മോഹൻലാൽ വൈശാഖ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ പുലിമുരുകൻ തിയ്യറ്ററിൽ സൃഷ്ടിച്ച തരംഗം ഇതുവരെ അവസാനിച്ചിട്ടില്ല. ബോക്‌സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ അമ്പത് കോടി തികച്ച ചിത്രം എന്ന റെക്കോഡു നേടി കുതിക്കുന്ന പുലിമുരുകൻ കണ്ട് അന്തംവിട്ട് നിൽക്കുകയാണ് ജയസൂര്യ

മോഹൻലാൽ തങ്ങളുടെ പരസ്യ അഹങ്കാരമാണെന്നും പുലിമുരുകൻ കണ്ട് തരിച്ചുപോയെന്നും ജയസൂര്യ ഫേസ്‌ബുക്കിൽ കുറിച്ചു.

ഇന്നലെയാണ് പുലിമുരുകൻ കാണാൻ പറ്റിയത്...ഹാർഡ് വർക്കേഴ്‌സിന്റെ സംസ്ഥാന സമ്മേളനമായി തോന്നി... വൈശാഖാ ... മേക്കിങ് കണ്ട് അന്തം വിട്ട് പോയി... ലാലേട്ടാ.... ഞങ്ങൾക്ക് ലാലേട്ടൻ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരം തന്നെയാണ്. ഫൈറ്റ് ഒക്കെ കണ്ട് ഞെട്ടി തരിച്ചുപ്പോയി... ഉദയേട്ടന്റെ പൾസ് അറിഞ്ഞുള്ള എഴുത്തും..ഷാജിയേട്ടൻ ഇനി ആ ക്യാമറ വച്ച് എന്ത് ചെയ്യും എന്നുള്ള ചോദ്യവുമായി ഇരിക്കണോന്നൊര ഡൗട്ട് ഉണ്ട്.

കാരണം അതിനു മാത്രം പണി എടുത്തിട്ടുണ്ട്.. നിർമ്മാതാവ് ടോമിച്ചൻ ദുബായിൽ ടോമിച്ചൻസ് ബാങ്ക് തുടങ്ങി എന്നാണ് കേൾക്കുന്നത്. എന്തായാലും നമുക്ക് അഭിമാനിക്കാം കേരളത്തിലും ഒരു പുലി മുരുകൻ ഇറങ്ങിയതിൽ.