മിമക്രി വേദിയിലൂടെ സിനിമാ വേദിയിലെത്തിയ ജയസൂര്യ ഇന്ന് സൂപ്പർ താരമായിരുന്നു. ജയസൂര്യ അവസരം തേടി ഒരുപാട് അലഞ്ഞു. അവസാനം ഒരു സംവിധായകനെ കണ്ടു. അദ്ദേഹം അവസരം വാഗ്ദാനം നൽകി. എന്നാൽ അഭിയിക്കാനായില്ല. ഇന് അതേ കുറിച്ച് ഓർത്ത് ജയസൂര്യയ്ക്ക് തെല്ലുവിഷമമില്ല.

ഒരു സംവിധായകനെ ജയസൂര്യ കണ്ടു മുട്ടുന്നിടത്താണ് കഥയുടെ തുക്കം. സർ ഞാൻ ഒരു മിമിക്രി കലാകാരനാണ് ഒന്നു രണ്ടു ചിത്രങ്ങളിലൊക്കെ മുഖം കാണിച്ചിട്ടുണ്ടെന്ന് ജയസൂര്യ പറയുന്നു. നിങ്ങളുടെ സിനിമയിൽ എനിക്ക് ഒരു ചെറിയ വേഷം തന്നു സഹായിക്കണം. ജയസൂര്യയയുടെ ആവേശം കണ്ട് അവിടെ ഇരുന്നവരിൽ ഒരാൾ പറഞ്ഞു. നിന്റെ ഫിഗർ കൊള്ളാം. എന്റെ അടുത്ത പടത്തിലെ ആന്റി ഹീറോ നീയാണ്. ശരപഞ്ചരത്തിലെ ജയനെ പോലെ രാജവിന്റെ മകനിലെ മോഹൻലാലിനെ പോലെ... സമ്മതമാണോ...? ഇതൊക്കെ കേട്ടു ത്രില്ലടിച്ച ജയസൂര്യ കഷ്ട്ടപ്പെട്ട് ആത്മനിയന്ത്രണം കൈവരിച്ച് സമ്മതമാണ് എന്നു തലയാട്ടി. തുടർന്ന് അവരുടെ നിർദേശപ്രകാരം വിലാസവും ഫോൺ നമ്പറും നൽകി ജയസൂര്യ മടങ്ങി. മലയാളത്തിലെ ആന്റി ഹീറോ പദവി സ്വപ്നം കണ്ടു കൊണ്ട്.

ഒരു ദിവസം മിമിക്രി വേദിയിൽ നിന്നും തിരിച്ചെത്തിയപ്പോൾ സിനിമയിലേക്ക് ക്ഷണം എത്തിയെന്ന് അറിഞ്ഞു. ഉടൻ സെറ്റിലേക്ക് ഓടി. ഷൂട്ടിങ് സെറ്റിൽ എത്തിയ ജയസൂര്യ കാണുന്നത് അൽപ്പ വസ്ത്രം ധരിച്ച ഒരു ടീനേജ് കാരൻ ഷക്കീലയുടെ കൂടെ കെട്ടിമറിയുന്ന സീൻ ചിത്രീകരിക്കുന്നതായിരുന്നു. ജയസൂര്യയെ കണ്ടതും സംവിധായകൻ അടുത്തുവന്ന ദേഷ്യപ്പെട്ടു കൊണ്ടു പറഞ്ഞത്രെ നിങ്ങൾ വൈകിയതു കൊണ്ടു നഷ്ടം ഒരുപാടാണ്.

ഒടുവിൽ നിങ്ങൾക്ക് പകരം വന്നയാളാണ് ഇപ്പോൾ ഷക്കീലയുടെ ഒപ്പം അഭിനയിച്ചു കൊണ്ട് ഇരിക്കുന്നത്. ഒരു ഞെട്ടലോടെ താരം ചോദിച്ചത്രെ എനിക്ക് ആന്റി ഹീറോ വേഷമാണന്നല്ലെ പറഞ്ഞത്. അതേ ആന്റി ഹീറോ വേഷം തന്നെ, ഷാക്കിലയുടെ ആന്റി ഹീറോ..