ഹ്റൈനിൽ മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ.കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുയിപ്പോത്ത് സ്വദേശി ജയശീലൻ ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 42 വയസായിരുന്നു പ്രായം.

ഇവിടെ തകാഫുൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കുടുംബസമേതം മനാമയിലെ ശിഫ അൽ ജസീറ മെഡിക്കൽ സെന്ററിനു സമീപമായിരുന്നു ജയൻ താമസിച്ചിരുന്നത്.  ഭാര്യ സ്വപ്നയും ബഹ്‌റൈനിലുണ്ട്.

ബഹ്‌റൈൻ ഡിഫെൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ഇൻഷൂറൻസ് വിഭാഗത്തിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. മകൻ നിവിൻ. പിതാവ് തുരുത്തിയിൽ ഗോപാലൻ നായർ. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല