- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമിയിലെ വേണുവും പലതും പറയും; വിടി ബലറാമിനെ പോലുള്ള ചിലർ അതാവർത്തിച്ചെന്നും വരും; തോമസ് ചാണ്ടി ഒരു സാധു മനുഷ്യനാണ്; ഇപി ജയരാജനോ എകെ ശശീന്ദ്രനോ അല്ല സഖാവ് ചാണ്ടിയെന്നും ജയശങ്കർ
തിരവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ച വിഷയത്തിൽ പരിഹാസവുമായി അഡ്വ. എ. ജയശങ്കർ. പാവത്താനായ തോമസ് ചാണ്ടി കുവൈറ്റിൽ പോയി കഷ്ടപ്പെട്ടാണ് പാവങ്ങൾക്കായി റിസോർട്ടു സ്ഥാപിച്ചതെന്നും രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അങ്ങോട്ടൊരു വഴിയുണ്ടാക്കി ടാറിങ് തുടങ്ങിയെങ്കിലും ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ടാർ തീർന്നുപോയെന്നും ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു. ടാറിന് ആവശ്യത്തിനു പണം അനുവദിക്കാഞ്ഞ മുൻ സർക്കാരാണ് വിഷയത്തിൽ തെറ്റുകാരെന്നും വിടി ബലറാമിനെ പോലുള്ളവർ പറയുന്നത് പ്രിയ സഖാക്കൾ വിശ്വസിക്കരുതെന്നും ജയശങ്കർ പരിഹസിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമി ചാനലിലെ വേണുവും പലതും പറയും. വിടി ബലറാമിനെ പോലുള്ള ചിലർ അതാവർത്തിച്ചെന്നും വരും. പ്രിയ സഖാക്കളേ നിങ്ങളാരും അതു വിശ്വസിച്ചു പോകരുത്. തോമസ് ചാണ്ടി ഒരു സാധു മനുഷ്യനാണ്. കുവൈറ്റിൽ പോയി കഷ്ടപ്പെട്ടു കുറച്ചു കാശുണ്ടാക്കിയ പാവം മനുഷ്യൻ. പട്ടിണിപ്പാവങ്ങൾക്കു വേണ്ടി അദ്ദേഹം ഒരു റിസോർട്ടു സ്ഥാപിച്ചു. രണ്ട
തിരവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ച വിഷയത്തിൽ പരിഹാസവുമായി അഡ്വ. എ. ജയശങ്കർ. പാവത്താനായ തോമസ് ചാണ്ടി കുവൈറ്റിൽ പോയി കഷ്ടപ്പെട്ടാണ് പാവങ്ങൾക്കായി റിസോർട്ടു സ്ഥാപിച്ചതെന്നും രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അങ്ങോട്ടൊരു വഴിയുണ്ടാക്കി ടാറിങ് തുടങ്ങിയെങ്കിലും ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ ടാർ തീർന്നുപോയെന്നും ജയശങ്കർ ഫേസ്‌ബുക്കിൽ കുറിച്ചു. ടാറിന് ആവശ്യത്തിനു പണം അനുവദിക്കാഞ്ഞ മുൻ സർക്കാരാണ് വിഷയത്തിൽ തെറ്റുകാരെന്നും വിടി ബലറാമിനെ പോലുള്ളവർ പറയുന്നത് പ്രിയ സഖാക്കൾ വിശ്വസിക്കരുതെന്നും ജയശങ്കർ പരിഹസിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഏഷ്യാനെറ്റിലെ വിനുവും മാതൃഭൂമി ചാനലിലെ വേണുവും പലതും പറയും. വിടി ബലറാമിനെ പോലുള്ള ചിലർ അതാവർത്തിച്ചെന്നും വരും. പ്രിയ സഖാക്കളേ നിങ്ങളാരും അതു വിശ്വസിച്ചു പോകരുത്.
തോമസ് ചാണ്ടി ഒരു സാധു മനുഷ്യനാണ്. കുവൈറ്റിൽ പോയി കഷ്ടപ്പെട്ടു കുറച്ചു കാശുണ്ടാക്കിയ പാവം മനുഷ്യൻ. പട്ടിണിപ്പാവങ്ങൾക്കു വേണ്ടി അദ്ദേഹം ഒരു റിസോർട്ടു സ്ഥാപിച്ചു. രണ്ട് എംപിമാരുടെ ഫണ്ട് ഉപയോഗിച്ച് അങ്ങോട്ട് വഴിയുണ്ടാക്കി. ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ആ റോഡ് ടാറിട്ടു. ഇതിൽ ഒരു അഴിമതിയും ഇല്ല.
അച്ചായന്റെ റിസോർട്ടിന്റെ ഗേറ്റുവരെ എത്തിയപ്പോൾ ടാർ തീർന്നുപോയി. അത് ചാണ്ടിയുടെ കുറ്റമല്ല. ആവശ്യത്തിനു പണം അനുവദിക്കാഞ്ഞ മുൻ സർക്കാരിന്റെ തെറ്റാണ്. അതിനു മറുപടി പറയേണ്ടത് ഉമ്മൻ ചാണ്ടിയും കെ.ബാബുവുമാണ്.
തോമസ് ചാണ്ടി കായൽ കയ്യേറിയിട്ടില്ലെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താസീൽദാരും കളക്ടറും അതുപോലെ തന്നെ റിപ്പോർട്ട് തരും. കാരണം അദ്ദേഹം ഒരിഞ്ചു ഭൂമി പോലും കയ്യേറിയിട്ടില്ല. ഇപി ജയരാജനോ എകെ ശശീന്ദ്രനോ അല്ല സഖാവ് തോമസ് ചാണ്ടി. അദ്ദേഹം രാജിവെക്കില്ല.