ഞാനൊക്കെ എന്റെ കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലഘട്ടങ്ങളിൽ, ഒരു കാലഘട്ടത്തിനു ശേഷം, അതായത് പ്രേംനസീറിന്റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷൻ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്‌കാരത്തിന്റെ തുടക്കം ശ്രീ ഐ വി ശശിയിലൂടെയാണ്.

അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോൾ തീയറ്റർ മുഴുവൻ കൈയടി കിട്ടുന്നത് എന്റെ ഓർമ്മയിൽ ഇപ്പൊഴും ഉണ്ട്. 'സംവിധാനം - ഐ വി ശശി' എന്നെഴുതി കാണിക്കുമ്പൊഴുള്ള കൈയടി. സിനിമയിലെത്തുമ്പോൾ എന്റെയൊക്കെയൊരു ഏറ്റവും വലിയ സ്വപ്നമായിരുന്നു ശശിയേട്ടന്റെയൊരു സിനിമയിലഭിനയിക്കുകയെന്നത്.
എനിക്ക് തോന്നുന്നു, ഇത്രയേറെ ഹിറ്റുകളുണ്ടാക്കിയിട്ടുള്ള...

ഇത്രയേറെ പടങ്ങൾ സംവിധാനം ചെയ്യുകയും, ഇത്രയേറെ വലിയ കാൻവാസിലുള്ള സിനിമകളുണ്ടാക്കുകയും, അതിൽ ഏകദേശം 80- 90 ശതമാനത്തോളം സിനിമകൾ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുള്ള ലോകത്തിൽ തന്നെയൊരു സംവിധായകനുണ്ടെങ്കിൽ അത് അത് I.V. ശശി മാത്രമായിരിക്കും.

ഐ വി ശശിക്ക് ഇനിയൊരു പകരക്കാരൻ ഒരിക്കലും സിനിമയിൽ ഉണ്ടാവില്ല.
മുൻപും പിൻപും ശശിയേട്ടൻ മാത്രമായിരിക്കും...