- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
രാജ്യം ഏതായാലും സമ്മതിദാനം എന്ന അവകാശത്തിലൂടെ തെറ്റായ ഭരണ ക്രമങ്ങൾ തിരുത്തുവാൻ ഒരോ വോട്ടർമാരും ബാധ്യസ്ഥർ ആണ്; ഓന്റാരിയോയിൽ സംഭവിച്ച പുതിയ മാറ്റങ്ങൾ വിലയിരുത്തി ജയശങ്കർ പിള്ളയുടെ ലേഖനം
തെരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ ഭരണ കക്ഷികൾ നടത്തുന്ന കോപ്രായങ്ങൾ ദീർഘ ദൂര വീക്ഷണം ഇല്ലാതെ ആയാലും ജനങൾക്ക് സന്തോഷം ആണ്.അതിനു രാജ്യാന്തര വ്യത്യാസം ഇല്ല.ഒന്റാറിയോവിൽ പുതുക്കിയ വേതനം താഴെത്തട്ടു വരുമാനത്തിൽ വൻ വർദ്ധനവ് വരുത്തിയപ്പോൾ ആനുപാതികമായി മറ്റു വേതന നിരക്കുകയിൽ മാറ്റം വരുത്തിയിട്ടില്ല.ഏറ്റവും കുറഞ്ഞ വേതന നിരക്കിനെ ഉയർത്തി ജീവിത നിലവാരം മെച്ചപ്പെടുത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയും ,ബാങ്ക് വായ്പാ പലിശ നിരക്കും വർധിപ്പിച്ചു. പെട്രോളിന് അടുത്ത രണ്ടു വർഷത്തേയ്ക്ക് തേങ്ങയുടെ ഉയർന്ന താങ്ങു വില പോലെ നല്ലൊരു താങ്ങും കൊടുത്തു് ഉയർന്ന നിരക്ക് തുടരും എന്ന് ഉള്ള പ്രഖ്യാപനവും.കുട്ടികളുടെ കലാ കായിക രംഗത്തെ പരിശീലനത്തിനുള്ള തുക നൽകിയിരുന്നത് നിറുത്തി പുതിയ പദ്ധതിക്ക് ആഹ്വാനം നൽകുന്നു.കാരണം കുട്ടികൾ വലുതായില്ലേ ഇനിയിപ്പോൾ അതിഥികൾ ആയി എത്തിയവർ പുതിയ കുഞ്ഞുങ്ങൾക്ക് ജനനം നൽകിയതിനാൽ അവരുടെ ഡേ കെയർ ഫ്രീ ആക്കുവാൻ ഉള്ള തന്ത്രപ്പാടിൽ ആണ്.യുവ നായകൻ താരം ആകുമ്പോൾ ഏറ്റവും കുറഞ്ഞ വേതനം ഉള്ളവർ ആദ്യം കൂടു
തെരഞ്ഞെടുപ്പുകളിൽ വിജയിക്കുവാൻ ഭരണ കക്ഷികൾ നടത്തുന്ന കോപ്രായങ്ങൾ ദീർഘ ദൂര വീക്ഷണം ഇല്ലാതെ ആയാലും ജനങൾക്ക് സന്തോഷം ആണ്.അതിനു രാജ്യാന്തര വ്യത്യാസം ഇല്ല.ഒന്റാറിയോവിൽ പുതുക്കിയ വേതനം താഴെത്തട്ടു വരുമാനത്തിൽ വൻ വർദ്ധനവ് വരുത്തിയപ്പോൾ ആനുപാതികമായി മറ്റു വേതന നിരക്കുകയിൽ മാറ്റം വരുത്തിയിട്ടില്ല.ഏറ്റവും കുറഞ്ഞ വേതന നിരക്കിനെ ഉയർത്തി ജീവിത നിലവാരം മെച്ചപ്പെടുത്തിയപ്പോൾ നിത്യോപയോഗ സാധനങ്ങളുടെ വിലയും ,ബാങ്ക് വായ്പാ പലിശ നിരക്കും വർധിപ്പിച്ചു.
