്ന് ചിരിച്ചിട്ടുണ്ടാകും.
ഈ പോസ്റ്റു കണ്ടാണ് ജയറാമിനെ കളിയാക്കി ഒരുപാട് പേർ കമന്റിട്ടത്. ന്യൂസിലാൻഡിൽ കാക്കയുണ്ടോ എന്നൊക്കെയായിരുന്നു ചിലർക്ക് അറിയേണ്ടത്. ജയറാമിന്റെ വിശ്വാസത്തെ ട്രോൾ ചെയ്യുന്നവരും കുറവായിരുന്നില്ല. ചിലർ വിമർശനവുമായി രംഗത്തെത്തിയതോടെ ദിലീപിനെ പിന്തുണച്ചു കൊണ്ടും കമന്റുകൾ എത്തി. ചുരുക്കത്തിൽ ചില ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ നടക്കുന്നത് പോലുള്ള സംവാദങ്ങളായിരുന്നു ഉയർന്നത്.
മറ്റൊരാളിന്റെ വിശ്വാസങ്ങളെ ഹനിക്കാതിരിക്കലല്ലേ യഥാർത്ഥ മതേതരത്വം? കളിയാക്കുന്നവർ അന്യമതസ്ഥരാണെന്നതാണ് കൂടുതൽ വിഷമകരം! എന്ന വിധത്തിലും കമന്റുകളെത്തി. ജയറാമിന്റേത് അന്ധവിശ്വാസമെന്ന വിധത്തിൽ കളിയാക്കിയാണ് മറ്റുചിലർ എത്തിയത്. സ്വന്തം പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്തു. ഫോട്ടോ ഫെയ്സ് ബുക്കിലിട്ടു ലൈക്കിനും കമന്റിനും വേണ്ടി കാത്തിരിക്കുന്നവരാണ്. - ഇതാണ് മലയാളീസ്. ജയറാമിന്റെ ഫോട്ടോയ്ക്ക് കിട്ടിയ ഒരു കമന്റ്. ഏത്, പിതൃക്കൾക്ക് ബാലിതർപ്പണം ചെയ്തു ഫോട്ടോ ഫേസ്‌ബുക്കിൽ ഇട്ട് ലൈക്ക് വാങ്ങേണ്ട ഗതികേടേ.. ജയറാമിന്- കഷ്ടം തന്നെ മുതലാളീ..
ഇന്നത്തെ തലമുറയ്ക്ക് അറിയാൻവേണ്ടിയും ഇങ്ങനെ ഒരു കർമ്മം ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും നടത്താൻ പറ്റുമെന്ന് ജയറാമേട്ടൻ തന്റെ തിരക്കിനിടയിലും പിതൃതർപ്പണം നടത്തി? എന്ന് അറിയിച്ചത് ഒരു തെറ്റായി? തോന്നുന്നില്ല സഹോദരാ.. അതും ആർക്കും ഒന്നിനും സമയമില്ലാത്ത ഈ കാലത്ത്.
ജീവിച്ചിരിക്കുമ്പോൾ ഒരു പിടി ചോറ് കൊടുക്കാതെ ഇന്ന് കാക്കയെ വിളിച്ചു ചോറ് കൊടുത്തിട്ട് എന്ത് കാര്യം - ജയറാമിന്റെ ഫോട്ടോയ്ക്ക് ഒരാളുടെ കമന്റ്. അയാളെ എല്ലാവരും കൂടി കൊന്നില്ല എന്നേയുള്ളൂ.. ജീവിച്ചിരുന്നപ്പോൾ ചോറ് കൊടുത്തില്ലാന്നു ഒരു കമെന്റ് .. ഇവനെന്താ ജയറാമിന്റെ വീട്ടിലെ അടുക്കളപ്പണി ആയിരുന്നോ ഇത്ര കൃത്യം ആയി പറയാൻ. - ഇങ്ങനെയൊക്കെയാണ് ചോദ്യങ്ങൾ.
ഒറ്റക്കാണെങ്കിൽ പിന്നെ ഫോട്ടോ എടുത്തതാരാ? അല്ല ജയറാമേട്ടാ ന്യൂസിലാന്റിൽ കാക്കകൾ ഇല്ലല്ലോ... കാക്കയെ ഇവിടുന്നു കൊണ്ടു പോയീനോ ഇനി - ഇങ്ങനെ പോകുന്നു ജയറാമിന്റെ പോസ്റ്റിലെ ചൊറിച്ചിൽ ചോദ്യങ്ങൾ. ന്യൂസിലാൻഡിൽ കാക്കമാർ കുറവാണു കോയമാരെ അവർ കാക്കാമാരെ അത്രക്ക് അങ്ങട് അടുപ്പിച്ചിട്ടില്ല. അവര് എവിടെ ചെന്നാലും അവിടെ കുട്ടിച്ചോറും ബലിച്ചോറും ഒക്കെ ഉണ്ടാകുമല്ലോ - ഇങ്ങനെ പോകുന്നു കമന്റുകൾ.
നിനക്കൊക്കെ എന്തിന്റെ കുഴപ്പമാടെ? ജയറാം അങ്ങേരുടെ വീട്ടിലെ അരി എടുത്തു സ്വന്തം അച്ഛനും അമ്മക്കും ബലി തർപ്പണം നടത്തുന്നു അല്ലാതെ നിന്റെ ഒന്നും വീട്ടിൽ വന്നു നിന്നിലല്ലോ അരി വേണം ന്യൂസിലാന്റിൽ പോവാൻ പൈസ വേണം എന്നൊക്കെയാണ് ജയറാമിന് മറുപടിയുമായി എത്തിയവരുടെ അഭിപ്രായം.
അദ്ദേഹം വളരെ ആത്മാർഥമായി ഒരു പുണ്യകർമ്മം ചെയുമ്പോൾ നിനക്കൊക്കെ എന്തിന്റെ കുഴപ്പമാടെ? ഒന്നിലേക്കും മീനിന് ഭക്ഷണം അല്ലെ കൊടുത്ത് അല്ലാതെ മീനിനെ കറി വെച്ച് തിന്നില്ലല്ലോ. എന്തിനാണ് ആക്ഷേപിക്കുന്നത് വളരെ ഖേദകരമായി തോന്നിയത് മുസ്ലിം / കൃസ്ത്യൻ ഐഡികളിൽ നിന്ന് ഇതിനെതിരേ വന്ന കമന്റുകളാണ്. വളരെ മോശമായിപ്പോയി; ഹിന്ദു വിശ്വാസാചാരപ്രകാരമുള്ള കാര്യങ്ങളുടെ ശരി തെറ്റുകൾ അവർ തീരുമാനിക്കട്ടെ. കാക്കാമാർക്കും അച്ചായന്മാർക്കും ഇതിലെന്തു കാര്യം? ഒരിക്കലും മറ്റുള്ളവരുടെ ആചാരങ്ങളെ ആക്ഷേപിക്കരുത് - ബഷീർ എന്നൊരാളുടെ കമന്റ്. ചുരുക്കത്തിൽ ജയറാമിന്റെ വ്യക്തിപരമായ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ ലോകത്ത് അനാവശ്യമായി ഫൈറ്റിനാണ് ഇടയാക്കിയത്.