- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തച്ചോളി ഒതേനനായി ജയസൂര്യ എത്തുമോ? തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയിന്റിങ്ങ് താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു; ഇതോടെ സോഷ്യൽ മീഡിയകളിൽ ചർച്ചയും സജീവമായി
കൊച്ചി: ഇത് ചരിത്ര സിനിമകളുടെ സമയമാണ്. മലയാളത്തിലെ മുൻ നിര നായകൻ അഭിനയിക്കുന്ന ചരിത്രസിനിമകൾ ഉടൻ തന്നെ തീയേറ്ററിലെത്തും. നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുഞ്ഞാലിമരക്കാർ സിനിമകളും മോഹൻലാലിന്റെ രണ്ടാമൂഴവും ഒടിയനും മമ്മൂട്ടിയുടെ മാമാങ്കവും പൃത്വിരാജിന്റെ കാളിയനുമെല്ലാം മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. അതിനിടെ ജനപ്രിയ നായകൻ ജയസൂര്യ തച്ചോളി ഒതേനന്റെ വേഷത്തിൽ എത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയിന്റിങ്ങാണ് കഴിഞ്ഞ ദിവസം ജയസൂര്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്ന സാഹചര്യത്തിലും ചിത്രത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ താരം തയ്യാറായിട്ടില്ല.
കൊച്ചി: ഇത് ചരിത്ര സിനിമകളുടെ സമയമാണ്. മലയാളത്തിലെ മുൻ നിര നായകൻ അഭിനയിക്കുന്ന ചരിത്രസിനിമകൾ ഉടൻ തന്നെ തീയേറ്ററിലെത്തും. നിവിൻ പോളിയുടെ കായംകുളം കൊച്ചുണ്ണിയും മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും കുഞ്ഞാലിമരക്കാർ സിനിമകളും മോഹൻലാലിന്റെ രണ്ടാമൂഴവും ഒടിയനും മമ്മൂട്ടിയുടെ മാമാങ്കവും പൃത്വിരാജിന്റെ കാളിയനുമെല്ലാം മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്.
അതിനിടെ ജനപ്രിയ നായകൻ ജയസൂര്യ തച്ചോളി ഒതേനന്റെ വേഷത്തിൽ എത്തുമെന്ന് സൂചന. കഴിഞ്ഞ ദിവസം താരം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. തച്ചോളി ഒതേനനായി ജയസൂര്യയെ അവതരിപ്പിക്കുന്ന പെയിന്റിങ്ങാണ് കഴിഞ്ഞ ദിവസം ജയസൂര്യ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്ന സാഹചര്യത്തിലും ചിത്രത്തെ കുറിച്ച് കൂടുതൽ വിശദീകരിക്കാൻ താരം തയ്യാറായിട്ടില്ല.