പെട്രോളിന് അടുത്ത രണ്ടു വർഷത്തേയ്ക്ക് തേങ്ങയുടെ ഉയർന്ന താങ്ങു വില പോലെ നല്ലൊരു താങ്ങും കൊടുത്തു് ഉയർന്ന നിരക്ക് തുടരും എന്ന് ഉള്ള പ്രഖ്യാപനവും.കുട്ടികളുടെ കലാ കായിക രംഗത്തെ പരിശീലനത്തിനുള്ള തുക നൽകിയിരുന്നത് നിറുത്തി പുതിയ പദ്ധതിക്ക് ആഹ്വാനം നൽകുന്നു.കാരണം കുട്ടികൾ വലുതായില്ലേ ഇനിയിപ്പോൾ അതിഥികൾ ആയി എത്തിയവർ പുതിയ കുഞ്ഞുങ്ങൾക്ക് ജനനം നൽകിയതിനാൽ അവരുടെ ഡേ കെയർ ഫ്രീ ആക്കുവാൻ ഉള്ള തന്ത്രപ്പാടിൽ ആണ്.യുവ നായകൻ താരം ആകുമ്പോൾ ഏറ്റവും കുറഞ്ഞ വേതനം ഉള്ളവർ ആദ്യം കൂടുതൽ സാന്തിഷിച്ചു എങ്കിലും ഏവരുടെയും സ്വപ്നം ആയ സ്വന്തമായൊരു വീട് സ്വപനമായി തുടരുന്നു
.ആവശ്യത്തിൽ അധികം 'സ്ട്രസ്സ്' ഉള്ള കനേഡിയൻ ദൈനംദിന ജീവിത,ജോലി സാഹചര്യങ്ങളിൽ ബാങ്ക്കൾ ഗൃഹ വായ്പയിൽ പുതിയ 'സ്‌ട്രെസ്സ് ടെസ്റ്റ്' നിരക്ക് നടപ്പിലാക്കിയപ്പോൾ വീട് വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ,വായ്പകൾ പുതുക്കേണ്ടവരുടെ സ്‌ട്രെസ്സും ,ഷുഗറും,കൊളസ്‌ട്രോളും,പ്രേഷറും കൂടി.പറയുമ്പോൾ എല്ലാം കാനഡയിലും,ഒന്റാറിയോവിലും 'ലിബറൽ' ആണ് പക്ഷെ പ്രീണനത്തിന്റെ കാര്യത്തിൽ വളരെ ലിബറൽ ആയി പ്പോയി എന്ന് മാത്രം.കോർപറേറ്റ് സ്ഥാപനങ്ങൾ ഉയർന്ന വേതനം ലഭിക്കുന്നവർക്ക് വേതന വർദ്ധനവ് നടത്തിയിട്ടുള്ളത് ചുരുങ്ങിയ വേതന നിരക്കിൽ നടപ്പിലാക്കിയ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ അല്ല എന്ന് മാത്രമല്ല ,പല ചെറുകിട സ്ഥാപങ്ങളിലും തുടക്കക്കാരനും,ദീർഘകാല സർവീസ് ഉള്ളവരും തമ്മിലുള്ള അന്തരം നൂലിഴ പോലെ ആകുകയും ചെയ്തു.സ്ഥാപനങ്ങളിൽ മറ്റു ജീവനക്കാരെ കൊണ്ട് കൃത്യമായി ജോലി ചെയ്യിക്കാൻ ബുദ്ധി മുട്ട് നേരിടുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നു.
വിദ്യാർത്ഥികളും,മറ്റു ഏജൻസികളിൽ നിന്നും സ്ഥിരമായും,കൃത്യമായും ജോലി ചെയ്തിരുന്നവർ,ഇപ്പോൾ വന്നാൽ ആയി എന്ന കണക്കു ആയിരിക്കുന്നു.ഇനി അഥവാ എന്തെങ്കിലും കൃത്യത കുറവ് ചൂണ്ടിക്കാട്ടിയാൽ പകുതിയിൽ പണി നിറുത്തി ബൈ ബൈ പറയും,ജോലി നിറുത്തി പോകുന്നത് കാനഡയിൽ അനുവദനീയം ആണ് എങ്കിലും ജനുവരി ഒന്നിന് മുൻപ് അല്പം കൂടി ആത്മാർഥത ജീവനക്കാരിൽ ഉണ്ടായിരുന്നു.,അത് താത്കാലികജോലി ആയാലും,സ്ഥിര ജോലി ആയാലും,ഇപ്പോൾ തൊഴിലിടങ്ങളിൽ കൂടുതൽ ലിബറൽ ആയതിനാൽ ഗുണമേന്മ എന്നതും,കമ്പനി ചെലവിൽ അത്യാധുനിക ഉപകരണങ്ങളിൽ ,റോബോട്ടുകളിൽ ഒക്കെ ചുരുങ്ങിയ ദിവസം പരിശീലമാ നേടി അടുത്ത ഇടത്തേക്ക് കുടിയേറ്റം,അവിടെ നിന്നും പുതിയ ഇടങ്ങളിലേക്ക്
സംഭവം ഇടക്കാലത്തേയ്ക്കു കൊള്ളാം പക്ഷെ ഇതിപ്പോൾ ഇവിടെ എഴുതിയത് സ്ഥിര ജോലിക്കായി റെഫെറൻസ് എന്ന് പറഞ്ഞു ഈ ബൈ ബൈ പഹയന്മാർ വിളിക്കുമ്പോൾ മനസ്സാക്ഷി മരവിച്ചവർ ആയി നമ്മെ മാറ്റിയെടുത്ത ഈ മാന്യ ദേഹങ്ങൾക്കു വേണ്ടി മാത്രം ആണ്.എല്ലാ സർക്കാരുകളും ജന ക്ഷേമവും,അഭയാർത്ഥി,കുടിയേറ്റ പ്രശ്‌നങ്ങളിലും കൂടുതൽ വകയിരുത്തുമ്പോൾ കാനഡ പോലെ ഉള്ള രാജ്യത്തു പല കടമ്പകൾ കടന്നു,പുതിയ കോഴ്സും,പല ജോലികൾ ചെയ്തും കഷ്ടപ്പെട്ടും,പണി എടുത്തു കൂടുതൽ വരുമാനം ഉണ്ടാക്കുന്നവന്റെ,ചെറുകിട ബിസ്സിനസ്സ് കാരന്റെ പള്ളയ്ക്കടിച്ചു വിളിച്ചു വരുത്തിയ വിരുന്നു കാർക്ക് വൈവിധ്യ വിഭവം വിളമ്പി നടത്തുന്ന കൂത്തുകൾ,വീമ്പുകൾ ഇതുപോലെ തുടർന്നാൽ 2005 - 2008 ലേക്കുള്ള തിരിച്ചു പോക്ക് ആയിരിക്കും സംഭവിക്കുക.
