- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻ ബഗാനൊപ്പം പന്തു തട്ടാൻ ജയസൂര്യ! ഇതിഹാസ ഫുട്ബോൾ താരം സത്യന്റെ കഥ പറയുന്ന ക്യാപ്ടനായി ജയസൂര്യയുടെ മുന്നൊരുക്കം ഇങ്ങനെ; കാൽപ്പന്തുകളിയുടെ ആരവങ്ങൾ മലയാള സിനിമയിലേക്കും
കൊച്ചി: ഓരോ സിനിമയും കഥാപാത്രത്തിൽ നിന്ന് കഥാപാത്രത്തിലേക്കുള്ള കൂടുമാറ്റമാണ് ജയസൂര്യ. കേരളം ഇന്ത്യൻ ഫുട്‌ബോളിന് സമർപ്പിച്ച ഇതിഹാസ താരമാണ് വിപി സത്യൻ. ഇന്ത്യൻ ക്യാപ്ടൻ പദവിയിൽ വരെ എത്തിയ വ്യക്തി. സത്യന്റെ ജീവിതം ജയസൂര്യയിലൂടെ പറയുകയാണ് സംവിധായകൻ പ്രജേഷ് സെൻ. ഏതായാലും സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനിൽ സത്യനായി ജീവിക്കാൻ തന്നെ ഉറപ്പിച്ചിറങ്ങിയിരിക്കുകയാണ് ജയസൂര്യ. ഇതിനായി കഠിമായ ഫുട്‌ബോൾ പരിശീലനത്തിലാണ് ജയസൂര്യ. വിപി സത്യന്റെ പരിശീലകരായിരുന്ന ടിവി ജോയ്, സിസി ജേക്കബ് എന്നിവരുടെ കീഴിൽ ജയസൂര്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. 'ഫുട്ബോൾ അനായാസമായി ചെയ്യുകയാണ് ലക്ഷ്യം. കുറച്ച് ബുദ്ധിമുട്ട് തുടക്കത്തിലുണ്ടെങ്കിലും വളരെ ആസ്വദിച്ചാണ് ഇത് ചെയ്യുന്നത്. എല്ലാ ദിവസവും രണ്ടു മണിക്കൂർ പരിശീലിക്കുന്നുണ്ട്. ശാരീരം ശരിക്കും വഴങ്ങണം. അതിനു ശേഷം പരിശീലകർ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കു'മെന്ന് ജയസൂര്യ പറയുന്നു. ആദ്യഘട്ട പരിശീലനത്തിന് ശേഷം ജയസൂര്യയെ കൊൽക്കത്തയിലേയ്ക്ക് അയയ്ക്കും. മുൻനിര ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം പരി
കൊച്ചി: ഓരോ സിനിമയും കഥാപാത്രത്തിൽ നിന്ന് കഥാപാത്രത്തിലേക്കുള്ള കൂടുമാറ്റമാണ് ജയസൂര്യ. കേരളം ഇന്ത്യൻ ഫുട്‌ബോളിന് സമർപ്പിച്ച ഇതിഹാസ താരമാണ് വിപി സത്യൻ. ഇന്ത്യൻ ക്യാപ്ടൻ പദവിയിൽ വരെ എത്തിയ വ്യക്തി. സത്യന്റെ ജീവിതം ജയസൂര്യയിലൂടെ പറയുകയാണ് സംവിധായകൻ പ്രജേഷ് സെൻ. ഏതായാലും സത്യന്റെ ജീവിതം പറയുന്ന ക്യാപ്റ്റനിൽ സത്യനായി ജീവിക്കാൻ തന്നെ ഉറപ്പിച്ചിറങ്ങിയിരിക്കുകയാണ് ജയസൂര്യ.
ഇതിനായി കഠിമായ ഫുട്‌ബോൾ പരിശീലനത്തിലാണ് ജയസൂര്യ. വിപി സത്യന്റെ പരിശീലകരായിരുന്ന ടിവി ജോയ്, സിസി ജേക്കബ് എന്നിവരുടെ കീഴിൽ ജയസൂര്യ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. 'ഫുട്ബോൾ അനായാസമായി ചെയ്യുകയാണ് ലക്ഷ്യം. കുറച്ച് ബുദ്ധിമുട്ട് തുടക്കത്തിലുണ്ടെങ്കിലും വളരെ ആസ്വദിച്ചാണ് ഇത് ചെയ്യുന്നത്. എല്ലാ ദിവസവും രണ്ടു മണിക്കൂർ പരിശീലിക്കുന്നുണ്ട്. ശാരീരം ശരിക്കും വഴങ്ങണം. അതിനു ശേഷം പരിശീലകർ കൂടുതൽ കാര്യങ്ങൾ പഠിപ്പിക്കു'മെന്ന് ജയസൂര്യ പറയുന്നു.
ആദ്യഘട്ട പരിശീലനത്തിന് ശേഷം ജയസൂര്യയെ കൊൽക്കത്തയിലേയ്ക്ക് അയയ്ക്കും. മുൻനിര ഫുട്ബോൾ ക്ലബ്ബുകൾക്കൊപ്പം പരിശീലനം നൽകുകയാണ് ലക്ഷ്യം. 'പ്രമുഖ ക്ലബ്ബായ മോഹൻ ബഗാനൊപ്പം ജയസൂര്യ ചേരും, മത്സരങ്ങൾക്ക് മുൻപ് സത്യേട്ടൻ ഇവിടെ പരിശീലനത്തിന് വരുമായിരുന്നു'വെന്ന് സംവിധായകൻ പ്രജേഷ് സെൻ പറയുന്നു.
ഏപ്രിലിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിലാകും ഷൂട്ടിങ്. ക്യാപ്റ്റന്റെ ഷൂട്ടിങ് അവസാനിക്കും വരെ മറ്റ് പ്രോജക്ടുകൾ സ്വീകരിക്കില്ലെന്ന് ജയസൂര്യ പറഞ്ഞു. ശാരീരികമായും മാനസികമായും പൂർണ്ണമായും ക്യാപ്റ്റനിൽ ശ്രദ്ധിക്കണം. ഫുട്ബോൾ കളിക്കാരന്റേതായ രൂപത്തിലേയ്ക്ക് ഇറങ്ങണമെന്നും ജയസൂര്യ പറഞ്ഞു. ഗുഡ് വിൽ എന്റർടെയിന്മെന്റിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് സിനിമ നിർമ്മിക്കുന്നത്.