- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാസുരേന്ദ്രബാബുവും മാധവൻകുട്ടിയും താനുണ്ടെങ്കിൽ ചർച്ചയ്ക്ക് വരില്ലെന്ന് മനസ്സിലാക്കിയത് വേണു ബാലകൃഷ്ണനിൽ നിന്ന്; എംബി രാജേഷും ഏഷ്യാനെറ്റ് ന്യൂസിനോട് ജയശങ്കറുണ്ടെങ്കിൽ ചർച്ചയ്ക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്; ആ സമയം കമ്പരാമായണമോ ബൈബിളോ വായിച്ചാൽ മനസ്സിന് സുഖം കിട്ടുമെന്ന് വിചാരിക്കുന്ന ആളാണ് ഞാൻ; ഏഷ്യനെറ്റ് ന്യൂസിലെ ഷംസീറിന്റെ ബഹിഷ്കരണത്തിൽ അഡ്വ ജയശങ്കർ മറുനാടനോട് പറഞ്ഞത്
തിരുവനന്തപുരം: അഡ്വ എ ജയശങ്കറുള്ള ചർച്ചകളിൽ സിപിഎം പങ്കെടുക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നിന്നിറങ്ങിപ്പോയി സിപിഐഎം പ്രതിനിധി എഎൻ ഷംസീർ ഇറങ്ങി പോയതിൽ വിലയ വിവാദം. എന്നാൽ അത് ജനാധിപത്യപരമല്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ താല്പര്യമനുസരിച്ച് ഒരു ചർച്ചയിലും ഒരു പാനലും ഉണ്ടാക്കാൻ കഴിയില്ലെന്നും അവതാരകൻ വിനു വി ജോൺ പറഞ്ഞു. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് ജയശങ്കർ. ഷംസീറിനോട് സഹതാപം മാത്രമേ ഉള്ളൂവെന്ന് ജയശങ്കർ മറുനാടനോട് പറഞ്ഞു.
യുഡിഎഫുകാരേയും മുസ്ലിം ലീഗുകാരേയും കടന്നാക്രമിച്ച് വിനു വി ജോൺ തുടങ്ങുന്നു. കെ എം ഷാജിയും അറസ്റ്റിലാകുമെന്ന് പറഞ്ഞു. അതിന് ശേഷം പികെ ഫിറോസിനോട് അഭിപ്രായം തേടി. കുറച്ച് ഡിഫൻസിലായിരുന്നു ഫിറോസ്. അദ്ദേഹം പാർട്ടിയുടെ നിലപാട് വിശദീകരിച്ചു. അതുകഴിഞ്ഞ് ഷംസീർ പ്രതികരണത്തിന് എത്തി. ഷംസീറിനോട് ചോദിച്ചു. ഫിറോസ് പറഞ്ഞതിനെല്ലാം മറുപടിയുണ്ട്. എന്നാൽ ചർച്ചയിൽ പങ്കെടുക്കാൻ കഴിയില്ല. എല്ലാവരും അന്താളിപ്പിലായി. ഞങ്ങളും നിങ്ങളും ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ ജയശങ്കറെ ചർച്ചയിൽ പങ്കെടുക്കാനാകില്ല. അതുകൊണ്ട് പിന്മാറുന്നു. കാരണം പറഞ്ഞില്ല. ഇതോടെ വിനു കാരണം ചോദിച്ചു. ഈ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ജയശങ്കറുമായി പങ്കെടുക്കാൻ കഴിയില്ലെന്ന് വെളിപ്പെടുത്തി ഷംസീർ ഒന്നും കേൾക്കാതെ പോകുന്നു-ഇതാണ് ഇന്നലെ രാത്രി ചർച്ചയിൽ ഉണ്ടായതെന്ന് മറുനാടനോട് ജയശങ്കർ പറഞ്ഞു.
കഴിഞ്ഞ മാസം ഒരു ഞായറാഴ്ച വിനു വി ജോൺ വിളിക്കുന്നു. ചർച്ചയ്ക്ക് സമ്മതിക്കുന്നു. ആറരയ്ക്ക് വീണ്ടും വിനു വിളിച്ചു. എകെജി സെന്ററിൽ വിളച്ചു ചർച്ചയ്ക്ക് പറഞ്ഞു. അപ്പോൾ എംബി രാജേഷ് വരുമെന്ന് പറഞ്ഞു. അതിന് ശേഷം രാജേഷ് വിളിച്ച് വിനുവിനോട് കെ എം ഷാജഹാനും ജയശങ്കറും ഉള്ള ചർച്ചയിൽ പങ്കെടുക്കരുതെന്നാണ് പാർട്ടി തീരുമാനം എന്നു പറഞ്ഞു. ചർച്ച നയിക്കുന്നവർക്ക് വലിയ പരിമിതികൾ ഉണ്ട്. അതുകൊണ്ട് വിനുവിനോട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. മുമ്പൊരിക്കൽ മാതൃഭൂമിയിലെ വേണു ബാലാകൃഷ്ണനും ഇതു പോലെ പഞ്ഞിട്ടുണ്ട്. ജയശങ്കറുമായി ചർച്ചയ്ക്കില്ലെന്ന് പാർട്ടി ബുദ്ധി ജീവികളായ ഭാസുരചന്ദ്ര ബാബുവും മാധവൻകുട്ടിയും മറ്റും തീരുമാനിച്ചിരിക്കുന്നു എന്ന സൂചനയാണ് അതിലുണ്ടായിരുന്നത്.
ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്നത്. ജയശങ്കർ ഉണ്ടെങ്കിൽ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് എംബി രാജേഷ് പറഞ്ഞതായി വിനു അറിയിച്ചാൽ ചർച്ചയിൽ നിന്ന് ഞാൻ തന്നെ പിന്മാറാം. ആ നേരത്ത് വീട്ടിൽ ഇരുന്ന് വല്ല കമ്പരാമായണമോ ബൈബിളോ മഗ്ദനല മറിയമോ വായിച്ചാൽ മനസ്സിന് സുഖം കിട്ടും. രാജേഷ് ആദ്യമേ മര്യാധ കാണിച്ചു. ഷംസീർ അതുകാട്ടിയില്ല. ലീഗ് എംഎൽഎയുടെ അറസ്റ്റായിരുന്നു ചർച്ച. അതുകൊണ്ട് ഷംസീറിന് നല്ലൊരു അവസരമായിരുന്നു. ഫിറോസിനെതിരെ കത്തികയറമായിരുന്നു. ഗംഭീരമായ ഗോളുകൾ അടിക്കാൻ പറ്റിയ പോസ്റ്റ്-ജയശങ്കർ മറുനാടനോട് പറഞ്ഞു.
ഷംസീർ വ്യക്തിപരമായി എടുത്ത തീരുമാനമെന്ന് കരുതുന്നില്ല. രാജേഷ് ചർച്ചയ്ക്കില്ലെന്ന് പറഞ്ഞപ്പോൾ അത് പാർട്ടിയുടെ തീരുമാനം ആകുമെന്ന് കരുതി. തുടർന്നുള്ള പല ദിവസങ്ങളിൽ സജീഷ് എന്ന നേതാവുമായി രണ്ട് ചർച്ചയിൽ പങ്കെടുത്തു. ഡോ ശിവദാസൻ... മാതൃഭൂമി ന്യൂസ് ചാനലിൽ ചർച്ചയിൽ പങ്കെടുത്തു. ആനത്തലവട്ടവുമായി ചർച്ചയിൽ പങ്കെടുത്തു. ഗോവിന്ദൻ മാസ്റ്ററുമായും ചർച്ചയിലെത്തി. അതായത് സജീഷിനും ആനത്തലവട്ടത്തിനും ഗോവിന്ദൻ മാസറ്റർക്കും ചർച്ചയിൽ പങ്കെടുക്കാം. എന്നാൽ ഷംസീറിനും രാജേഷിനും കഴിയുന്നില്ല. ഷാജഹാൻ, ശ്രീജിത്ത് പണിക്കർ, ജോസഫ് സി മാത്യു....പിന്നെ ഞാനുമായി ചർച്ചയിൽ പങ്കെടുക്കരുതെന്ന ആധികാരികമായി എന്തോ തീരുമാനം ഉണ്ടെന്ന് തോന്നു.
ഷംസീറിനെ 2007 മുതൽ അടുത്ത പരിചയമുണ്ട്. മുഖ്യമന്ത്രിയുടെ മരുമകൻ മഹുമ്മദ് റിയാസിനെ പരിചയപ്പെടുത്തിയത് തന്നെ ഷംസീറായിരുന്നു. കോഴിക്കോട് ഷംസീർ ലോക്സഭാ സ്ഥാനാർത്ഥിയായി മത്സരിച്ച സമയത്തായിരുന്നു ആ പരിചയപ്പെടുത്തലെന്നും ജയശങ്കർ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