- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അമ്മായി പൊട്ടിച്ചാൽ മൺകുടം മരുമകൾ പൊട്ടിച്ചാൽ പൊൻകുടം; ലൈറ്റ് മെട്രോയുടെ നിർമ്മാണ ചുമതല എസ്എൻസി ലാവലിനെ ഏല്പിക്കും; മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കും'; സർക്കാരിന് വിമർശനവുമായി ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മെട്രോയ്ക്ക് ഗ്ലോബൽ ടെൻഡർ വിളിക്കാമെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞപ്പോഴുള്ള എൽഡിഎഫിന്റെയും ഇപ്പോൾ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കുന്ന സർക്കാരന്റെ ഇരട്ടത്താപ്പാണ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്ന് കാട്ടുന്നത്. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അമ്മായി പൊട്ടിച്ചാൽ മൺകുടം,മരുമകൾ പൊട്ടിച്ചാൽ പൊൻകുടം. കൊച്ചി മെട്രോയ്ക്ക് ഗ്ലോബൽ ടെൻഡർ വിളിക്കാമെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞത് DMRCയെയും സഖാവ് ഇ ശ്രീധരനെയും ഒഴിവാക്കാൻ, 10 ശതമാനം കമ്മീഷൻ അടിക്കാൻ. അഴിമതി! കുംഭകോണം തീവെട്ടിക്കൊള്ള! തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് DMRCയെ ഒഴിവാക്കുന്നതോ? സുതാര്യത ഉറപ്പാക്കാൻ, എൽഡിഎഫ് സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ. തികച്ചും സർഗാത്മകം
കൊച്ചി: തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ശ്രീധരനെ ഒഴിവാക്കുന്ന സംസ്ഥാന സർക്കാരിന്റെ നീക്കത്തിനെതിരെ വിമർശനവുമായി അഡ്വ ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മെട്രോയ്ക്ക് ഗ്ലോബൽ ടെൻഡർ വിളിക്കാമെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞപ്പോഴുള്ള എൽഡിഎഫിന്റെയും ഇപ്പോൾ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഡിഎംആർസിയെ ഒഴിവാക്കുന്ന സർക്കാരന്റെ ഇരട്ടത്താപ്പാണ് ജയശങ്കർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തുറന്ന് കാട്ടുന്നത്.
ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അമ്മായി പൊട്ടിച്ചാൽ മൺകുടം,
മരുമകൾ പൊട്ടിച്ചാൽ പൊൻകുടം.
കൊച്ചി മെട്രോയ്ക്ക് ഗ്ലോബൽ ടെൻഡർ വിളിക്കാമെന്ന് യുഡിഎഫ് സർക്കാർ പറഞ്ഞത് DMRCയെയും സഖാവ് ഇ ശ്രീധരനെയും ഒഴിവാക്കാൻ, 10 ശതമാനം കമ്മീഷൻ അടിക്കാൻ. അഴിമതി! കുംഭകോണം തീവെട്ടിക്കൊള്ള!
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് DMRCയെ ഒഴിവാക്കുന്നതോ? സുതാര്യത ഉറപ്പാക്കാൻ, എൽഡിഎഫ് സർക്കാരിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ. തികച്ചും സർഗാത്മകം! അഴിമതി രഹിതം കാര്യക്ഷമം!
സത്യം പറഞ്ഞാൽ, DMRCയെ ഒഴിവാക്കിയതല്ല, കൺസൾട്ടൻസി കരാറിന്റെ കാലാവധി കഴിഞ്ഞു, അവർ സ്വയമേവ ഒഴിഞ്ഞു പോകുന്നതാണ്.
കത്തിനു മറുപടി അയച്ചില്ല, മുഖ്യമന്ത്രി കാണാൻ അനുമതി നൽകിയില്ല എന്നൊക്കെ ശ്രീധരൻ പറയുന്നത് വിവരക്കേടാണ്. കേരള മുഖ്യമന്ത്രി വളരെ തിരക്കുള്ള ആളാണ്. പാർട്ടി സമ്മേളനങ്ങളുടെ തിരക്കിനിടയിൽ സെക്രട്ടേറിയറ്റിൽ തന്നെ വല്ലപ്പോഴുമാണ് പോകുന്നത്.
ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്കു പരിഗണിച്ചയാളാണ് ഈ ശ്രീധരൻ. ഈ വർഷം തന്നെ ഭാരതരത്നം കൊടുക്കാനും സാദ്ധ്യതയുണ്ട്. DMRCയെ വച്ച് വർഗീയ ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ കേരളം ഭരിക്കുന്ന ഇടതുപക്ഷ മതേതര പുരോഗമന സർക്കാരിന് സാധ്യമല്ല.
ഇ ശ്രീധരൻ ഇല്ലെങ്കിൽ കേരളം അറബിക്കടലിൽ താണുപോകുകയൊന്നുമില്ല. ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഉമ്മൻ ചാണ്ടി ഉദ്ദേശിച്ചപോലെ ഗ്ലോബൽ ടെൻഡർ വിളിക്കില്ല. കമ്മീഷനും വാങ്ങില്ല. ലൈറ്റ് മെട്രോയുടെ നിർമ്മാണ ചുമതല SNC ലാവലിനെ ഏല്പിക്കും. മുഖ്യമന്ത്രിയുടെ മെട്രോ ഉപദേശകനായി ടോം ജോസിനെ നിയമിക്കും.