കാഴ്‌ച്ചയില്ലാത്ത ഗോകുൽ രാജ് എന്ന കൊച്ചു മിടുക്കൻ ഫ്‌ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. കാഴ്ചയില്ലാത്ത കൊച്ചു മിടുക്കന്റെ ഗംഭീര പ്രകടനം ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.

കോമഡി ഉത്സവത്തിലെ ഗോകുലിന്റെ പ്രകടനത്തിന് സിനിമാ താരം ജയസൂര്യയും സാക്ഷിയായിരുന്നു. ഗോകുലിന്റെ പാട്ടുകേട്ട ജയസൂര്യ വേദിയിലെത്തി ഗോകുലിനെ വാരിയെടുക്കുകയും ആ വേദിയിൽ വെച്ചു തന്നെ സിനിമയിൽ പാടാനുള്ള അവസരം ഒരുക്കുമെന്ന് ജയസൂര്യ അറിയിച്ചിരുന്നു.

എന്നാൽ ഏതാനും ദിവസങ്ങൾക്കകം തന്നെ ഗോകുലിന് നൽകിയ വാക്ക് പാലിച്ചിരിക്കുകയാണ് ആരാധകരുടെ പ്രീയ ജയേട്ടൻ. നവാഗതനയ സാംജി ആന്റണി സംവിധാനം ചെയ്യുന്ന ഗബ്രി എന്ന ചിത്രത്തിലേയ്ക്കാണ് ഗോകുലിന് അവസരം ലഭിച്ചിരിക്കുന്നത്. ജയസൂര്യ തന്നെ നായകനാകുന്ന ചിത്രമാണിത്. ഇക്കാര്യം ജയസൂര്യ തന്നെ ഫേസ്‌ബുക്കിലൂടെ അറിയിച്ചു.