കാലിയായ ഖജനാവും,പൂട്ടി കിടക്കുന്ന തൊഴിലിടങ്ങളും, കച്ചവടത്തിനായി ബോർഡുകൾ തൂങ്ങിയ വീടുകളും,വാഹനങ്ങളും നിരത്തുകൾക്കു കൂടുതൽ ഇമ്പമേകുന്ന,കുത്തഴിഞ്ഞ ഇമ്മിഗ്രേഷൻ പരിഷ്‌കാരങ്ങൾ , പുതിയ സാമ്പത്തീക നയം കാനഡയെ പിന്നിലേയ്ക്ക് നടത്തുന്ന കാഴ്ച കണ്മുൻപിലൂടെ ഒരു വിലാപ യാത്രപോലെ തുടങ്ങി കഴിഞ്ഞു.
രാജ്യം ഏതായാലും,നിയമവും സംരക്ഷണ രീതികൾ ഏതായാലും ചുവപ്പു വെളിച്ചം കണ്ടു ഓടിയടുത്ത ഈയലുകൾ കണക്കേ .. സാധാരണക്കാരൻ ചിറകറ്റു വീഴുന്ന പുതുക്കിയ സാമ്പത്തീക നയങ്ങൾ ,ആദ്യ സാമ്പത്തീക പാദം അവസാനിക്കുമ്പോൾ കാനഡയുടെ താത്കാലിക പ്രഭയ്ക്കു മങ്ങലേല്പിക്കുന്നു.എങ്കിലും ഉദാര പ്രീണന നയങ്ങൾക്ക് മാറ്റം ഇല്ല .ഇനിയും സർക്കാർ പഠിക്കുന്നില്ല എങ്കിൽ,നയങ്ങൾ തിരുത്തുന്നില്ല എങ്കിൽ വൻ വിലക്കയറ്റവും,തൊഴിൽ നഷ്ടവും,റിയൽഎസ്റ്റേറ്റ് മാന്ദ്യവും,വ്യാവസായിക,വാണിജ്യ തകർച്ചയും,രാജ്യത്തിന്റെ കൂടപ്പിറപ്പായി മാറും എന്നത് നിശ്ചയം.
രാഷ്ട്രീയ,ഭരണ,വിജയം ഉറപ്പാക്കുവാൻ നടത്തുന്ന ഈ കടും വെട്ട് വോട്ടർമാർ തിരിച്ചറിയും എന്നും,രാഷ്ട്രീയ നേട്ടങ്ങൾക്കായി കടും വെട്ടു നടത്തുന്ന ജനനായകന്മാരെയും,രാഷ്ട്രീയത്തെയും സമ്മദിദാനം എന്ന അവകാശത്തിലൂടെ തിരുത്തേണ്ടുന്ന അവസരം പ്രായോഗികം ആക്കുവാൻ നാം ഓരോ വോട്ടർമാരും ബാധ്യസ്തർ ആണ്.
താത്കാലിക നേട്ടങ്ങളെക്കാൾ,സ്ഥായിയായ നേട്ടങ്ങളും,സ്ഥാവര ജംഗമങ്ങളും ആണ് ഒരു കുടിയേറ്റക്കാരന്റെ സ്വപ്നവും,അഭിലാഷവും എന്ന് നാം തിരിച്ചറിയുക എന്ന് മാത്രം അടിവരയിടുന്നു.