ദുബായ്: മലയാള സിനിമയിൽ അഭിനയ ശേഷി നാൾക്കുനാൾ മെച്ചപ്പെടുത്തിയ നടനാണ് ജയസൂര്യ. നായകനായും വില്ലനായും സഹതാരമായും ശോഭിച്ച ജയസൂര്യയ്ക്ക് കഴിഞ്ഞദിവസം ഒരു അപൂർവ്വ ബഹുമതി ലഭിച്ചു. ഒരേ വേദിയിൽ വച്ച് രണ്ട് അവാർഡുകൾ നേടാനാണ് നടന് സാധിച്ചത്. ഈ വർഷത്തെ സിമ (സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്) അവാർഡാണ് താരത്തിന് ഇരട്ടിമധുരമായി മാറിയത്.

ഒരു വേദിയിൽ വച്ചു തന്നെ രണ്ട് പുരസ്‌കാരം. ജീവിതത്തിൽ ആദ്യമായാണ് ഒരു വേദിയിൽ നിന്നു തന്നെ രണ്ട് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നതെന്ന് ജയസൂര്യ പറഞ്ഞു. അപ്പോത്തിക്കരി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലനുള്ള പുരസ്‌കാരവുമാണ് ജയസൂര്യ സിമയിൽ നിന്നും ഏറ്റുവാങ്ങിയത്. ജയസൂര്യയുടെ നന്ദി സിമയ്ക്ക് മാത്രമല്ല, ചിത്രങ്ങളുടെ സംവിധായകരായ രാംദാസിനും (അപ്പോത്തിക്കരി), അമൽ നീരദിനും (ഇയ്യോബിന്റെ പുസ്തകം) നന്ദി പറയാൻ നടൻ മറന്നില്ല. ഓരോ അംഗീകാരങ്ങളും വലിയ തിരിച്ചറിവുകളാണെന്ന് ജയസൂര്യ പറഞ്ഞു.

സിനിമയിലും ജീവിതത്തിലും വ്യത്യസ്തകളോടെ ഇനിയും ഒരുപാട് മുന്നേറാനുള്ള തിരിച്ചറിവുകൾ. ഒപ്പം, ലോക സിനിമയുടെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ ദുബായിൽ വച്ച്, ഈ ചടങ്ങ് നടന്നപ്പോൾ, നമ്മുടെ മലയാള സിനിമയും ലോകത്തിന് മുന്നിൽ ആദരിക്കപ്പെടുകയായിരുന്നു ജയസൂര്യ തന്റെ ഫേസ്‌ബുക്കിലെഴുതി.

ഇരട്ടി മധുരം...ജീവിതത്തിൽ ആദ്യമായാണ് ഒരേ വേദിയിൽ നിന്ന് രണ്ട് അംഗീകാരങ്ങൾ ഏറ്റുവാങ്ങുന്നത്്. അപ്പോത്തിക്കിരി എന്...

Posted by Jayasurya on Saturday, August 8, 2015