- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്; അമ്മായിയമ്മയും വൈകാതെ പുറത്താക്കും; പീഡിതയായ സഹോദരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ; താരസംഘടനയെ പരിഹസിച്ച് അഡ്വ ജയശങ്കർ
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിനെ പുറത്താക്കിയ താരസംഘടനയായ അമ്മയെ രൂക്ഷമായി പരിഹസിച്ച് അഡ്വ. ജയശങ്കർ. ദിലീപ് എന്ന വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആർക്കും അറിയില്ലായിരുന്നു. അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. ഇനി അമ്മായിയമ്മയും വൈകാതെ പുറത്താക്കും. പീഡിതയായ സഹോദരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാൻ മടിയില്ല എന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. പോസ്റ്റിന്റെ പൂർണരൂപം: മാന്യമഹാജനങ്ങളേ, നിങ്ങൾ ഞങ്ങളെ തെറ്റിദ്ധരിക്കരുത്. അമ്മ സംഘടന, ആദ്യം മുതലേ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എക്കാലവും ഞങ്ങൾ ആ സഹോദരിക്കൊപ്പം ആയിരിക്കും. ദീലീപ് എന്ന് വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആർക്കും അറിയില്ലായിരുന്നു. പത്രത്തിൽ വായിച്ചപ്പോഴാണ് ഞങ്ങളൊക്കെ വിവരം അറിഞ്
നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിലായ നടൻ ദിലീപിനെ പുറത്താക്കിയ താരസംഘടനയായ അമ്മയെ രൂക്ഷമായി പരിഹസിച്ച് അഡ്വ. ജയശങ്കർ. ദിലീപ് എന്ന വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആർക്കും അറിയില്ലായിരുന്നു. അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. ഇനി അമ്മായിയമ്മയും വൈകാതെ പുറത്താക്കും.
പീഡിതയായ സഹോദരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാൻ മടിയില്ല എന്നും ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
മാന്യമഹാജനങ്ങളേ,
നിങ്ങൾ ഞങ്ങളെ തെറ്റിദ്ധരിക്കരുത്. അമ്മ സംഘടന, ആദ്യം മുതലേ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്. എക്കാലവും ഞങ്ങൾ ആ സഹോദരിക്കൊപ്പം ആയിരിക്കും. ദീലീപ് എന്ന് വിളിപ്പേരുള്ള ഗോപാലകൃഷ്ണൻ ആളു ഫ്രോഡാണെന്ന കാര്യം മലയാള സിനിമാ രംഗത്ത് ആർക്കും അറിയില്ലായിരുന്നു. പത്രത്തിൽ വായിച്ചപ്പോഴാണ് ഞങ്ങളൊക്കെ വിവരം അറിഞ്ഞത്. ഉടൻ അമ്മേടെ അവയ്ലബിൾ പോളിറ്റ് ബ്യൂറോ കൂടി ദിലീപിനെ ട്രഷറർ സ്ഥാനത്തു നിന്ന് ഒഴിവാക്കി; അംഗത്വത്തിൽ നിന്ന് പുറത്താക്കി. അമ്മ മാത്രമല്ല വല്യമ്മ, കുഞ്ഞമ്മ, അമ്മൂമ്മ എന്നീ സംഘടനകളും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. അമ്മായിയമ്മയും വൈകാതെ പുറത്താക്കും.
പീഡിതയായ സഹോദരിയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, കാവ്യ ഗോപാലകൃഷ്ണനെ ഉപേക്ഷിക്കും എന്നാണ് അമ്മയുടെ പ്രതീക്ഷ. അല്ലാത്ത പക്ഷം അവളെയും പുറത്താക്കാൻ മടിയില്ല. ഇന്നച്ചനും മൂകേഷും ഗണേശ കുമാരനും കഴിഞ്ഞ ദിവസം പറഞ്ഞത് സംഘടനയുടെ അഭിപ്രായമല്ല. അവർ ആ അഭിപ്രായം തിരുത്തുകയും ചെയ്തു.
ദേ പുട്ട് അടിച്ചു തകർത്ത ഡിഫി സഖാക്കൾക്കും ലക്ഷ്യയ്ക്കു നേരെ ലക്ഷ്യം വച്ച യുവമൂർച്ചക്കാർക്കും അമ്മയുടെ അഭിവാദനങ്ങൾ. ആളു തെറ്റി ഞങ്ങളെ എറിയരുതെന്ന് അപേക്ഷ.