- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജസ്റ്റിസ് കർണനെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തിന് അസുഖമില്ലെന്ന് കണ്ടെത്തുകയും, സുപ്രീംകോടതിയിലെ പ്രകാശം പരത്തുന്നവർ മനോരോഗ പരിശോധനക്കു വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്താൽ എന്താകും അവസ്ഥ? ഉടുത്ത ഭ്രാന്തിനു ചികിത്സ ഉടുക്കാത്ത ഭ്രാന്തെന്ന് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: ജസ്റ്റിസ് കർണനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു മുഴുവൻ നാണക്കേടായിരിക്കുകയാണ്. തന്നെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് ജസ്റ്റീസ് കർണർ തിരിച്ചടിച്ചു. ജഡ്ജിമാർ പരസ്പ്പരം വിധികൾ പുറപ്പെടുവിക്കുക, ഇതൊന്നും നടപ്പിലാക്കാൻ കഴിയാതെ പൊലീസ് വ്യവസ്ഥ നോക്കുകുത്തിയായി ഇരിക്കുക. ഇതാണ് യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. കുറച്ചുകാലമായി തുടർന്നുപോന്ന ഏറ്റുമുട്ടൽ ഇപ്പോൾ മറ്റൊരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന്റെ നിർദ്ദേശമാണ് ഏറ്റവും ഒടുവിൽ ഉണ്ടായത്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കർണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ.
തിരുവനന്തപുരം: ജസ്റ്റിസ് കർണനും സുപ്രീംകോടതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കു മുഴുവൻ നാണക്കേടായിരിക്കുകയാണ്. തന്നെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കാൻ ഉത്തരവിട്ട സുപ്രീംകോടതി ജഡ്ജിമാരുടെ മാനസിക നില പരിശോധിക്കാൻ ഉത്തരവിട്ട് ജസ്റ്റീസ് കർണർ തിരിച്ചടിച്ചു. ജഡ്ജിമാർ പരസ്പ്പരം വിധികൾ പുറപ്പെടുവിക്കുക, ഇതൊന്നും നടപ്പിലാക്കാൻ കഴിയാതെ പൊലീസ് വ്യവസ്ഥ നോക്കുകുത്തിയായി ഇരിക്കുക. ഇതാണ് യഥാർത്ഥത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. കുറച്ചുകാലമായി തുടർന്നുപോന്ന ഏറ്റുമുട്ടൽ ഇപ്പോൾ മറ്റൊരു നിർണായക ഘട്ടത്തിൽ എത്തിയിരിക്കയാണ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാർക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാൻ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കർണന്റെ നിർദ്ദേശമാണ് ഏറ്റവും ഒടുവിൽ ഉണ്ടായത്. ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇവർ എത്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് കർണന്റെ നടപടി. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പി.കെ. ഘോസ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ വാറന്റ് അയയ്ക്കാനാണ് കോടതി രജിസ്ട്രാർക്ക് കർണൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലെ പരമോന്നത സ്ഥാനങ്ങളിലിരിക്കുന്നവരുടെ വിഴുപ്പലക്കലിൽ പരിഹാസം ചൊരിഞ്ഞ് എത്തിയിരിക്കുകയാണ് അഡ്വ. എ. ജയശങ്കർ. കർണനെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തിന് അസുഖം ഒന്നുമില്ലെന്ന് കണ്ടെത്തുകയും, സുപ്രീം കോടതിയിലെ പ്രകാശം പരത്തുന്നവർ മനോരോഗ പരിശോധനക്കു വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്താൽ അവസ്ഥ എന്താകുമെന്ന് അഡ്വ. ജയശങ്കർ ഫേസ്‌ബുക്കിൽ നല്കിയ കുറിപ്പിൽ ചോദിക്കുന്നു. ഉടുത്ത ഭ്രാന്തിനു ചികിത്സ ഉടുക്കാത്ത ഭ്രാന്ത് എന്ന ഉത്തരവും അദ്ദേഹം നല്കുന്നു.
അഡ്വ. ജയങ്കറിന്റെ ഫേസ്‌ബുക് പോസ്റ്റ്:
ബിആർ പന്തലു സംവിധാനം ചെയ്ത ഒരു തമിഴ് പേശും പടമായിരുന്നു, കർണൻ (1964). അതിൽ ദാനശൂര വീര കർണനായി അഭിനയിച്ചത് നടികർ തിലകം ശിവാജി ഗണേശൻ, അർജുനായി മുത്തുരാമൻ, ശ്രീകൃഷ്ണന്റെ വേഷത്തിൽ എൻടി രാമറാവു.
ദാനശൂര വീര കർണനേക്കാനേക്കാൾ ഒന്നുകൊണ്ടും കുറഞ്ഞ പുള്ളിയല്ല, നീതിപതി കർണൻ. അസ്ത്രവിദ്യയിൽ അർജുനനേക്കാൾ കേമൻ.
സുപ്രീം കോടതിയിലെ സവർണ മാടമ്പികൾ ദരിദ്രനും ദ്രാവിഡനും ദലിതനുമായ
കർണന്റെ കവച കുണ്ഡലങ്ങൾ കവർന്നെടുത്ത ശേഷം ചെന്നൈയിൽ നിന്നു കൊൽക്കത്തയിലേക്കു നാടുകടത്തി. സിവിലോ ക്രിമിനലോ ആയ ഒരു കേസും കേൾക്കരുതെന്ന് വിലക്കി.
അളമുട്ടിയ കർണൻ തിരിഞ്ഞു കടിച്ചപ്പോൾ കോടതി അലക്ഷ്യമായി, അറസ്റ്റു വാറന്റായി, ഏറ്റവും ഒടുവിൽ വൈദ്യ പരിശോധനയിൽ എത്തി നില്ക്കുന്നു.
കർണനെ പരിശോധിക്കുന്ന മെഡിക്കൽ ബോർഡ് അദ്ദേഹത്തിന് അസുഖം ഒന്നുമില്ലെന്ന് കണ്ടെത്തുകയും, സുപ്രീം കോടതിയിലെ പ്രകാശം പരത്തുന്നവർ മനോരോഗ പരിശോധനക്കു വിധേയരാകാൻ വിസമ്മതിക്കുകയും ചെയ്താൽ അവസ്ഥ എന്താകും?
ഉടുത്ത ഭ്രാന്തിനു ചികിത്സ ഉടുക്കാത്ത ഭ്രാന്ത്!