- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനാകുമെന്ന് ഇന്ത്യ; തർക്കങ്ങൾ ആദ്യമല്ലെന്നും വിഷയത്തിൽ തന്ത്രപരമായ പക്വത വേണമെന്നും അഭിപ്രായം; കൃത്യമായ അതിർത്തി അടയാളപ്പെടുത്തത് തർക്കസാധ്യത കൂട്ടുന്നതായും കേന്ദ്ര വിദേശകാര്യ സെക്രട്ടറി
സിംഗപ്പൂർ: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ ആദ്യമല്ലെന്നും അതിർത്തികൾ കൃത്യമായി അടയാളപ്പെടുത്താത്തത് ഇത്തരം പ്രശ്‌നങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഇന്ത്യ. സിക്കിമിലെ ദോക് ലാ പ്രദേശത്തെ തർക്കം തന്ത്രപരമായ പക്വതയോടെ ഇരുരാജ്യങ്ങളും നേരിടണമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ ആണ് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘമായ അതിർത്തിയാണുള്ളത്. ഇവ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ തർക്കങ്ങൾക്കു സാധ്യതയേറെയാണ്. മുൻപുണ്ടായ തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്. എന്നു കരുതി പുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. അതിർത്തി തർക്കത്തിനു പുറമേ തീവ്രവാദം, ആണവോർജം, ഗതാഗത ബന്ധം എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളും അടുത്തകാലത്തു ശ്രദ്ധ നേടിയതായി ജയ്ശങ്കർ പറഞ്ഞു. 'ആസിയാനും മാറുന്ന ഭൗമരാഷ്ടീയവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ വൈവിധ്യമാർന്ന ബന്ധമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങൾ തർക്ക വിഷയങ്ങളായി മാറാൻ പാടില്ലെന്നും അദ്ദേഹ
സിംഗപ്പൂർ: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ ആദ്യമല്ലെന്നും അതിർത്തികൾ കൃത്യമായി അടയാളപ്പെടുത്താത്തത് ഇത്തരം പ്രശ്‌നങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നുവെന്നും ഇന്ത്യ. സിക്കിമിലെ ദോക് ലാ പ്രദേശത്തെ തർക്കം തന്ത്രപരമായ പക്വതയോടെ ഇരുരാജ്യങ്ങളും നേരിടണമെന്നും കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കർ ആണ് വ്യക്തമാക്കിയത്.
ഇരുരാജ്യങ്ങളും തമ്മിൽ ദീർഘമായ അതിർത്തിയാണുള്ളത്. ഇവ കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ തർക്കങ്ങൾക്കു സാധ്യതയേറെയാണ്. മുൻപുണ്ടായ തർക്കങ്ങൾ പരിഹരിച്ചിട്ടുണ്ട്. എന്നു കരുതി പുതിയ പ്രശ്‌നങ്ങൾ ഉണ്ടായിക്കൂടെന്നില്ല. അതിർത്തി തർക്കത്തിനു പുറമേ തീവ്രവാദം, ആണവോർജം, ഗതാഗത ബന്ധം എന്നിവയിലെ അഭിപ്രായവ്യത്യാസങ്ങളും അടുത്തകാലത്തു ശ്രദ്ധ നേടിയതായി ജയ്ശങ്കർ പറഞ്ഞു.
'ആസിയാനും മാറുന്ന ഭൗമരാഷ്ടീയവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്നാൽ ഇരു രാജ്യങ്ങളും തമ്മിൽ വൈവിധ്യമാർന്ന ബന്ധമാണുള്ളതെന്നും അഭിപ്രായ വ്യത്യാസങ്ങൾ തർക്ക വിഷയങ്ങളായി മാറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം റോഡ് നിർമ്മിച്ചതാണ് പ്രശ്‌നങ്ങൾക്കു തുടക്കമായതും ഇരു സൈന്യങ്ങളും നേർക്കുനേർ നിലകൊള്ളുന്നതുവരെ കാര്യങ്ങൾ എത്തിച്ചതും. തർക്കഭൂമിയിലെ റോഡ് നിർമ്മാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവരികയും ചെയ്തു.
ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതോടെയാണ് വിഷയത്തിൽ ചൈനയ്ക്ക് പിണക്കം ഉണ്ടാകുന്നതും വിഷയം രൂക്ഷമാകുന്നതും.