- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റ്; പുണ്യാളനും ആട് 2വും ജയസൂര്യയുടെ താരമൂല്യം ഉയർത്തി; 75 ലക്ഷം മുതൽ 1 കോടി വരെ വാങ്ങിയിരുന്ന നടന്റെ പ്രതിഫലം ഒന്നരക്കോടിയിലെത്തിയതായി റിപ്പോർട്ട്
കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ഹിറ്റായതോടെ മലയാള സിനിമയിലെ താരമൂല്യം വിണ്ടും ഉയർത്തിയിരിക്കുകയാണ് ജയസൂര്യ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, അതിന് ശേഷം എത്തിയ ആട് 2 മെഗാഹിറ്റായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങളും തുടർച്ചയായി ഹിറ്റായതോടെ താരമൂല്യം ഉയർന്ന നടൻ പ്രതിഫലം ഉയർത്തിയെന്നാണ് പുതിയ റിപ്പോർട്ട്.നിലവിൽ 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒന്നരക്കോടി രൂപ വരെയായി വർദ്ധിപ്പിച്ചെന്നാണ് വാർത്ത പ്രചരിക്കുന്നത്. 2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് ഇപ്പോഴും മുന്നേറുകയാണ്.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷൻ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല. അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളൻ നിർമ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നായിരുന്നു നിർമ്മാണം.ചിത്രം ഇതുവരെ 20 കോടി രൂപയ
കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും ഹിറ്റായതോടെ മലയാള സിനിമയിലെ താരമൂല്യം വിണ്ടും ഉയർത്തിയിരിക്കുകയാണ് ജയസൂര്യ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, അതിന് ശേഷം എത്തിയ ആട് 2 മെഗാഹിറ്റായി മാറുകയായിരുന്നു. രണ്ട് ചിത്രങ്ങളും തുടർച്ചയായി ഹിറ്റായതോടെ താരമൂല്യം ഉയർന്ന നടൻ പ്രതിഫലം ഉയർത്തിയെന്നാണ് പുതിയ റിപ്പോർട്ട്.നിലവിൽ 75 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയാണ് ജയസൂര്യയുടെ പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒന്നരക്കോടി രൂപ വരെയായി വർദ്ധിപ്പിച്ചെന്നാണ് വാർത്ത പ്രചരിക്കുന്നത്.
2017 ക്രിസ്മസ് റിലീസായി എത്തിയ ആട് 2 ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകൾ തകർത്ത് ഇപ്പോഴും മുന്നേറുകയാണ്.മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് വിജയ് ബാബു ആണ്. ഏഴേകാൽ കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രം ഒരാഴ്ച കൊണ്ട് ഒമ്പത് കോടി കളക്ഷൻ നേടി. സാറ്റലൈറ്റ് അവകാശം വിറ്റിട്ടില്ല.
അഞ്ചരക്കോടി രൂപയ്ക്കാണ് പുണ്യാളൻ നിർമ്മിച്ചത്. സംവിധായകനായ രഞ്ജിത് ശങ്കറും ജയസൂര്യയും ചേർന്നായിരുന്നു നിർമ്മാണം.ചിത്രം ഇതുവരെ 20 കോടി രൂപയോളം കളക്ഷൻ നേടിയതായാണ് വിവരം. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നാലുകോടി രൂപയ്ക്ക് മുകളിൽ വിൽപ്പന നടന്നതായും അറിയുന്നു.