കൊച്ചി: വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ നടനെന്നനിലയിൽ തനിക്കു സ്വയം പലതും പഠിക്കാനുണ്ട് എന്നു ജയസൂര്യ. തന്റെ തന്നെ പഴയ ചിത്രങ്ങൾ കാണുമ്പോൾ തനിക്ക് അതു തോന്നാറുണ്ട് എന്നും ജയസൂര്യ പറയുന്നു. ഒരു മാഗസിനു നൽകിയ അഭിമുഖത്തിലാണ് ജയസൂര്യ ഇതു പറഞ്ഞത്.

ആദ്യ പടം ഊമപെണ്ണിന് ഉരിയാടാപയ്യനിൽ തന്നെ അപകടം പറ്റി. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുൾ ആവേശമാണ്. ആ സിനിമയിൽ പരസ്യഹോർഡിംഗിൽ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയൻ സാർ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാൻ പറഞ്ഞു, വേണ്ട സർ ഞാൻ ചാടിക്കോളാം. ചാടി. കാലൊടിഞ്ഞു ആറ് മാസത്തെ റസ്റ്റ് പറഞ്ഞിരുന്നു എന്റെ ഭാഗ്യത്തിന് 20 ദിവസം കൊണ്ട് ശരിയായി.

പുലിവാൽ കല്യാണമൊക്കെ ഇപ്പോൾ കാണുമ്പോൾ എനിക്ക് തന്നെ അറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല്ല.. അത്രയ്ക്ക് ബോറായിരുന്നല്ലോ. അതിൽ ഞാനൊരു കത്ത് വായിക്കുന്ന സീനുണ്ട്. സംവിധായകൻ ഷാഫിക്ക പറഞ്ഞു ജയാ ടേക്ക് പോകാം. ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീൻ-ജയസൂര്യ പറയുന്നു.