- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട സഖാവ് ഋതബ്രത ബാനർജി അഭയം തേടിയത് ഗുരുവായൂരപ്പന്റെ നടയിൽ; ഗൗരിയമ്മയും പുറത്തായപ്പോൾ നേരേ പോയത് ഗുരുവായൂരിലേക്ക്; വിപ്ലവ പാർട്ടിക്കു ഗുരുവായൂരപ്പൻ തന്നെ തുണയെന്നു പരിഹസിച്ച് അഡ്വ. ജയശങ്കർ
തിരുവനന്തപുരം: ആഡംബര ജീവിതം നയിക്കുകയും ഇതു ചൂണ്ടിക്കാട്ടിയ പാർട്ടി അനുഭാവിയ്‌ക്കെതിരേ തൊഴിലുടമയ്ക്കു പരാതി നല്കുകയും ചെയ്തതിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനർജി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിനെ പരിഹസിച്ച് അഡ്വ. എസ്. ജയശങ്കർ. ജൂൺ ഒന്നിനു പാർട്ടിയിൽനിന്നു പുറാത്തക്കപ്പെട്ട ഋതബ്രത ആലപ്പുഴയിലെ കോൺഗ്രസ് ലോക്‌സഭാംഗം കെ.സി. വേണുഗോപാലിനൊപ്പം പതിനൊന്നാം തീയതിയാണ് ഗുരുവായൂരിലെത്തിയത്. മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മയും പോയത് ഗുരുവായൂരിലേക്കാണെന്നു അഡ്വ. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു. ജയശങ്കറിന്റെ പരിസാഹക്കുറിപ്പ് ഇങ്ങനെ: ഗുരുവായൂരമ്പല നടയിൽ ഒരു ദിവസം ഞാൻ പോകും,ഗോപുരവാതിൽ തുറക്കും ഞാൻ ഗോപകുമാരനെ കാണും.. ആഡംബര ജീവിതം നയിച്ചതിന് സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്നു മാസത്തേക്കു സസ്‌പെൻഡു ചെയ്ത സഖാവ് ഋതബ്രത ബാനർജി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ജൂൺ ഒന്നാം തീയതിയാണ് പാർട്ടി സസ്പെൻഷൻ ഉത്തരവിട്ടത്, പതിനൊന്നാം തീയതി കെസി വേണുഗോപാലിന്റെ കയ്
തിരുവനന്തപുരം: ആഡംബര ജീവിതം നയിക്കുകയും ഇതു ചൂണ്ടിക്കാട്ടിയ പാർട്ടി അനുഭാവിയ്‌ക്കെതിരേ തൊഴിലുടമയ്ക്കു പരാതി നല്കുകയും ചെയ്തതിന്റെ പേരിൽ സിപിഎമ്മിൽനിന്നു പുറത്താക്കപ്പെട്ട രാജ്യസഭാ എംപി ഋതബ്രത ബാനർജി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചതിനെ പരിഹസിച്ച് അഡ്വ. എസ്. ജയശങ്കർ. ജൂൺ ഒന്നിനു പാർട്ടിയിൽനിന്നു പുറാത്തക്കപ്പെട്ട ഋതബ്രത ആലപ്പുഴയിലെ കോൺഗ്രസ് ലോക്‌സഭാംഗം കെ.സി. വേണുഗോപാലിനൊപ്പം പതിനൊന്നാം തീയതിയാണ് ഗുരുവായൂരിലെത്തിയത്. മുമ്പ് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട ഗൗരിയമ്മയും പോയത് ഗുരുവായൂരിലേക്കാണെന്നു അഡ്വ. ജയശങ്കർ ചൂണ്ടിക്കാട്ടുന്നു.
ജയശങ്കറിന്റെ പരിസാഹക്കുറിപ്പ് ഇങ്ങനെ:
ഗുരുവായൂരമ്പല നടയിൽ
ഒരു ദിവസം ഞാൻ പോകും,
ഗോപുരവാതിൽ തുറക്കും
ഞാൻ ഗോപകുമാരനെ കാണും..
ആഡംബര ജീവിതം നയിച്ചതിന് സി.പി.എം പ്രാഥമിക അംഗത്വത്തിൽ നിന്ന് മൂന്നു മാസത്തേക്കു സസ്‌പെൻഡു ചെയ്ത സഖാവ് ഋതബ്രത ബാനർജി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ജൂൺ ഒന്നാം തീയതിയാണ് പാർട്ടി സസ്പെൻഷൻ ഉത്തരവിട്ടത്, പതിനൊന്നാം തീയതി കെസി വേണുഗോപാലിന്റെ കയ്യും പിടിച്ച് ആൾ ഗുരുവായൂരെത്തി.
1994ൽ സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട ഗൗരിയമ്മയും നേരെ പോയത് ഗുരുവായൂർക്കാണ്.
സൂക്ഷം രണ്ടാഴ്ച മുമ്പാണ് സിന്ധു ജോയിയെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വച്ച് ആഘോഷമായ പാട്ടു കുർബാനയോടെ ഒരു സുവിശേഷകൻ മിന്നു കെട്ടിയത്.
ഋതബ്രതൻ ഗുരുവായൂരെത്തിയ അതേ ദിവസം, ത്രിപുരയിലെ മുൻ സ്പീക്കർ സഖാവ് ജിതേന്ദ്ര സർക്കാർ സി.പി.എം വിട്ടു ബിജെപിയിൽ ചേർന്നു.
കൃഷ്ണാ, ഗുരുവായൂരപ്പാ വിപ്ലവ പാർട്ടിക്കു നീയേ തുണ!